- "പച്ചയിലൂടെ വൃത്തിയിലേക്ക് ' പദ്ധതിക്ക് ജി.എച്ച്.എസ്എസിൽ
തുടക്കമായി .... മൊഗ്രാൽപുത്തൂർ: കുഞ്ഞുകൈകളിൽ
പുസതകങ്ങൾക്കൊപ്പം കഴുകി ഉണക്കിയ പ്ലാസ്റ്റിക്കുകളുമായെത്തിയ കുരുന്നുകൾ
ഉദ്ഘാടന വേദിയിൽ അവ കൈമാറിയപ്പോൾ പ്ലാസ്റ്റിക്കിനെതിരെയുള്ള
യുദ്ധപ്രഖ്യാപനമായി ചടങ്ങ് മാറി.. ഹെഡ്മാസ്റ്റർ കെ.അരവിന്ദ, സീഡ്
കോ-ഓർഡിനേറ്റർ എം.സുരേന്ദ്രൻ, റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ ചേർന്ന് അവ
ഏറ്റുവാങ്ങി; മണ്ണും ജലവും വായുവും മലിനമാക്കുന്ന പ്ലാസ്റ്റിക് പൊതു
-സ്വകാര്യ ഇടങ്ങളിൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ
ചെയ്തു .. പ്ലാസ്റ്റിക് രഹിത ' പച്ചപ്പുള്ള വിദ്യാലയമെന്ന
സ്വപ്നത്തെ യാഥാർത്ഥ്യമാക്കാനുള്ള നിരവധി കർമ്മ പരിപാടികൾ വേദിയിൽ
പ്രഖ്യാപിക്കപ്പെട്ടു. പുതുവർഷത്തോടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും
അധ്യാപകരും മഷിപ്പേനയിലേക്ക് മാറൽ, വിഷ രഹിത ജൈവ പച്ചക്കറി വിദ്യാലയത്തിൽ
വിപുലമായി കൃഷി ചെയ്യൽ, ഹരിതവത്കരണത്തിന്റെ ഭാഗമായി തുടങ്ങിയ പൂന്തോട്ടത്തെ
വിപുലീകരിക്കൽ, കടുംബ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച
കർഷക കുടുംബത്തെ കണ്ടെത്തി ആദരിക്കൽ ഉപയോഗിക്കുന്ന ജലത്തെ പാഴാക്കാതെ
തോട്ടങ്ങളിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികൾ നടപ്പിലാക്കൽ, പൊതുജന
ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ക്ലബ്ബുകളുമായി സഹകരിച്ച്
നോട്ടീസുകളും ലഘുരേഖകളും വീടുകളിലെത്തിക്കൽ തുടങ്ങിയവ പ്രധാനപ്പെട്ട
പ്രവർത്തനങ്ങളാണ് ' പുതുവർഷം പുതു കാമ്പസ് എന്ന വിശാലമായ
ലക്ഷ്യത്തിലേക്കുള്ള അക്ഷരാർത്ഥത്തിലുള്ളതുടക്കം തന്നെയായി
ഹരിതവിദ്യാലയത്തിന്റെ ഉദ്ഘാടനം:
Thursday, 8 December 2016
Thursday, 1 December 2016
മഹാമാരിക്കെതിരെ മഹത്തായ സന്ദേശവുമായി വിദ്യാർത്ഥികൾ
മൊഗ്രാൽപുത്തൂർ: ഒരു തലമുറയുടെ കർമ്മശേഷിയെ തകർത്ത് ഭാവനാസമ്പന്നമായ ജീവിതത്തെ ഇല്ലാതാക്കുന്ന എയ്ഡ്സ് രോഗത്തിനെതിരെ സന്ധിയില്ലാ സമര പ്രഖ്യാപനമായി മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ എയ്ഡ്സ് ദിനാചരണം: ... ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ആരോഗ്യ ക്ലബ്ബ്, പി.എച്ച്.സി, കുന്നിൽ യംഗ് ചാലഞ്ചേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട ബോധവത്കരണ പരിപാടിയാണ് പ്രഖ്യാപന വേദിയായി മാറിയത്... പ്രതിരോധ ചിഹ്നമായ റിബ്ബൺ ധരിക്കൽ, ബോധവത്കര പ്രതിജ്ഞ, പ0ന ക്ലാസ് തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി നടന്നു. പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ കെ.ബാലകൃഷ്ണൻ, സീനിയർ അസിസ്റ്റന്റ് അബ്ദുൾ ഹമീദ്, ആരോഗ്യ വകുപ്പിലെ അഷ്റഫ് ,ജയറാം, ആരോഗ്യ ക്ലബ്ബ് കൺവീനർ സി.വി.സുബൈദ, സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Sunday, 20 November 2016
ചരിത്ര ച്ചാലുകളിൽ നീന്തിത്തുടിച്ച് കുരുന്നുകൾ
ചരിത്ര ച്ചാലുകളിൽ നീന്തിത്തുടിച്ച് കുരുന്നുകൾ മൊഗ്രാൽപുത്തൂർ: ചാച്ചാജിയുടെയും ഗാന്ധിജിയുടെയും കുട്ടിക്കാലം കഥകളായി മുന്നിലെത്തിയപ്പോൾ കുഞ്ഞുമനസ്സുകളിൽ ആഹ്ലാദവും കണ്ണുകളിൽ വിസ്മയവും...' മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ്.നല്ല പാഠം ക്ലബ്ബിന്റെയും, ജവഹർ ബാലജനവേദി മൊഗ്രാൽപുത്തൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വെച്ച് നടന്ന ശിശുദിനാഘോഷ പരിപാടിയിലാണ് ഇത്തരം അവിസ്മരണീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്.... കുറിപ്പുകളിലൂടെയും ' ചോദ്യങ്ങളിലൂടെയും കഥകളിലൂടെയുമെല്ലാം ചാച്ചാജിയും ഗാന്ധിജിയുമെല്ലാം പുനർജനിച്ചപ്പോൾ കുഞ്ഞുങ്ങൾക്കും അങ്ങിനെയാകണം .... അടുത്തിരിക്കുന്നവനെ മതം നോക്കാതെ സ്നേഹിക്കണം, എല്ലാവർക്കും ഉപകാരം ചെയ്യണം: അറിവിന്റെയും, ലളിത ബോധവത്കരണത്തിന്റെയും വേദിയായി മാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തത് സീനിയർ അസിസ്റ്റന്റ് കെ അബ്ദുൾ ഹമീദും, മുഖ്യ പ്രഭാഷണം നടത്തിയത് പി.ദീപേഷ് കുമാറുമാണ്.: ബാലജനവേദി പ്രവർത്തകരായ ജവാദ് സ്വാഗതവും, സഫ് വാൻ അധ്യക്ഷതയും വഹിച്ചു നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സുബൈദ സി.വി., രാഘവ.എൻ.എം., പ്രമീള വി.വി, ആബിദ് തുടങ്ങിയവർ സംസാരിച്ചു
അഭിനന്ദനങ്ങൾ!!! .
