Wednesday, 11 August 2021

പായസ പാചകമേള

മൊഗ്രാൽപുത്തൂ൪ : ജി എച്ച് എസ് എസ് മൊഗ്രാൽപുത്തൂരിൽ ഓണാഘോഷപരിപാടിയുമായി ബന്ധപ്പെട്ട് ഒരു പായസ പാചകമേള സംഘടിപ്പിച്ചു.LP വിഭാഗം അധ്യാപകരുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.LP ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ നൂറോളം അമ്മമാ൪ രുചികരമായ വ്യത്യസ്ത പായസവുമായി മത്സരത്തിന് എത്തിചേ൪ന്നു.ഗോത൩്,അരി, സേമിയ,പഴങ്ങൾ,മുത്താറി,മുളയരി,മററ്ധാന്യങ്ങൾ എന്നിവ കൊണ്ട്ഉണ്ടാക്കിയ പലരുചിയുളള പായസങ്ങളാണ് മേളയ്ക്ക് കൊഴുപ്പേകിയത്
                                                                  മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അജ്മൽ അഷറഫ് എന്ന കുട്ടിയുടെ ഉമ്മ ജമീലയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.അതേ ക്ലാസ്സിലെ തന്നെ വിഷ്ണുവിൻെറ അമ്മ ആശാലത രണ്ടാംസ്ഥാനവും രണ്ട് ബി ക്ലാസ്സിലെ ഷൈസനൂറുവിൻെറ ഉമ്മ ഫാത്തിമ മൂന്നാം സ്ഥാനവും ലഭിച്ചു.

0 comments:

Post a Comment