പരിസ്ഥിതി ചിന്തകൾ മനസ്സിൽ നിറച്ച് പുതുവൽസരാഘോഷം. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബിന്റെയും വനംവകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിസ്ഥിതിയെ നെഞ്ചോടു ചേർത്തു പിടിക്കാൻ കുട്ടികൾക്കായി പരിസ്ഥിതി ചലച്ചിത്രോൽസവം സംഘടിപ്പിച്ചത്........
2016
വർഷത്തിൽ വ്യത്യസ്തങ്ങളായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ
ഏറ്റെടുക്കാനുള്ള ഊർജം വിദ്യാർഥികളിലേക്ക് പകരുന്നതിനായിരുന്നു
ചലച്ചിത്രമേള: '''... ഞങ്ങളുടെ വീട് ഒരു പൂങ്കാവനം, കാനന കനിവുകൾ,
കുറിഞ്ഞിപ്പൂമൊഴി, കേരളത്തിലെ കണ്ടൽക്കാടുകൾ, കനിവുതേടുന്ന കടലാമകൾ
എന്നിവയായിരുന്നു പ്രദർശിപ്പിച്ചത്. ഫോറസ്റ്റ് സെക്ഷൻ ഓഫീസർ എൻ.വി.സത്യൻ
മേള ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി.കെ.അബ്ദുൾ
ഹമീദ്, എ.ഗിരീഷ് ബാബു, ടി.എം.രാജേഷ്, പി.ദീപേഷ് കുമാർ, അലി അക്ബർ,
പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.ഒന്നാം തരത്തിലെ വിദ്യാർഥികളുടെ പുതുവൽസര
സംഗീത ശിൽപവും സഹപാഠിക്ക് സ്നേഹപൂർവം പരിപാടിയുടെ ഉദ്ഘാടനവും നടന്നു......
ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിസ്ഥിതി
ചലച്ചിത്രോൽസവം എൻ.വി.സത്യൻ ഉദ്ഘാടനം ചെയ്യുന്നു.
0 comments:
Post a Comment