മൊഗ്രാൽപുത്തൂർ: മൈലാഞ്ചി അണിഞ്ഞും കൂറ്റൻ പൂക്കളമൊരുക്കിയും മാനവ സൗഹൃദത്തിന്റെയും ഒരുമയുടെയും സന്ദേശവുമായി ബക്രീദ് - ഓണം ആഘോഷം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് മൈലാഞ്ചിയിടൽ മത്സരവും ആയിരത്തോളം കുട്ടികളുടെ കൂട്ടായ്മയിൽ തീർത്ത പൂക്കളമിടലും അരങ്ങേറിയത്.......
മൊഗ്രാൽപുത്തൂരിലെ നാട്ടുവഴിയോരത്തു നിന്ന് ശേഖരിച്ച മുക്കുറ്റി, അതിരാണി, കൃഷ്ണകിരീടം, കൃഷ്ണപ്പൂ, മന്ദാരം, തുമ്പ, തെച്ചി, കാക്കപ്പൂ, കോളാമ്പി ,പനിനീർ ,ശംഖുപുഷ്പം തുടങ്ങിയവ പൂക്കളത്തിന് മിഴിവേകി. കൂടുതൽ നാട്ടുപൂക്കൾ ശേഖരിച്ച ക്ലാസുകൾക്കും കുട്ടികൾക്കും സമ്മാനങ്ങൾ നൽകി. അധ്യാപകർക്കും കുട്ടിക ൾക്കും വിവിധ മത്സര പരിപാടികളുമുണ്ടായിരുന്നു..... പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ മെഗാ പൂക്കളത്തിന്റെ ആരംഭം കുറിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എ.ജലീൽ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ.ബാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി കൺവീനർ എം.എൻ.രാഘവ ,വി.വി. പ്രമീള, മഹമൂദ് ബള്ളൂർ, മാഹിൻ കുന്നിൽ, ഹനീഫ് കോട്ടക്കുന്ന്, പി.ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ:
0 comments:
Post a Comment