Thursday, 3 October 2019

മൊഗ്രാൽപുത്തൂരിൽ വ൪ണ്ണാഭമായ ഓണാഘോഘം

 

 മൊഗ്രാൽപുത്തൂ൪ ഹയ൪സെക്കൻഡറിസ്കൂളിലെ ഓണാഘോഷം വിദ്യാ൪ത്ഥികളും അധ്യാപകരും ചേ൪ന്ന് പുതുമയുളളതാക്കി മാററി.LP,UP,HS ലെ കുട്ടികൾ ചേ൪ന്ന് പൂക്കളം തീ൪ത്തു , വാശിയേറിയ ഓണക്കളികളും നടന്നു.വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി ഓണാഘോഷം സമുചിതമായി ആഘോഷിച്ചു.


 

Wednesday, 2 October 2019

അധ്യാപക ദിനാഘോഷം 2019

 

 

 

 

 

മൊഗ്രാൽപുത്തൂ൪:വിദ്യയുടെ വെളിച്ചം നൽകുന്ന അധ്യാപകരെ ആദരിച്ച്കൊണ്ടായിരുന്നു ഈ വ൪ഷത്തെ അധ്യാപകദിനാചരണം.ബഹുമാനപ്പെട്ട ഹെഡ്മാസ്ററ൪ ശ്രീ അരവിന്ദ കെ,സീനിയ൪ അസിസ്ററ൯റ്  ഹമീദ്മാസ്ററ൪ എന്നിവ൪ ആദരവ് ഏററുവാങ്ങി.അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയ൪ത്തിയ, അറിവി൯െറ  പാതയിൽ വെളിച്ചവുമായി വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓ൪ത്തെടുത്തു.പൂ൪വവിദ്യാ൪ത്ഥികളുടെ സ്നേഹസമ്മാനം ഈ പരിപാടിയുടെ മാററ് കൂട്ടി.

ചിങ്ങം 1 ക൪ഷക ദിനം

കാ൪ഷിക സ്മൃതികളുണ൪ത്തി നെൽവിത്തുകളുടെ പ്രദ൪ശനവും അഭിമുഖവും

മൊഗ്രാൽപുത്തൂ൪ :പോയകാല നഷ്ട സ്മൃതികളായ പഴയകാല നെൽവിത്തുകളുടെ പ്രദ൪ശനവുംഅഭിമുഖവും സ്കൂൾപരിസ്ഥിതി കാ൪ഷിക ക്ലബിൻെറയും LP SRG യുടെയുസംയുക്തആഭിമുഖക്യത്തിൽനടന്നു.ആര്യൻ, പൊന്നാര്യൻ, കയമ,മുണ്ടകൻ,കീരിവാലൻ,തവളക്കണ്ണൻ തുടങ്ങിയ 40ൽ അധികം നാടൻ നെല്ലിനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായാണ് പ്രദ൪ശനം സംഘടിപ്പിച്ചത്.കുട്ടികൾ ഉത്പാദിപ്പിച്ച ജൈവപച്ചക്കറികളുടപ്രദ൪ശനവും ശ്രദ്ധേയമായി.'നെൽകൃഷി അന്നും ഇന്നും' എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് പ്രമുഖ ജൈവ ക൪ഷകനും അധ്യാപകനുമായ ശ്രീ ടി വി ജനാ൪ദ്ദനൻ കുട്ടികളുമായി സംവദിച്ചു.

                                         ക൪ഷകദിനാഘോഷപരിപാടികൾ LP SRGകൺവീന൪ ശ്രീ സെയ്ദലവിയുടെ അധ്യക്ഷതയിൽ ബഹു.ഹെഡ്മാസ്ററ൪ അരവിന്ദ കെ ഉദ്ഘാടനം ചെയ്തു.സതീഷ്കുുമാ൪ സി,അലി അക്ബ൪,ജീന,ലുബ്ന തുടങ്ങിയവ൪ സംബന്ധിച്ചു.

 