അഭിനന്ദനങ്ങൾ!!! ....: ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്രമേളകളിലെ അഭിമാനകരമായ വിജയത്തിന് പിന്നാലെ, സബ് ജില്ലാ കായിക മേളയിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകളുമായി നമ്മുടെ വിദ്യാലയ പ്രതിഭകൾ...... ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിXA യിലെ ഷഹനാദും, ഷോട്ട് പുട്ടിൽ X E യിലെ ഹുസൈൻ മൊയ്തീൻ എന്നിവരാണ് സബ് ജില്ലാ കായിക ഭൂപടത്തിൽ നമ്മുടെ വിദ്യാലയത്തെയും വരച്ച് ചേർത്തിരിക്കുന്നത് ......അഭിനന്ദനങ്ങൾ!!!
മികച്ച പ്രോജക്റ്റ്
പൊള്ളിക്കുന്ന ഓർമ്മപ്പെടുത്തലുകളുമായെത്തി;
Thursday, 10 November 2016
മിന്നുന്ന വിജയവുമായി മൊഗ്രാൽപുത്തൂർ
ശാസ്ത്ര ഗണിത ശാസ്ത്രമേളകളിൽ മിന്നുന്ന വിജയവുമായി മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ: ജി.എച്ച് എസ്.എസ് ചെമ്മനാട് വെച്ച് നടന്ന ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്രമേളയിൽ പത്തരമാറ്റിന്റെ വിജയവുമായി ജി.എച്ച് എസ്.എസ്. മൊഗ്രാൽപുത്തൂർ റണ്ണേഴ്സ് അപ് ആയി മാറി. മത്സരിച്ച ഇനങ്ങളിലെല്ലാം ഗ്രേഡുകളും സ്ഥാനങ്ങളും വാരിക്കൂട്ടിയാണ് ഈ വിജയകുതിപ്പ്.:::... സയൻസ് ഫെയർ വിജയികൾ --- വർക്കിംഗ് മോഡൽ Hട ഫ്രസ്റ്റ് എ ഗ്രേഡ്) റൈന ബിന്ദ് സിദ്ധിഖ്, ആയിഷത്ത് സന..... i റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് (സെക്കന്റ് എ ഗ്രേഡ്): നിഷ, രഷ്മി ത ....... സ്റ്റിൽ മോഡൽ (തേർഡ് എ ഗ്രേഡ്) നാജിയ, നവനീത് നായിക് ...... ടാലന്റ്സർച്ച് എക്സാം ( ഫസ്റ്റ് എ ഗ്രേഡ്) യദു കൃഷ്ണ ഇ.പി.-----ഗണിത മേള Hട ...... അപ്ലൈഡ് കൺസ്ട്രക്ഷൻ (സെക്കന്റ് എ ഗ്രേഡ്): ഖദീജത്ത് തസ്ലീമ, ..... പ്യൂർ കൺസ്ട്രക്ഷൻ (സെക്കന്റ് എ ഗ്രേഡ്) രൂപേഷ് ..... അദർ ചാർട്ട് ( തേർഡ് എ ഗ്രേഡ്) സൈനബത്ത് അസ് രിഫ ..... സ്റ്റിൽ മോഡൽ (തേർഡ് എ ഗ്രേഡ്) തേജസ് കുമാർ-[ യു.പി. ഗണിതം] ..... നമ്പർ ചാർട്ട് (തേർഡ് എ ഗ്രേഡ്) ഹന്ന ഫാത്തിമ - 'പസിൽ തേർഡ് എ ഗ്രേഡ്) ആയിഷ റിസ.... [എൽ.പി.ഗണിതം] പസിൽ .( തേർഡ് എ ഗ്രേഡ്): ആയിഷത്ത് സജ്ന
Wednesday, 2 November 2016
കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു ....
കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു .... മൊഗ്രാൽപുത്തൂർ: ഇശലുകളുടെയും
തിറപ്പാട്ടുകളുടെയും സംഗമഭൂമിയായ മൊഗ്രാൽപുത്തൂരിന്റെ മണ്ണിൽ
ജി.എച്ച്.എസ്.എസിൽ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി ത്രസിപ്പിക്കുന്ന
നാടൻ പാട്ടുകളിലൂടെയുംചടുലതാളങ്ങളിലൂ
Wednesday, 26 October 2016
വിദ്യാലയറേഡിയോ
വിദ്യാലയറേഡിയോ 26-10-2016 - മുദ്ധ വാണി 11028 ന് മധുരവും ആവേശകരവുമായ
തുടക്കം - മൊഗ്രാൽപുത്തൂർ: കാഴ്ച്ചയുടെ കെടുതിയിൽ ശരീരവും മനസ്സും
പണയപ്പെടുന്ന വർത്തമാനകാല വിദ്യാർത്ഥി സമൂഹത്തിൽ ശ്രവണാഭിമുഖ്യം വളർത്തി,
നഷ്ടപ്പെട്ട നന്മകളെ തിരിച്ചുപിടിക്കാൻ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ
.....മുദ്ധ വാണി 11028 എന്ന മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിന്റെ സ്വന്തം
റേഡിയോ പ്രക്ഷേപണത്തിലൂടെയാണ് അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മ നല്ല തുടക്കം
കുറിക്കുന്നത്... ആകാശവാണി കണ്ണൂർ നിലയത്തിന്റെ പ്രോഗ്രാം എക്സിക്യുട്ടീവ്
ശ്രീ.പി.വി.പ്രശാന്ത് കുമാർ സ്വിച്ച് ഓൺ കർമ്മത്തിനായി വിരൽ തൊട്ടപ്പോൾ
മുഴുവൻ ക്ലാസ് മുറികളിലും മുദ്ധ വാണിയുടെ മാന്ത്രിക നാദസ്പർശം.. ഒരു
തലമുറയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ആകാശവാണി മ്യൂസിക്കുകൾ മുദ്ധ
വാണിയിലൂടെ ഒഴുകിയിറങ്ങിയപ്പോൾ ആദ്യാനുഭവത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും
സമന്വയമായി ചടങ്ങ് മാറി. തുടർന്ന് ഒമ്പത് സി.യിലെ നിഷയുടെ മനോഹര
ശബ്ദത്തിൽ, പഴമയിലും പുതുമയൂറുന്ന ദൂരദർശൻ സംഗീതത്തിന്റെ അകമ്പടിയോടെ,
-പ്രധാന വാർത്തകൾ: .... ആശംസകളോടെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദയുടെയും
പിടിഎ പ്രസിഡണ്ട്. പി.ബി.അബ്ദുൾ റഹ്മാന്റെയും ശബ്ദങ്ങൾ മുദ്ധവാണിയിലൂടെ
..... കാസർഗോഡ് ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ
ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂരിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും
നുറുങ്ങുകളും വാർത്തകളും ,സംഗീത പരിപാടികളുമെല്ലാം കൃത്യമായ ഇടവേളകളിൽ
മുഴുവൻ വിദ്യാർത്ഥികൾക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ വിപുലമായ
പ്രക്ഷേപണ സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.പ്രധാനാധ് യാപകൻ
ശ്രീ.കെ.അരവിന്ദ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.ബി അബ്ദുൾ റഹ്മാൻ, വൈ.
