Thursday, 10 March 2016

ആരണ്യകം വനപ0ന യാത്ര


കാസർകോട്: ശബ്ദത്തിന് ഇടർച്ചയുണ്ടെങ്കിലും വാക്കുകൾ അവ്യക്തമെങ്കിലും അവർ പറഞ്ഞു 'ഈ ഭൂമിയുടെ നെഞ്ചു പിളർക്കുന്നവർക്കെതിരെ ഒത്തു നിന്നില്ലെങ്കിൽ ഭീകര ദുരന്തമായിരിക്കും വരാനിരിക്കുന്നത്, ' മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഐ.ഇ.ഡി.സപ്പോർട്ടിങ്മിങ്ങ് ,ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ പരപ്പ റിസർവ് വനത്തിലേക്ക് നടത്തിയ ആരണ്യകം വനപ0ന യാത്രയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നൽകിയ മുന്നറിയിപ്പാണ് ഈ വാക്കുകൾ.


വൈകല്യ ദുരിതങ്ങൾ അലട്ടുമ്പോഴും പ്രകൃതിയുടെ ഓരോ നാഡിമിടിപ്പുകളും തങ്ങൾക്ക് അന്യമല്ലെന്നതിന്റെ സൂചകമായിരുന്നു വിദ്യാർഥികളുടെ പ്രതികരണം. കാടിന്റെ വന്യത ആവോളം നുകർന്നും ഡോക്യുമെന്ററികൾ ആഴത്തിൽ വിലയിരുത്തിയുമുള്ള വനയാത്ര വനം വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗമാണ് ഒരുക്കിയത്.ഭിന്ന ശേഷിക്കാരും ഫോറസ്ടി ക്ലബ്ബിലെയും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരുമടങ്ങിയ സംഘത്തിൽ നാൽപ്പതു പേരാണുണ്ടായിരുന്നത്.. 1914 ൽ വന സംരക്ഷണത്തിനായി ബ്രിട്ടീഷുകാർ പരപ്പവനത്തിൽ സ്ഥാപിച്ച ബംഗ്ലാവും കേരളത്തെയും കർണാടക ത്തെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും പ്രൗഢി മങ്ങാത്ത പയസ്വിനിപ്പുഴയും കുട്ടികൾക്ക് വിസ്മയാനുഭവമായി.. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.പ്രഭാകരൻ, എൻ.വി.സത്യൻ എന്നിവർ ക്ലാസെടുത്തു.പ്രധാനാധ്യാപക ൻ കെ.അരവിന്ദ യാത്രയ്ക്ക് പച്ചക്കൊടി കാട്ടി. സി. രാമകൃഷ്ണൻ, പി.വേണുഗോപാലൻ, ഹിമ എന്നിവർ സംസാരിച്ചു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾ പരപ്പ റിസർവ് വനത്തിൽ


0 comments:

Post a Comment