Tuesday, 15 December 2015

ഏകദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്

മൊഗ്രാൽപുത്തൂർ: കാടും മേടും തകർത്തെറിഞ്ഞ് മനുഷ്യൻ പ്രകൃതിദുരന്തങ്ങൾ തുടരെത്തുടരെ ഏറ്റുവാങ്ങുമ്പോൾ പ്രകൃതിസംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റുവാങ്ങി കുട്ടികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഫോറസ്ട്രി ക്ലബ്ബ് വിദ്യാർഥികളാണ് ഉത്തരകേരളത്തിന്റെ ഊട്ടിയായ റാണിപുരം മലനിരകളിൽ ഒത്തുചേർന്നത്. വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു ഏകദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് .................'' 





സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ ഉയരെയുള്ള കുന്നിന്റെ പച്ചപ്പും ദൃശ്യഭംഗിയും തണുപ്പും ആസ്വദിച്ച് ജൈവ വൈവിധ്യത്തിന്റെ ഇത്തരം അമൂല്യ സമ്പത്തുകളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിദ്യാർഥികൾ തിരിച്ചറിഞ്ഞു. കണ്ണാന്തളി യടക്കമുള്ള സസ്യജന്തുജാലങ്ങളെ കണ്ടും തൊട്ടുമുള്ള കാടറിവുകൾവിസ്മയം പകരുന്നതായി.തലയ്ക്കു തൊട്ടു മുകളിലുള്ള മേഘപാളികളെ സാക്ഷി നിർത്തി മണ്ണും ജലവും വായുവും ഭൂമിക്ക് കനക കാന്തി പരത്തുന്ന കുന്നും കാടും സംരക്ഷിക്കുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. :..........:: പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ടി.പി.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ വലിയ പറമ്പ് ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ സി.വിജയകുമാർ എന്നിവർ ക്ലാസെടുത്തു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ റാണിപുരം മലനിരകളിലെ പ്രകൃതി പഠന സഹവാസ ക്യാമ്പിൽ

0 comments:

Post a Comment