പ്രസിഡണ്ട് മഹമൂദ് ബള്ളൂർ, സാംസ്കാരിക പ്രവർത്തകൻ ശ്രീ. മാഹിൻ കുന്നിൽ
സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ, പ്രോഗ്രാം കൺവീനർ ശ്രീ.എം.എൻ.രാഘവ
,പി രാജേഷ്, പി.അശോകൻ, ശ്രീമതി പി.ഷീമ, മിനി തോമസ് പി.ടി. തുടങ്ങിയവർ
സംസാരിച്ചു....
Saturday, 22 October 2016
കലാം അനുസ്മരണം
അബ്ദുൾ കലാം ജന്മദിനാചരണം (ഒക്ടോബർ 15) മൊഗ്രാൽപുത്തൂർ: ക്ഷീണിക്കാത്ത
മനീഷയും ത്രസിപ്പിക്കുന്ന വ്യക്തിത്വവുമായി തന്റെ കർമ്മമണ്ഡലത്തെ
സമ്പുഷ്ടമാക്കിയ ശ്രീ.ഏ.പി.ജെ അബ്ദുൾ കലാമിന്റെ 85ാം ജന്മദിനത്തിൽ
മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും
വേറിട്ട സ്മരണാഞ്ജലി.... കലാമിന്റെ ജന്മദിനത്തിൽ പതിവ് വിദ്യാലയ
സമയത്തേക്കാൾ കൂടുതൽ സമയം പഠിച്ചും പഠിപ്പിച്ചു മാ ണ് അ ർ ത്ഥ വത്തായ
ജന്മദിനാഘോഷം സംഘടിപ്പിക്കപ്പെട്ടത്.. സ്കൂളിലെ നല്ല പാഠം പ്രവർത്തകർ
കലാമിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തിയും മൊഴിമുത്തുകൾ ചർച്ച ചെയ്തും
ദിനാചരണം വൈവിധ്യപൂർണ്ണമാക്കി. ഹെഡ്മാസ്റ്റർ ശ്രീ കെ.അരവിന്ദ സീനിയർ
അസിസ്റ്റന്റ് കെ.അബ്ദുൾ ഹമീദ്, നല്ല പാഠം കോ-ഓർഡിനേറ്റർമാരായ ശ്രീമതി
സി.വി.സുബൈദ, എം.എൻ.രാഘവ തുടങ്ങിയവർ നേതൃത്വം നൽകി;
റൂറൽ ബാക് യാർഡ് പ്രോൾ ട്രീ പ്രോഗ്രാ
19/10/2016 റൂറൽ ബാക് യാർഡ് പ്രോൾ ട്രീ
പ്രോഗ്രാമിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക്
മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10
മണിക്ക് നടന്നു. ബഹു .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.എ.ജലീൽ ഉദ്ഘാടകനും
പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ
അധ്യക്ഷനുമായിരുന്നു. ഡോ. ബീന പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡണ്ട്,
മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു'. ആരോഗ്യമാണ് നമ്മുടെ സമ്പത്ത് നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം പദ്ധതിയുടെ
ഭാഗമായി മൊഗ്രാൽപുത്തൂർ ജി.എച്ച് എസ്.എസ് പൗൾട്രി ക്ലബ്ബിന്റെ ന്റെയും
മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള
മുട്ടക്കോഴികളെ വിതരണം ചെയ്തു. അവരവരുടെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന
മുട്ടകൾ ക്ലബ്ബിന്റെ തന്നെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുക
എന്നതാണ് ലക്ഷ്യം റൂറൽ ബാക് യാർഡ് പൗൾട്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ
പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 19 ന് ബഹു.പഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ.ഏ.എ.ജലീൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
ശ്രീ.ഹമീദ് ബള്ളൂർ അധ്യക്ഷനായി. ഡോ. ബീന പദ്ധതി വിശദീകരിച്ചു. സീനിയർ
അസിസ്റ്റന്റ് ശ്രീ.അബ്ദുൾ ഹമീദ് സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ
ശ്രീ.സെബി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി, ക്ലബ്ബ് കൺവീനർ ശ്രീ
മനോജ്.എം.തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ കായികമേള
മൊഗ്രാൽപുത്തൂർ: (Oct 20, 21st)സ്കൂൾ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം...... മാർച്ച്
സോംഗിന്റെ ദ്രുതതാളത്തിനൊത്ത് കായിക താരങ്ങൾ തികഞ്ഞ അച്ചടക്കത്തോടെ ചുവടുകൾ
വച്ചപ്പോൾ ആരോഗ്യകരമായ മത്സരത്തിന്റെയും അച്ചടക്കത്തിന്റെയും സമന്വയമാകും
മേള എന്ന വിളംബരം കൂടിയായി അത് ... മനസ്സിലും ശരീരത്തിലും കരുത്തും കായിക
പ്രേമവും ആവാഹിച്ച കായിക പ്രതിഭകളുടെ മാർച്ച് പാസ്റ്റിന്റെ സല്യൂട്ട്
ബഹുമാന്യനായശ്രീ.പി.ബി.അബ്ദുൾ റഹ്മാൻ ഏറ്റുവാങ്ങി.മേളയുടെ ഔപചാരിക
ഉദ്ഘാടനത്തിന് തിരിതെളിച്ചത് പ്രിൻസിപ്പാൾ ശ്രീ.കെ.ബാലകൃഷ്ണനും കായിക പതാക
കുട്ടികളുടെ മനസ്സുകൾക്കൊപ്പം ഉയർത്തിയത് ഹെഡ്മാസ്റ്റർ
ശ്രീ.കെ.അരവിന്ദയുമാണ്... സ്റ്റാഫ് സെക്രട്ടറി സ്വാഗതമോതുകയും
ശ്രീ.രാമചന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.: പി.ടി.എ.യുടെ
വൈ. പ്രസിഡണ്ട് മഹ്മൂദ് ബെളളൂർ, കായികാധ്യാപകൻ ശ്രീ.ജി.കെ.ഭട്ട്
തുടങ്ങിയവർ സംസാരിച്ചു
Friday, 14 October 2016
സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതി - ഉദ്ഘാടനം
സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതി - ബാലമുകുളം 2016-17 ഔപചാരികമായ ഉദ്ഘാടനം (14 -10 -2016) ഇന്ന്
10 മണിക്ക് യു.പി. ഹാളിൽ വെച്ച് നടന്നു പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു
പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ എ ജലീൽ നിർവ്വഹിച്ചു വിദ്യാഭ്യാസ
സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹമീദ് ബള്ളൂർ അധ്യക്ഷനായി.' ഡോ.ലീല എം
സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ഹമീദ് മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട്
പി.ബി.അബ്ദുൾ റഹ്മാൻ, ശ്രീ മാഹിൻ കുന്നിൽ തുടങ്ങിയവർ ആശംസകളുമർപ്പിച്ചു.D
MO ഡോ.സുരേഷ് പദ്ധതികൾ വിശദീകരിച്ചു സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ
നന്ദി പറഞ്ഞു.ശ്രീമതി സുബൈദ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി--
Saturday, 8 October 2016
ഗാന്ധിജയന്തി
മൊഗ്രാൽപുത്തൂർ.. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജി എച്ച്
എസ് എസ് മൊഗ്രാൽപുത്തൂരിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ
പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ക്ലാസ് മുറികളിൽ ഗാന്ധിജിയുടെ
സന്ദർശനവും പ്രശ്നോത്തരിയും സമ്മാനധാനവുമെല്ലാം കുട്ടികളിൽ കൗതുകമുണർത്തി .