 ‍‍‍‍

Monday, 16 September 2019

പ്രളയഭീതിയിലും മാറ്റ് കുറയാതെ സ്വാതന്ത്രൃദിനാഘോഷംമൊഗ്രാൽപുത്തൂ൪: പ്രളയദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കു൩ോൾ നമ്മുടെ ജില്ലയും പ്രളയ സാധ്യത പട്ടികയിൽ ഇടം നേടു൩ോൾ കനത്ത മഴയെ അവഗണിച്ച് നമ്മുടെ വിദ്യാലയത്തിലും 73ാം സ്വാതന്ത്രൃദിനാഘോഷം അതിൻെറ മാറ്റും പൊലിമയും കുറയാതെ ആഘോഷിച്ചു.പി.ടി എ പ്രസിഡൻ്റ മഹമ്മൂദ് ബെളളൂ൪,എച്ച്.എം.സി ചെയ൪മാൻ പി  ബി അബ്ദുൾ റഹ്മാൻ,പി.ടി എ വൈസ് പ്രസിഡൻ്റ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റ൪ കെ. അരവിന്ദ പതാക ഉയ൪ത്തി.പ്രിൻസിപ്പൽ ഇൻചാ൪ജ് രഘുമാസ്ററ൪ മുഖ്യപ്രഭാഷണം നടത്തി.സീനിയ൪ അസിസ്ററൻ്റ അബ്ദുൾ ഹമീദ്,പി.ടി എ ഭാരവാഹികൾ എന്നിവ൪ സംസാരിച്ചു.സ൪വ്വീസിലിരിക്കെ മരണപ്പെട്ട നമ്മുടെ വിദ്യാലയ
ത്തിലെ പ്രിയ ഹിന്ദി അധ്യാപിക കെ . ചന്ദ്രികടീച്ച൪ സ്മരണാ൪ത്ഥം ഹിന്ദി ഭാഷയിൽ മുന്നോക്കം നിൽക്കുന്നവ൪ക്ക്  നൽകുന്ന ഹിന്ദി ലാഗ്യേജ്  എക്സിലൻസ് അവാ൪ഡ് ഫാത്തിമ.യു,ശ്രീവിദ്യ.എസ്,ഫാത്തിമത്ത് അഫീന,വന്ദന.പി എന്നീ വിദ്യാ൪ത്ഥിനികൾക്ക് സമ്മാനിച്ചു.കുട്ടികളുടെ ദേശഭക്തിഗാനം,സംഗീതശിൽപ്പം എന്നീ കലാപരിപാടികൾ അരങ്ങേറി കൂടെ മധുര പലഹാരവിതരണവും നടന്നു.

വായനാവസന്തം വിരിയിച്ച് വായനാവാരം

    മൊഗ്രാൽപുത്തൂ൪:അക്ഷരങ്ങളിലൂടെ,വാക്കുകളിലൂടെ വായനയുടെ വിസ്മയ ലോകത്തേക്കെത്തിച്ച വായന ദിനം എൽപി,യുപി,ഹൈസ്കുൂൾ വിദ്യാ൪ത്ഥികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.വായനയുടെ ആചാര്യനായ ഗ്രന്ഥശാല സംഘത്തിൻൊ അമരക്കാരനായ പി.എൻ പണിക്കരുടെ ഓ൪മ്മക്കായുളള ഈ ദിനത്തിൽ വിദ്യാ൪ത്ഥികൾ തയ്യാറാക്കിയ ചാ൪ട്ട് പ്രദ൪ശനം,വിദ്യാരംഗം ക്ലബിൻെറ നേതൃത്വത്തിലുളള അസംബ്ലിയിൽ സ്വന്തം കവിതാലാപനവുമായി സാബിത്ത്-10 c,വായനദിന പ്രതിജ്‍ഞ മിസ് രിയ-10 c, പുസ്തകാവലോകോനം സ്നേഹ -8c,വായനദിന പ്രാധാന്യത്തെക്കുറിച്ചുളള പ്രസംഗം സിതാര -8c എന്നിവ നടന്നു. യു.പി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ റേഡിയോ ക്വിസ്സ് ആവേശകരമായി.എൽ.പിതലം വിദ്യാ൪ത്ഥികൾ തയ്യാറാക്കിയ അക്ഷരമരം ഏറെ ശ്രദ്ധയാക൪ഷിച്ചു.അക്ഷരകാർഡുകൾ,സുഹൃത്തിനൊരു പുസ്തകം,ക്ലാസ്സ് ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തകപ്രദ൪ശനം ഇവയൊക്കെ വായനാവാരത്തിൽ നടന്ന പ്രവ൪ത്തനങ്ങളാണ്.വിജയികൾക്കുളള സമ്മാനവിതരണം അസംബ്ലിയിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്ററ൪ അരവിന്ദ നി൪വ്വഹിച്ചു.
ഓരോ വിദ്യാ൪ത്ഥിയുടെ ഉളളിലും അറിവിൻെറ വായനയുടെ അഗ്നിജ്വലിപ്പിച്ച് കൊണ്ട് വായനാവാരം കടന്ന്പോയി.


Wednesday, 21 August 2019

ജൂണ്‍ 5 പരിസ്ഥിതി ദിനം


Thursday, 1 August 2019

                                     വർണ്ണവിസ്മയമായി പ്രവേശനോത്സവം:         
                             
 മൊഗ്രാൽപുത്തൂർ:  അക്ഷരത്തിരുമുറ്റത്തെത്തിയ നവാഗത പ്രതിഭകൾക്ക്  ഊഷ്മളമായ വരവേൽപ്പു നല്കി ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ .വർണ്ണ റിബ്ബണുകളും, ബലൂണുകളും വാനിലുയർത്തി, നിറപ്പകിട്ടാർന്ന പരവതാനിയിലൂടെ കുരുന്നുകൾക്ക് ക്ലാസ് മുറിയിലേക്ക് വഴിയൊരുക്കിയാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമെല്ലാം കുരുന്നുകളെ ഉത്സാഹഭരിതരാക്കിയത്.. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവമായിരുന്നു ജി.എച്ച്.എസ്.എസിൽ നടന്നത്.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.ഏ.ജലീൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. വികസന ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ മുജീബ്കമ്പാർ, ഹമീദ് ബെള്ളൂർ, ഹെഡ്മാസ്റ്റർ ശ്രീ.അരവിന്ദ കെ. തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക്  പഠന കിറ്റുകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു..