മൊഗ്രാൽപുത്തൂർ: വാർധക്യത്തിന്റെ ആകുലതകളിൽ ഉലയാതെ കർമവഴിയിൽ
നിറസാന്നിധ്യമായ വയോധി കരെ ആദരിച്ച് വിദ്യാർഥികൾ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ
സെക്കന്ററി സ്കൂൾ വിദ്യാർഥികളാണ് പ്രായമേറെയായിട്ടും യുവത്വത്തിന്റെ
പ്രസരിപ്പുള്ള ആമു കടവത്തിനെയും അദ്ദേഹത്തിന്റെ അമ്മായി സുലൈഖയെയും ലോക
വയോജന ദിനത്തിൽ വീട്ടിലെത്തി ആദരിച്ചത്. മൊഗ്രാൽപുത്തൂരിലെ
സാമൂഹ്യ രംഗത്ത് ഇന്നും സജീവ സാന്നിധ്യമായ 78 കാരനാണ് ആമു കടവത്ത് മാപ്പിള
കലാരംഗത്ത് ഇന്നും പഴയ പാട്ടുകൾ ഒരു വരി പോലും തെറ്റാതെ പുതിയ തലമുറയ്ക്ക്
പകരുകയാണ് സുലൈഖ. നാടിന്റെ ഭൂതകാലം ഓർത്തെടുത്തും മാപ്പിള കലയുടെ ഇശൽ
തേൻമഴ അമ്പതോളം കുരുന്നുകൾക്ക് കൈമാറിയും വയോജന ദിനത്തെ സമ്പന്നമാക്കി
ആമുവും സുലൈഖയും. പ്രധാനാധ്യാപകൻ കെ.അരവിന്ദ പൊന്നാട
അണിയിച്ചാദരിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായിരുന്നു.എം.എൻ.രാഘവ,
സി.വി.സുബൈദ, പി.സൗരഭ, വി.വി. പ്രമീള എന്നിവർ സംസാരിച്ചു.
Subscribe to:
Post Comments (Atom)
0 comments:
Post a Comment