Saturday 22 July 2017

ചാന്ദ്രയാത്ര സ്‌ക്രീനില്‍;


വിസ്മയക്കാഴ്ചകള്‍ സ്വന്തമാക്കി കുരുന്നുകള്‍ 
മൊഗ്രാല്‍പുത്തൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവരാശിക്ക് വന്‍കുതിച്ചുചാട്ടമായി മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്‍റെ ദൃശ്യങ്ങള്‍ കുഞ്ഞുകണ്ണുകളില്‍ അദ്ഭുതക്കാഴ്ച്ചകളായി സ്ക്രീനില്‍ തെളിഞ്ഞു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി.എച്ച്.എച്ച്.മൊഗ്രാല്‍പുത്തൂരിലാണ് ചാന്ദ്രയാത്രയുടെ നേരനുഭവങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ച് കൊണ്ടുളള വീഡിയോപ്രദര്‍ശനം നടത്തിയത്. ഗലീലിയോ ഗലീലീയെ കുറിച്ചുളള ചെറുവിവരണത്തിലൂടെ ആരംഭിച്ച പ്രദര്‍ശനത്തിലൂടെ ചന്ദ്രനെക്കുറിച്ചും ചാന്ദ്രയാത്രയെ കുറിച്ചും കുട്ടികള്‍ അടുത്തറിഞ്ഞു.

കൂടാതെ സ്കൂള്‍ ആകാശവാണിയിലൂടെ സംഘടിപ്പിക്കപ്പെട്ട ക്വിസ്  മത്സരം കുട്ടികള്‍ക്ക് പുതുഅനുഭവമേകി.
ക്ളാസ്സില്‍ ചുമര്‍പ്രതിക നിര്‍മ്മാണം, കുട്ടികള്‍ക്കായി ചാര്‍ട്ട് നിര്‍മ്മാണ മത്സരംതുടങ്ങിയ വ്യത്യസ്തപരിപാടികളും സംഘടിപ്പിച്ചു. വിനോദ് കുമാര്‍ , ഷംലബീഗം , സൗരഭ, സൈദലവി ,ഫസലുറഹ്മാന്‍  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.


Friday 14 July 2017

മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം

മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ വിവിധ കർമപദ്ധതികൾക്ക് തുടക്കമിട്ടും മഴക്കൊയ്ത്ത് ഉത്സവം നടത്തിയും മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും മഷിപ്പേന ഉപയോഗിച്ചും പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ ഉപേക്ഷിച്ചുമാണ് കുട്ടികൾക്കു മുമ്പാകെ മാതൃക പകരുന്നത്.ഇതിന്റെ തുടർച്ചയായി വിദ്യാലയത്തിലെ 1500 ഓളം വിദ്യാർഥികളും പ്ലാസ്റ്റിക് ബോൾ പേനയും പ്ലാസ്റ്റിക് വെള്ളക്കുപ്പികളും ഉപേക്ഷിക്കും. ഇവ കർശനമായി പാലിക്കാൻ കുട്ടികളുടെ ശുചിത്വ സേന തന്നെ രംഗത്തിറങ്ങും.                        സ്കൂളിലെ മൂന്ന് കെട്ടിടങ്ങളുടെ മേൽക്കൂര യെ മഴക്കൊയ്ത്തുത്സവത്തിന് സജ്ജമാക്കി കിണർ റീചാർജ് ചെയ്യുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ മേൽക്കൂരകൾ വൃത്തിയാക്കി. വൻതോതിലുള്ള മഴക്കൊയ്ത്തിലൂടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത് കുന്നിലെയും പരിസരങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്കൂളിലെ ഗ്രീൻ ബെൽറ്റിൽ നൂറും പഞ്ചത്തുകുന്നിൽ ഇരുന്നൂറും വൃക്ഷത്തൈകൾ നടും.            ഹരിത ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ അരവിന്ദ   നിർവഹിച്ചു.എം സുരേന്ദ്രൻ, സി വി സുബൈദ, സെയ്ദലവി, പി ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.  

മഷിപ്പേന

മൊഗ്രാൽപുത്തൂർ: ഹരിത ക്യാമ്പസ് ലക്ഷ്യത്തിനായി പ്രധാനാധ്യാപകൻ മാതൃകയായി. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് അറുപത് അധ്യാപകർക്ക് മഷിപ്പേന സമ്മാനിച്ച് പ്രധാനാധ്യാപകൻ തന്നെ നല്ല തുടക്കമിട്ടത്.                  വിദ്യാലയത്തെ പ്ലാസ്റ്റിക്കു കൊണ്ട് നിർമിച്ച റീഫിൽ പേനകളിൽ നിന്ന് മുക്തമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ സഹപ്രവർത്തകർക്ക് മഷിപ്പേന നൽകി പ്രധാനാധ്യാപകൻ കെ അരവിന്ദയാണ് സീനിയർ അസിസ്റ്റൻറ് കെ അബ്ദുൾ ഹമീദിന്‌ കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇനിയുള്ള നാളുകളിൽ സ്കൂളിലെ 1500 ഓളം കുട്ടികളും മഷിപ്പേന കൊണ്ടെഴുതി പ്ലാസ്റ്റിക്കിനെതിരെയുള്ള ചരിത്രമെഴുതിച്ചേർക്കും. ഇക്കോ ക്ലബ്ബ് കൺവീനർ എം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.

പരിസ്ഥിതി സംരക്ഷണ പ്രവർത്തന

നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ് മൊഗ്രാൽപുത്തൂരിലെ കുട്ടി കൾ .സ്കൂളിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ 50 ഓളം കുഴികളെടുത്ത് തേക്കിൻതൈകൾ വെച്ചുപിടിപ്പിക്കാൻ ഒരുങ്ങുകയാണവർ.ഇക്കോ ക്ലബ്ബിലെ 25 ഓളം കുട്ടികളാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്.പഞ്ചത്ത് കുന്നിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായുള്ള ഈ പരിപായുടെ ഉദ്ഘാടനം ആശുപത്രി പരിസരത്ത്തേക്കിൻതൈകൾ നട്ടു കൊണ്ട് മെഡിക്കൽ ഓ ഫീസർ ഡോ: ഹിദായത്ത് അൻസാരിയും ഹെഡ്മാസ്റ്റർ കെ.അരവിന്ദയും ചേർന്ന് നിർവ്വഹിച്ചു.