6 ബി യിലെ ഗീതേഷ് ആണ് ഗാന്ധിജിയുടെ വേഷം ധരിച്ച് ക്ലാസുകളിൽ
എത്തിച്ചേർന്നത് . ഹെഡ്മാസ്റ്റർ ശ്രീ അരവിന്ദ കെ, സീനിയർ അസിസ്റ്റൻറ് ശ്രീ
അബ്ദുൾ ഹമീദ് കെ, നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീ രാഘവ എം എൻ , ശ്രീമതി
സുബൈദ സി വിയും , ശ്രീമതി പ്രമീള വി വി , ശ്രീ ചെല്ലപ്പൻ വി , ശ്രീമതി ഷീമ
പി, ശ്രീ സുരേന്ദ്രൻ എം എന്നിവരും വിവിധ പരിപാടികൾക്ക് നേതൃത്യം നൽകി .
നന്മയുടെ വർണ്ണങ്ങൾ സമ്മാനിച്ചു വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ്
നന്മയുടെ വർണ്ണങ്ങൾ സമ്മാനിച്ചു വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ്മൊഗ്രാൽ
പുത്തൂർ : കളിയും ചിരിയും കഥ പറച്ചിലും ചിത്രം വരച്ചും പുതിയ
കൂട്ടുകാരോടൊത്ത് ഒരു ദിനം ചെലവഴിച്ചപ്പോൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥികളിൽ
ആനന്ദം.
പ്രത്യേക പരിഗണന നൽകി സഹായിച്ചാൽ തങ്ങൾക്കും ഒരു പാട് കാര്യങ്ങൾ ഈ ലോകത്തിന് സമ്മാനിക്കാൻ കഴിയുമെന്ന് തെളിയിച്ചാണ് ഈ കൂട്ടുകാർ ക്യാമ്പിൽ നിന്നും മടങ്ങിയത്.,സഹതാപമല്ല ് ഭിന്ന ശേഷിയുടെ പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് വേണ്ടതെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുള്ള പ്രോത്സാഹനമാണ് വേണ്ടതെന്ന് തെളിയിക്കുന്നതായിരുന്നു ക്യാമ്പ്. തങ്ങളുടെ മനസ്സിലുള്ള നന്മയുടെ വർണ്ണങ്ങൾ കടലാസിൽ വരച്ചും കഥ പറയഞ്ഞുംപാട്ടു പാടിയും നൃത്തം ചെയ്തും മതിവരാതെ മനസ്സില്ലാ മനസ്സോടെയാണ് കൈനിറയെ സമ്മാനവുമായി അവർ മടങ്ങിയത്. ആലംപാടി കരുണ സ്പെഷൽ സ്കൂളിലെ വിദ്യാർത്ഥികളും മൊഗ്രാൽപുത്തൂർ ഹയർസെക്കണ്ടറി സ്ക്കൂൾ കുട്ടികളും ചേർന്നാണ് മൊഗ്രാൽ പുത്തൂർ സ്കൂളിൽ ഇൻക്ളുസിവ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗാന്ധിജിയുടെ ചിത്രം വരച്ച് ഗൗതം സമ്മാനം നേടി. ജീല്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ.എiജലീൽ അധ്യക്ഷത വഹിച്ചു.. പി.ടി.എ. പ്രസിഡണ്ട് പി.ബി.അബ്ദുൽ റഹിമാൻ, ഹെഡ്മാസ്റ്റർ കെ.അരവിന്ദ, മാഹിൻ കുന്നിൽ, ക്യാമ്പ് ഡയരക്ടർ സി.രാമകൃഷ്ണൻ, കെ.അബ്ദുൽ ഹമീദ്, വേണുഗോപാൽ, സുബൈദ, പ്രസന്നകുമാരി, ഇന്ദിര, രാജൻ കോട്ടപ്പുറം, പി.ദീപേഷ്, വി - വി.പ്രമീള, റംല പാറക്കൽ, പർ വീണ, ശ്രീജ, ഷഹ്ബാൻഷ, അബ്ദുല്ല ഫാറൂഖ്, ആയിഷത്ത് ഷബാന, എം.എൻ .രാഘവ |
Saturday, 1 October 2016
വയോധികരെ ആദരിച്ച്
മൊഗ്രാൽപുത്തൂർ: വാർധക്യത്തിന്റെ ആകുലതകളിൽ ഉലയാതെ കർമവഴിയിൽ
നിറസാന്നിധ്യമായ വയോധി കരെ ആദരിച്ച് വിദ്യാർഥികൾ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ
സെക്കന്ററി സ്കൂൾ വിദ്യാർഥികളാണ് പ്രായമേറെയായിട്ടും യുവത്വത്തിന്റെ
പ്രസരിപ്പുള്ള ആമു കടവത്തിനെയും അദ്ദേഹത്തിന്റെ അമ്മായി സുലൈഖയെയും ലോക
വയോജന ദിനത്തിൽ വീട്ടിലെത്തി ആദരിച്ചത്. മൊഗ്രാൽപുത്തൂരിലെ
സാമൂഹ്യ രംഗത്ത് ഇന്നും സജീവ സാന്നിധ്യമായ 78 കാരനാണ് ആമു കടവത്ത് മാപ്പിള
കലാരംഗത്ത് ഇന്നും പഴയ പാട്ടുകൾ ഒരു വരി പോലും തെറ്റാതെ പുതിയ തലമുറയ്ക്ക്
പകരുകയാണ് സുലൈഖ. നാടിന്റെ ഭൂതകാലം ഓർത്തെടുത്തും മാപ്പിള കലയുടെ ഇശൽ
തേൻമഴ അമ്പതോളം കുരുന്നുകൾക്ക് കൈമാറിയും വയോജന ദിനത്തെ സമ്പന്നമാക്കി
ആമുവും സുലൈഖയും. പ്രധാനാധ്യാപകൻ കെ.അരവിന്ദ പൊന്നാട
അണിയിച്ചാദരിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായിരുന്നു.എം.എൻ.രാഘവ,
സി.വി.സുബൈദ, പി.സൗരഭ, വി.വി. പ്രമീള എന്നിവർ സംസാരിച്ചു.
Sunday, 11 September 2016
അനുകരണീയമായ ഒരു മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ് മാതൃക കൂടി: :.... .............................
അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയിൽ മൊഗ്രാൽപുത്തൂർ ജി.എച്ച് എസ്.എസിലെ
എട്ടാം തരം വരെയുള്ള മുഴുവൻ കുട്ടികൾക്കും (എ.പി.എൽ, ബി.പി.എൽ
വ്യത്യാസമില്ലാതെ) യൂനീഫോം ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി ....
ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി അധ്യാപക-രക്ഷാകർതൃപ്രതിനിധികൾ നേരിട്ട്
മിൽ തുണികൾ വാങ്ങിയാണ് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള ഷർട്ടിംഗ്,
സ്വൂട്ടിംഗ് തുണികൾ മുഴുവൻ വിദ്യാർത്ഥികൾക്കും നൽകുന്നത്. മുഴുവൻ
പെൺകുട്ടികൾക്കും യൂ നീ ഫോമിന്റെ ഭാഗമായി ഓവർക്കോട്ടു കൂടി ഇതിൽ നിന്നും
നൽകുന്നൂ എന്ന പ്രത്യേക തകൂടിയുണ്ട് ഇടനിലക്കാരെ ഒഴിവാക്കിയതിലൂടെയുണ്ടായ
ബുദ്ധിമുട്ടുകൾ അധ്യാപക-രക്ഷാകർതൃ കൂട്ടായ്മയിലൂടെ മറികടക്കാൻ
കഴിഞ്ഞിട്ടുണ്ട്.എ.പി.എൽ എന്ന ലേബലുള്ളതിനാൽ സർക്കാർ യൂനീഫോം ലഭിക്കാത്ത
പാവപ്പെട്ട കുട്ടികളെ മുന്നിൽ കണ്ടു കൊണ്ടും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി
മുഴുവൻ കുട്ടികൾക്കും മികച്ച തുണികൾ ലഭിക്കണമെന്ന ആഗ്രഹത്തിൽ നിന്നുമാണ്
ഇത്തരമൊരു ആശയം അധ്യാപകർ പി.ടി.എ.യുടെ സഹകരണത്തോടെ നടപ്പിൽ വരുത്തിയത്
Tuesday, 6 September 2016
Teachers' day
മൊഗ്രാൽപുത്തൂർ: വിദ്യാലയത്തിലെ അമ്പതോളം അധ്യാപകർ ,ആറാംതരക്കാരിയുടെ
മുന്നിൽ അനുസരണയുള്ള കുട്ടികളായി മാറിയും മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾ
പേരത്തൈക ളും ആശംസാ കാർഡുകൾ കൈമാറിയും സ്കൂൾ അസംബ്ലി കുട്ടികൾ മാത്രം
നിയന്ത്രിച്ചും മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വേറിട്ട അധ്യാപക
ദിനാചരണം.......
ആറാം തരത്തിലെ ആസിയത്ത് റിസയാണ് ദാവണിയും ചുറ്റി
അധ്യാപികയുടെ തലയെടുപ്പോടെ ഗൗരവം ഒട്ടും ചോരാതെ ഗണിതത്തെ അര മണിക്കൂർ
നേരംമധുരതരമാക്കി മാറ്റിയത്. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വിളിച്ചു
ചേർത്ത പ്രത്യേക അസംബ്ലി നിയന്ത്രിച്ചത് സ്കൂൾ ലീഡർ ഷഹ്ബൻ ഷാ, അബ്ദുൾ അനസ്,
മുഹമ്മദലി ജൗഹർ, മുഹമ്മദ് ഹസ്കർ എന്നിവരായിരുന്നു.പ്രധാനാധ്യാപകൻ കെ.അരവിന്ദ, പി.ടി എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ, സി.വി.സുബൈദ എന്നിവർ സംസാരിച്ചു.
Tuesday, 23 August 2016
വൃക്ഷ സ് നേ ഹി പുരസ്കാരം
മൊഗ്രാൽപുത്തൂർ: എന്റെ മര'ത്തെ ജീവനു തുല്യംസ് നേഹിച്ച് നട്ടുനനച്ചു വളർത്തിയ വിദ്യാർഥിക്ക്' വൃക്ഷ സ് നേ ഹി പുരസ്കാരം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബാണ് വനം വകുപ്പു വഴി ഓരോ വർഷവും സ്കൂളിൽ നിന്നും വിതരണം ചെയ്യുന്ന വൃക്ഷത്തൈകളെ നെഞ്ചോടു ചേർക്കുന്ന കുട്ടികൾക്ക് അവാർഡ് ഏർപ്പെടുത്തിയത്.സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റൻറ് കൺസർവേറ്റർ എ.പി.ഇംതിയാസ്, ഒമ്പതാം തരത്തിലെ സുബൈർ അഷ്ഫാദിന് അവാർഡ് സമ്മാനിച്ചു.....
Friday, 19 August 2016
ചിങ്ങപയർക്കളം
മൊഗ്രാൽപുത്തൂർ: ചിങ്ങപയർക്കളം കാണികൾക്ക് കൗതുകമായി.മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ ഭാഗമായി പയർക്കളമൊരുക്കിയത്. പൂക്കളത്തെ തോൽപ്പിക്കും വിധം ആകർഷകമാക്കിയത്.പതിനഞ്ചോളം വ്യത്യസ്ത പയർ വർഗങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി. പയറിന്റെ പോഷകമൂല്യങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദമായ കൃഷിരീതിയെപ്പറ്റിയും ബോധവൽക്കരിക്കാനാണ് പയർക്കളം നിർമിച്ചത്. മണ്ണിന്റെ പോഷകമൂല്യം നിലനിർത്താനും പയർ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ലക്ഷ്യമിട്ട് വീട്ടിലും സ്കൂൾ പറമ്പിലും വ്യത്യസ്ത യിനം പയറുകൾ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.... :അജിതാ രാജേഷ്, വി.ചെല്ലപ്പൻ, വി.ഷീബ, പി.സൗരഭ, സി.രാമകൃഷ്ണൻ, കെ.അബ്ദുൾ ഹമീദ്, പി.ദീപേഷ് കുമാർ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
Wednesday, 17 August 2016
മണ്ണിനെ പൊന്നാക്കാൻ
മൊഗ്രാൽപുത്തൂർ: മണ്ണിനെ പൊന്നാക്കാൻ കഠിനാധ്വാനം ചെയ്ത് രോഗശയ്യയിലായ കർഷകനെ ആദരിച്ച് വിദ്യാർഥികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് പ്രദേശത്തെ പ്രമുഖ കർഷകനായ ബി.എ.മുഹമ്മദിനെ വീട്ടിലെത്തി ആദരിച്ച് കൈത്താങ്ങു പകർന്നത്......
