Tuesday, 1 March 2016

വീട്ടുമുറ്റത്ത് ജൈവകൃഷി - കുട്ടികൾക്ക് പുരസ്കാരം


വീട്ടുമുറ്റത്ത് ജൈവകൃഷിയുടെ പുതിയ പാഠങ്ങൾ തീർത്ത കുട്ടികൾക്ക് പുരസ്കാരം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വിദ്യാർഥികളിൽ കാർഷിക പ്രവർത്തനങ്ങളിൽ ആഭിമുഖ്യം ജനിപ്പിക്കാൻ അവാർഡുക ൾ സമ്മാനിച്ചത്.


കുടുംബ കൃഷി മൽസരത്തിൽ ആറാംതരത്തിലെ ജി. മയൂർ ഒന്നാം സ്ഥാനവും അഞ്ചാം തരത്തിലെ ഫിദ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റെഡ് ലേഡി പപ്പായ കൃഷിയിലൂടെ പ്രശസ്തി നേടിയ മൊഗ്രാൽപുത്തൂർ കൃഷി ഓഫീസർ ചവന നരസിംഹ ലു അവാർഡ് സമ്മാനിച്ചു..... 2014ൽ അന്താരാഷ്ട്ര കുടുംബ കൃഷി വർഷാചരണത്തിന്റെ ഭാഗമായി തുടങ്ങിയ കുടുംബ കൃഷി മത്സരം ഇത്തവണ രണ്ടാം വർഷത്തിലെത്തി നിൽക്കുകയാണ്. സ്കൂളിൽ ആകെയുള്ള രണ്ടായിരം കുട്ടികൾക്കും പച്ചക്കറിവിത്ത് മൊഗ്രാൽപുത്തൂർ കൃഷിഭവനിൽ നിന്നും ലഭ്യമാക്കി. കൃഷി ഓഫീസറും സഹജീവനക്കാരും പരിശീലന ക്ലാസുകൾ നൽകുകയും ചെയ്തു.ഭൂരിഭാഗം കുടുംബാംഗങ്ങളും കുട്ടികൾക്കൊപ്പം കൈകോർത്തു.മത്സരത്തിൽ അവസാന റൗണ്ടിലെത്തിയ 18 കട്ടികളുടെ വീടുകളും പ്രധാനാധ്യാപകനും സഹാധ്യാപകരുമടങ്ങിയ സംഘം സന്ദർശിച്ചാണ് വിജയികളെ കണ്ടെത്തിയത്.1250 രൂപ, 1000 രൂപ ക്യാഷ് അവാർഡുകളും മത്തൻ, വെള്ളരിക്ക, വെള്ള ചെരങ്ങ, പടവലം ,വാഴപ്പഴം എന്നിവയുമായിരുന്നു ഒന്നും രണ്ടും സ്ഥാനക്കാർക്ക് നൽകി. മികവു പുലർത്തിയവർക്ക് പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു..... പ്രധാനാധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി.കെ.അബ്ദുൾ ഹമീദ്, എ.ഗിരീഷ് ബാബു ,ടി.എം.രാജേഷ്, ജി.കെ.ഭട്ട്‌ ,സി.രാമകൃഷ്ണൻ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു....... ഫോട്ടോ .. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുടുംബ കൃഷി അവാർഡ് ദാനം കൃഷി ഓഫീസർചവന നരസിംഹ ലു നിർവഹിക്കുന്നു.

0 comments:

Post a Comment