Wednesday, 26 October 2016

വിദ്യാലയറേഡിയോ

വിദ്യാലയറേഡിയോ 26-10-2016 - മുദ്ധ വാണി 11028 ന് മധുരവും ആവേശകരവുമായ തുടക്കം - മൊഗ്രാൽപുത്തൂർ: കാഴ്ച്ചയുടെ കെടുതിയിൽ ശരീരവും മനസ്സും പണയപ്പെടുന്ന വർത്തമാനകാല വിദ്യാർത്ഥി സമൂഹത്തിൽ ശ്രവണാഭിമുഖ്യം വളർത്തി, നഷ്ടപ്പെട്ട നന്മകളെ തിരിച്ചുപിടിക്കാൻ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ .....മുദ്ധ വാണി 11028 എന്ന മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിന്റെ സ്വന്തം റേഡിയോ പ്രക്ഷേപണത്തിലൂടെയാണ് അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മ നല്ല തുടക്കം കുറിക്കുന്നത്... ആകാശവാണി കണ്ണൂർ നിലയത്തിന്റെ പ്രോഗ്രാം എക്സിക്യുട്ടീവ് ശ്രീ.പി.വി.പ്രശാന്ത് കുമാർ സ്വിച്ച് ഓൺ കർമ്മത്തിനായി വിരൽ തൊട്ടപ്പോൾ മുഴുവൻ ക്ലാസ് മുറികളിലും മുദ്ധ വാണിയുടെ മാന്ത്രിക നാദസ്പർശം.. ഒരു തലമുറയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ആകാശവാണി മ്യൂസിക്കുകൾ മുദ്ധ വാണിയിലൂടെ ഒഴുകിയിറങ്ങിയപ്പോൾ ആദ്യാനുഭവത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സമന്വയമായി ചടങ്ങ് മാറി. തുടർന്ന് ഒമ്പത് സി.യിലെ നിഷയുടെ മനോഹര ശബ്ദത്തിൽ, പഴമയിലും പുതുമയൂറുന്ന ദൂരദർശൻ സംഗീതത്തിന്റെ അകമ്പടിയോടെ, -പ്രധാന വാർത്തകൾ: .... ആശംസകളോടെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദയുടെയും പിടിഎ പ്രസിഡണ്ട്. പി.ബി.അബ്ദുൾ റഹ്മാന്റെയും ശബ്ദങ്ങൾ മുദ്ധവാണിയിലൂടെ ..... കാസർഗോഡ് ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂരിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും നുറുങ്ങുകളും വാർത്തകളും ,സംഗീത പരിപാടികളുമെല്ലാം കൃത്യമായ ഇടവേളകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ വിപുലമായ പ്രക്ഷേപണ സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.പ്രധാനാധ്യാപകൻ ശ്രീ.കെ.അരവിന്ദ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.ബി അബ്ദുൾ റഹ്മാൻ, വൈ. പ്രസിഡണ്ട് മഹമൂദ് ബള്ളൂർ, സാംസ്കാരിക പ്രവർത്തകൻ ശ്രീ. മാഹിൻ കുന്നിൽ സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ, പ്രോഗ്രാം കൺവീനർ ശ്രീ.എം.എൻ.രാഘവ ,പി രാജേഷ്, പി.അശോകൻ, ശ്രീമതി പി.ഷീമ, മിനി തോമസ് പി.ടി. തുടങ്ങിയവർ സംസാരിച്ചു....

0 comments:

Post a Comment