പത്തു വർഷം മുമ്പെ മൊഗ്രാൽപുത്തൂർ എടച്ചേരി ഗ്രാമത്തിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ തലയിലേന്തി നടന്നു പോകുമ്പോൾ മരപ്പാലം തകർന്നു വീണ് മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ് പരിക്ക് ഭേദമായപ്പോൾ കാർഷിക വൃത്തിയിൽ വീണ്ടും സക്രിയമായി. പച്ചക്കറികൃഷിയിൽ പാരമ്പര്യമായി കിട്ടിയ നാട്ടറിവുകൾ കോർത്തിണക്കി നൂറുമേനി കൊയ്തു .കുടുംബമൊന്നാകെ കൃഷിയിൽ കൈകോർത്തു നിന്നു. മാപ്പിള കലാ രംഗത്തെ അറിയപ്പെടുന്ന കലാകാരൻ കൂടിയായ മുഹമ്മദ് സബീനപ്പാട്ട്, മാലപ്പാട്ട്, മക്കാനിപ്പാട്ട്, കത്തുപാട്ട് എന്നിവയടക്കം ഇരുന്നൂറോളം പാട്ടുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. മുമ്പ് പറ്റിയ പരിക്കിനെ തുടർന്ന് ഇപ്പോൾ ഒന്നര മാസമായി എഴുന്നേറ്റ് നടക്കാൻ പറ്റാതെ കിടപ്പിലാണ് ഈ കർഷകൻ. ഇത്തവണ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കാർഷിക നാട്ടറിവുകൾ കുട്ടികൾക്ക് പകർന്നും ഇശലിന്റെ കെട്ടഴിച്ചും വാചാലനായി ആദരവേദിയിൽ അറുപതുകാരൻ. ഇപ്പോഴുള്ള കടഭാരം കൂടിയായാലും കൃഷിയെ കൈവിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് മുഹമ്മദ്..... ക്ലാസുകൾ തുടങ്ങുംമുമ്പെ രാ വി ലെ എട്ടു മണിയോടെ കർഷകന്റെ വീട്ടിൽ വെച്ചായിരുന്നു ആദരിക്കൽ.പ്രധാനാധ്യാപകൻ കെ.അരവിന്ദ ആദരിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തക കെ.രാജീവി, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ.സി.വി.സുബൈദ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.സ്കൂളിൽ നൂറിലധികം കാർഷികോൽപ്പന്നങ്ങളുടെ പ്രദർശനം, കാർഷിക ക്വിസ് എന്നിവയും നടന്നു.... ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണത്തിൽ കർഷകനായ ബി.എ.മുഹമ്മദിനെ പ്രധാനാധ്യാപകൻ കെ.അരവിന്ദ ആദരിക്കുന്നു.
Rain water recharging
പെയ്യട്ടെ മഴ പെയ്യട്ടെ എന്ന മഴപ്പാട്ടുമായി കാത്തിരിക്കുകയാണ് ഇവിടത്തെ കുട്ടികൾ. തുള്ളിക്കൊരു കുടമെന്ന പോൽ തിരിമുറിയാതെ മഴ പെയ്യട്ടെ എന്നാണ് മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ ആഗ്രഹം. കാരണം മഴവെള്ളക്കൊയ്ത്തിന് ഇക്കുറി ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്......
മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളുടെ ടെറസുകളിൽ പെയ്യുന്ന മഴയത്രയും വിദ്യാലയത്തിലെ 15 മീറ്റർ ആഴമുള്ള കിണറിലേക്ക് ഇറക്കി റീചാർജ് ചെയ്യുകയാണ് ഇവിടത്തെ വിദ്യാർഥികൾ .വാർഷിക വർഷപാതം ശരാശരി 300 സെന്റിമീറ്റർ ഇത്തവണയും പെയ്തിറങ്ങുകയാണെങ്കിത് 4464000 ലിറ്റർ മഴവെള്ളം കിട്ടുമത്രെ ഈ ടെറസുവഴി. ഗുണിച്ചും ഹരിച്ചും കൂട്ടിയുമൊക്കെ കുട്ടികൾ കണ്ടെത്തിയതാണ് ഈ വെള്ളക്കണക്ക്.ഒരു ദിവസം 15 ലിറ്റർ ആളോഹരി വെള്ളം പകുത്തു നൽകിയാൽ 297600 പേർക്ക് ഈ വെള്ളം ഉപയോഗിക്കാനാകും.ഡി സമ്പർ മാസത്തോടെ വരൾച്ച അനുഭവപ്പെടുന്ന കുന്നിൻ മുകളിലുള്ള സ്കൂളിലെയും പരിസരത്തെ വീടുകളിലെയും കിണറുകളിലും കുഴൽകിണറുകളിലും ഈ സംരംഭം ഗുണപ്രദമാകുമെന്ന പ്രതീക്ഷയാണുള്ളത്. യാതൊരു സർക്കാർ ഏജൻസിയുടെയും സഹായമില്ലാതെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിച്ച അവാർഡ് തുക കൊണ്ടാണ് മഴവെള്ളം കൊയ്യാനുള്ള പൈപ്പുകളും ശുദ്ധീകരണ ടാങ്കുകളും ശുദ്ധീകരണ സാധനങ്ങളും വാങ്ങിയത്. വരും വർഷ ങ്ങളിൽ കൂടുതൽ ടെറസുകളെ മഴ വെള്ളക്കൊയ്ത്തു കേന്ദ്രങ്ങളാക്കി ഈ മഹത് സംരംഭത്തിലൂടെ സമൂഹത്തിനാകെ മാതൃകയുടെ തെളിനീര് പകരാനാകുമെന്ന പ്രതീക്ഷയിലാണ് നിരവധി പരിസ്ഥിതി സംരക്ഷണ അംഗീകാരങ്ങൾ വാരിക്കൂട്ടിയ മൊഗ്രാൽപുത്തൂരിലെ വിദ്യാർഥികൾ .....പ്രധാനാധ്യാപകൻ കെ.അരവിന്ദ ,പ്രിൻസിപ്പൽ ഇൻചാർജ് കെ.ബാലകൃഷ്ണൻ, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ, സി.എച്ച്.നവീൻകുമാർ, പി.അശോകൻ, സി.രാമകൃഷ്ണൻ, കെ.രഘു, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു...... ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മഴവെള്ളക്കൊയ്ത്തു കേന്ദ്രം
കർഷക ദിനാചരണ
മൊഗ്രാൽപുത്തൂർ: കാർഷിക സംസ്കൃതിയുടെ മഹിമ വിളിച്ചോതി കാർഷിക പ്രദർശനം. മൊ ഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് കർഷക ദിനാചരണത്തിന്റെ ഭാഗമായിനൂറിൽപ്പരം കാർഷിക ഉൽപ്പന്നങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചത്.
