പ്രളയഭീതിയിലും മാറ്റ് കുറയാതെ സ്വാതന്ത്രൃദിനാഘോഷം
മൊഗ്രാൽപുത്തൂ൪: പ്രളയദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കു൩ോൾ നമ്മുടെ
ജില്ലയും പ്രളയ സാധ്യത പട്ടികയിൽ ഇടം നേടു൩ോൾ കനത്ത മഴയെ അവഗണിച്ച് നമ്മുടെ
വിദ്യാലയത്തിലും 73ാം സ്വാതന്ത്രൃദിനാഘോഷം അതിൻെറ മാറ്റും പൊലിമയും
കുറയാതെ ആഘോഷിച്ചു.പി.ടി എ പ്രസിഡൻ്റ മഹമ്മൂദ് ബെളളൂ൪,എച്ച്.എം.സി ചെയ൪മാൻ പി ബി അബ്ദുൾ റഹ്മാൻ,പി.ടി എ വൈസ് പ്രസിഡൻ്റ എന്നിവരുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റ൪ കെ. അരവിന്ദ പതാക ഉയ൪ത്തി.പ്രിൻസിപ്പൽ ഇൻചാ൪ജ് രഘുമാസ്ററ൪ മുഖ്യപ്രഭാഷണം നടത്തി.സീനിയ൪ അസിസ്ററൻ്റ അബ്ദുൾ ഹമീദ്,പി.ടി എ ഭാരവാഹികൾ എന്നിവ൪ സംസാരിച്ചു.സ൪വ്വീസിലിരിക്കെ മരണപ്പെട്ട നമ്മുടെ വിദ്യാലയ
ത്തിലെ പ്രിയ ഹിന്ദി അധ്യാപിക കെ . ചന്ദ്രികടീച്ച൪ സ്മരണാ൪ത്ഥം ഹിന്ദി ഭാഷയിൽ മുന്നോക്കം നിൽക്കുന്നവ൪ക്ക് നൽകുന്ന ഹിന്ദി ലാഗ്യേജ് എക്സിലൻസ് അവാ൪ഡ് ഫാത്തിമ.യു,ശ്രീവിദ്യ.എസ്,ഫാത്തിമത്ത് അഫീന,വന്ദന.പി എന്നീ വിദ്യാ൪ത്ഥിനികൾക്ക് സമ്മാനിച്ചു.കുട്ടികളുടെ ദേശഭക്തിഗാനം,സംഗീതശിൽപ്പം എന്നീ കലാപരിപാടികൾ അരങ്ങേറി കൂടെ മധുര പലഹാരവിതരണവും നടന്നു.
0 comments:
Post a Comment