മൊഗ്രാൽപുത്തൂർ: വിദ്യാലയത്തിലെ അമ്പതോളം അധ്യാപകർ ,ആറാംതരക്കാരിയുടെ
മുന്നിൽ അനുസരണയുള്ള കുട്ടികളായി മാറിയും മുഴുവൻ അധ്യാപകർക്കും വിദ്യാർഥികൾ
പേരത്തൈക ളും ആശംസാ കാർഡുകൾ കൈമാറിയും സ്കൂൾ അസംബ്ലി കുട്ടികൾ മാത്രം
നിയന്ത്രിച്ചും മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വേറിട്ട അധ്യാപക
ദിനാചരണം.......
ആറാം തരത്തിലെ ആസിയത്ത് റിസയാണ് ദാവണിയും ചുറ്റി
അധ്യാപികയുടെ തലയെടുപ്പോടെ ഗൗരവം ഒട്ടും ചോരാതെ ഗണിതത്തെ അര മണിക്കൂർ
നേരംമധുരതരമാക്കി മാറ്റിയത്. അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വിളിച്ചു
ചേർത്ത പ്രത്യേക അസംബ്ലി നിയന്ത്രിച്ചത് സ്കൂൾ ലീഡർ ഷഹ്ബൻ ഷാ, അബ്ദുൾ അനസ്,
മുഹമ്മദലി ജൗഹർ, മുഹമ്മദ് ഹസ്കർ എന്നിവരായിരുന്നു.പ്രധാനാധ്യാപകൻ കെ.അരവിന്ദ, പി.ടി എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ, സി.വി.സുബൈദ എന്നിവർ സംസാരിച്ചു.
0 comments:
Post a Comment