കുട്ടികളും രക്ഷിതാക്കളും ചേർന്നായിരുന്നു ഈ വിളകളത്രയും ശേഖരിച്ചത്.വിവിധ തരം മുളകുകൾ, വഴുതിനകൾ, ഇലവർഗങ്ങൾ എന്നിവ പ്രദർശനത്തെ ശ്രദ്ധേയമാക്കി. പരിപാടിയുടെ ഭാഗമായി ചികിത്സയിൽ കഴിയുന പ്രമുഖ കർഷകൻ ബി.എ.മുഹമ്മദിനെ പൊന്നാട അണിയിച്ചാദരിച്ചു...... പ്രധാനാധ്യാപകൻ കെ.അരവിന്ദ കാർഷിക പ്രദർശന ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായി.കെ.രാജീവി, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ, സി.വി.സുബൈദ ,പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കാർഷിക പ്രദർശനം
Tuesday, 16 August 2016
Independence day
മൊഗ്രാൽ പുത്തൂർ: പരുത്തിത്തുണ്ടിൽ ഓരോ കുരുന്നുകളും നിറം മുക്കിയെടുത്ത് ഖാദിത്തുണിയിൽ തേച്ച് കൂറ്റൻ ദേശീയപതാകയൊരുക്കി. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംതരക്കാരാണ് ഒന്നാന്തരം ദേശീയ പതാക തയ്യാറാക്കിയത്. രക്ഷിതാക്കളും അധ്യാപികമാരും നിർദേശങ്ങൾ നൽകാനെത്തിയതോ ടെ പ താക മികവുറ്റതായി മാറി.ജലച്ചായമുപയോഗിച്ചായിരുന് നു കുട്ടികൾ വർണം പകർന്നത്...... പ്രധാനാധ്യാപകൻ കെ.അരവിന്ദ സംസാരിച്ചു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംതരക്കാർ തയ്യാറാക്കിയ കൂറ്റൻ ദേശീയപതാക
Wednesday, 1 June 2016
പ്രവേശനോത്സവം.
ഋതുഭേദമില്ലാതെ പൂവിടുന്ന നിത്യ കല്ല്യാണിയുടെ വർണ ചാരുതയിൽ
മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രവേശനോത്സവം. അറിവിന്റെ
ആദ്യാക്ഷരം നുകരാനെത്തിയ അറുപതോളം കുരുന്നുകൾക്ക് ഉപഹാരമായി നൽകിയ നിത്യ
കല്ല്യാണിച്ചെടി സ്കൂൾ മുറ്റത്ത് ചെടിച്ചട്ടിയിൽ നട്ടാണ് നവാഗതർ അക്ഷരം
നുണഞ്ഞത്.ഔഷധ സസ്യമായ നിത്യ കല്ല്യാണിയുടെ ഗുണത്തോടൊപ്പം പ്രകൃതിയുടെ നൻമകൾ
പകരുക എന്ന ലക്ഷ്യത്തോടെ ഇക്കോ ക്ലബ്ബാണ് ഈ സമ്മാനം സമർപ്പിച്ചത്.
ആകാശത്തേക്ക് നൂറുകണക്കിന് സോപ്പു കമിളകൾ പറത്തിയും വർണബലൂണുകളും അലങ്കാര
വസ്തുക്കളും നിറഞ്ഞവേദിയിൽ നടന്ന പ്രവേശനോൽസവം കുട്ടികൾക്ക് പുത്തൻ
അനുഭവമായി... പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ ഉദ്ഘാടനം
ചെയ്തു.പ്രധാനാധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായിരുന്നു. മാഹിൻ കുന്നിൽ
,കെ.അബ്ദുൾ ഹമീദ്, എ. ഗിരീഷ് ബാബു, പി.ദീപേഷ് കുമാർ, വി.വി. പ്രമീള എന്നിവർ
സംസാരിച്ചു....... . ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂളിൽ
നടന്ന പ്രവേശനോൽസവം
Thursday, 10 March 2016
Our attempt to reach the people
What should schools teach, and how? And how do we know if we’re doing
it well? These are impressive and important questions–ones that must be
answered with social needs, teacher gifts, and technology access in
mind. Now, we take the opposite approach. Here’s what all students
should know, now let’s figure out how we can use what we have to teach
it. If we don’t see the issue in its full context, we’re settling for
glimpses.That is only through the participation of society by changing their attitude.
ആരണ്യകം വനപ0ന യാത്ര
കാസർകോട്: ശബ്ദത്തിന് ഇടർച്ചയുണ്ടെങ്കിലും വാക്കുകൾ അവ്യക്തമെങ്കിലും അവർ പറഞ്ഞു 'ഈ ഭൂമിയുടെ നെഞ്ചു പിളർക്കുന്നവർക്കെതിരെ ഒത്തു നിന്നില്ലെങ്കിൽ ഭീകര ദുരന്തമായിരിക്കും വരാനിരിക്കുന്നത്, ' മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഐ.ഇ.ഡി.സപ്പോർട്ടിങ്മിങ്ങ് ,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരപ്പ റിസർവ് വനത്തിലേക്ക് നടത്തിയ ആരണ്യകം വനപ0ന യാത്രയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നൽകിയ മുന്നറിയിപ്പാണ് ഈ വാക്കുകൾ.
Tuesday, 1 March 2016
Tuesday, 23 February 2016
Sunday, 21 February 2016
രക്ഷാകർതപരിശീലന
വെല്ലുവിളി സംഭവിച്ചവരുടെ പുനരധിവാസം ലക്ഷ്യമാക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച്ഡ് തിരുവനന്തപുരം ഏകദിന രക്ഷാകർതപരിശീലന സെമിനാറുകൾ സംഘടിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങളിൽ സാകല്യ വിദ്യാഭ്യാസ ധാരയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ഐ.ഇ.ഡി.സപ്പോർട്ടിങ്ങ് വിംഗാണ് സംഘാടകർ. ജില്ലയിൽ മൊഗ്രാൽപുത്തൂർ, ബദിയഡുക്ക, മാ യിപ്പാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളും സെമിനാറുകളും. ബുദ്ധിപരമായ വെല്ലുവിളി സംഭവിച്ചവരുടെ സാകല്യ വിദ്യാഭ്യാസം, പുനരധിവാസ പ്രവർത്തനങ്ങൾ ,നിയമ പരിരക്ഷയും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ
സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്റ്റേറ്റ്. എസ്.ഐ.എം.സി. ഏകദിന രക്ഷാകർതൃ പരിശീലനങ്ങൾ: iiii കാസർഗോഡ്: ജില്ലയിലെ മാനസിക വെല്ലുവിളി സംഭവിച്ചവരുടെ പുനരധിവാസം ലക്ഷ്യമാക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച്ഡ് തിരുവനന്തപുരം ഏകദിന രക്ഷാകർതപരിശീലന സെമിനാറുകൾ സംഘടിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങളിൽ സാകല്യ വിദ്യാഭ്യാസ ധാരയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ഐ.ഇ.ഡി.സപ്പോർട്ടിങ്ങ് വിംഗാണ് സംഘാടകർ. ജില്ലയിൽ മൊഗ്രാൽപുത്തൂർ, ബദിയഡുക്ക, മാ യിപ്പാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളും സെമിനാറുകളും. ബുദ്ധിപരമായ വെല്ലുവിളി സംഭവിച്ചവരുടെ സാകല്യ വിദ്യാഭ്യാസം, പുനരധിവാസ പ്രവർത്തനങ്ങൾ ,നിയമ പരിരക്ഷയും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച് ഡിന്റെ സാമൂഹ്യബോധവൽക്കരണ പരിപാടിയിൽ പെടുത്തിയാണ് സെമിനാർ ഒരുക്കിയത്.
സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്റ്റേറ്റ്. എസ്.ഐ.എം.സി. ഏകദിന രക്ഷാകർതൃ പരിശീലനങ്ങൾ: iiii കാസർഗോഡ്: ജില്ലയിലെ മാനസിക വെല്ലുവിളി സംഭവിച്ചവരുടെ പുനരധിവാസം ലക്ഷ്യമാക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച്ഡ് തിരുവനന്തപുരം ഏകദിന രക്ഷാകർതപരിശീലന സെമിനാറുകൾ സംഘടിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങളിൽ സാകല്യ വിദ്യാഭ്യാസ ധാരയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ഐ.ഇ.ഡി.സപ്പോർട്ടിങ്ങ് വിംഗാണ് സംഘാടകർ. ജില്ലയിൽ മൊഗ്രാൽപുത്തൂർ, ബദിയഡുക്ക, മാ യിപ്പാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളും സെമിനാറുകളും. ബുദ്ധിപരമായ വെല്ലുവിളി സംഭവിച്ചവരുടെ സാകല്യ വിദ്യാഭ്യാസം, പുനരധിവാസ പ്രവർത്തനങ്ങൾ ,നിയമ പരിരക്ഷയും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച് ഡിന്റെ സാമൂഹ്യബോധവൽക്കരണ പരിപാടിയിൽ പെടുത്തിയാണ് സെമിനാർ ഒരുക്കിയത്.
പരിശീലനം ഇന്ന് മൊഗ്രാൽപുത്തൂരിൽ..... കാസർഗോഡ്: ജില്ലയിലെ
ബുദ്ധിപരമായി വെല്ലുവിളി സംഭവിച്ചവരുടെ രക്ഷാകർത്താക്കൾക്കായുള്ള ഏകദിന
പരിശീലനങ്ങളുടെ തുടക്കം ഇന്ന് (ശനിയാഴ്ച) മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി
സ്കൂളിൽ നടക്കും. സെമിനാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സമീറ ഫൈസൽ
ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളിൽ ഡോ.സി.എം.കായി ഞ്ഞി, പി.ദിനേശ് കുമാർ,
ബി.ഗിരീശൻ എന്നിവർ ക്ലാസെടുക്കും.
Friday, 19 February 2016
കർഷകർക്ക് തണലേകി വിദ്യാർഥികൾ
കാസർേഗാഡ്: ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് കർഷകർക്ക് തണലേകി വിദ്യാർഥികൾ
.മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബിന്റെ
ആഭിമുഖ്യത്തിലാണ് മൂന്നാം വർഷവും വിദ്യാലയാങ്കണത്തിൽ സമാന്തര വിപണിയൊരുക്കി
കർഷകർക്ക് തുണയായത്..... കേളി കേട്ടതാണ് മൊഗ്രാൽപുത്തൂരിലെ വെള്ളരികൃഷി.
ചാണകവും കടലപ്പിണ്ണാക്കും ചേർന്ന മിശ്രിതമാണ് വളമായി ചേർക്കുക.കൃഷി
തുടങ്ങിക്കഴിഞ്ഞാൽ ആകെ രണ്ടു തവണ മാത്രമെ വെള്ളമൊഴിക്കൂ. മഞ്ഞുതുള്ളിയിലെ
ജലാംശം കൊണ്ടാണ് ചെടി വളർന്ന് കായ്ക്കുകയെന്ന് പരമ്പരാഗത കർഷകർ
സാക്ഷ്യപ്പെടുത്തുന്നു ...... എങ്കിലും വെള്ളരി കൂടുതൽ വിളയുന്ന ഈ സമയത്ത്
വിലയുടെ കാര്യത്തിൽ ഇടത്തട്ടുകാരിൽ നിന്നും കൊടിയ ചൂഷണത്തിന്റെ
കയ്പുനീരനുഭവിക്കേണ്ടി വരുന്നു.ഇത് കണ്ടറിഞ്ഞ വിദ്യാർഥികളും
സ്റ്റാഫംഗങ്ങളും ചേർന്ന് കർഷകർക്ക് ആശ്വാസം പകരാനാണ് സമാന്തര ചന്ത
സ്കൂളിലൊരുക്കിയത്.കർഷകരുടെ കണ്ണീരൊപ്പുന്നതോടൊപ്പം ഗണിത പാഠങ്ങളും അവർ
ശീലിക്കുന്നു കച്ചവടത്തിലൂടെ. ആദ്യ ദിവസം ഏഴ് ക്വിന്റലാണ് വിറ്റഴിഞ്ഞത്.
രണ്ടുനാൾ കൂടി സമാന്തര വിപണി തുടരും. ::: പ്രധാനാധ്യാപകൻ കെ.അരവിന്ദ
ഉദ്ഘാടനം ചെയ്തു.പി.വേണുഗോപാലൻ, പി.അശോകൻ എന്നിവർ സംസാരിച്ചു.
Tuesday, 16 February 2016
കുട്ടികളുടെ കാവ്യാർച്ചന.
ഇന്ദ്രനീലിമയും മിഴിതാ മരയുംമലയാളിയുടെ ആസ്വാദന ഹൃദയത്തിൽ പതിപ്പിച്ച പ്രിയ കവിക്ക് കുട്ടികളുടെ കാവ്യാർച്ചന. മൊഗ്രാൽപുത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയാണ് ഒ.എൻ വി യുടെ കാവ്യ-നാടക.സിനിമ ഗാനങ്ങൾ കോർത്തിണക്കി കാവ്യാർച്ചന സംഘടിപ്പിച്ചത്. സമകാലിക ജീവിതത്തിന്റെ നേർ ചിത്രങ്ങളും നേരമ്പോക്കുo നിറഞ്ഞ ആവണിപ്പാടവും പാണന്റെ ദു:ഖവും, കോതമ്പുമണികളും തുടങ്ങി നിരവധി കവിതകൾ ആലപിച്ചു. ഇന്ദ്രനിലിമയോടും, അരികിൽ നീ ഉണ്ടായി ന്നു, തുടങ്ങിയ പാട്ടുകൾ അനുഭൂതി പകർന്നു. മനോജ് കാങ്കോൽ ഒ.എൻ വി കവിതകൾ പുല്ലാങ്കുഴലിൽ വായിച്ചു. പുല്ലാങ്കുഴലിൽ ആല പിച്ച ഗാനങ്ങൾക്ക് വിനോദ് പയ്യ നൂർ ക്യാൻവാസിൽ നിറം പകർന്നു. കൃഷ്ണദാസ് പലേരി, ഇ.വി പ്രതാപ ചന്ദ്രൻ, ടിഎം രാജേഷ്, അജിത രാജേഷ്, കെ കെ സുചേത എന്നിവരാണ് കാവ്യ-നാടക.സിനിമ ഗാനങ്ങൾ ആലപിച്ചത്. പ്രധാനധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി. രാജേഷ് കടന്നപ്പള്ളി സ്വാഗതവും പി വേണുഗോപാലൻ നന്ദിയും പറഞ്ഞു.
Friday, 5 February 2016
Sunday, 3 January 2016
Subscribe to:
Posts (Atom)