Thursday, 8 December 2016

ഹരിതവിദ്യാലയം

- "പച്ചയിലൂടെ വൃത്തിയിലേക്ക് ' പദ്ധതിക്ക് ജി.എച്ച്.എസ്എസിൽ തുടക്കമായി ....                     മൊഗ്രാൽപുത്തൂർ: കുഞ്ഞുകൈകളിൽ പുസതകങ്ങൾക്കൊപ്പം കഴുകി ഉണക്കിയ പ്ലാസ്റ്റിക്കുകളുമായെത്തിയ കുരുന്നുകൾ ഉദ്ഘാടന വേദിയിൽ അവ കൈമാറിയപ്പോൾ പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധപ്രഖ്യാപനമായി ചടങ്ങ് മാറി.. ഹെഡ്മാസ്റ്റർ കെ.അരവിന്ദ, സീഡ് കോ-ഓർഡിനേറ്റർ എം.സുരേന്ദ്രൻ, റെഡ് ക്രോസ് അംഗങ്ങൾ എന്നിവർ ചേർന്ന് അവ ഏറ്റുവാങ്ങി; മണ്ണും ജലവും വായുവും മലിനമാക്കുന്ന പ്ലാസ്റ്റിക് പൊതു -സ്വകാര്യ ഇടങ്ങളിൽ ഒഴിവാക്കാൻ ശ്രമിക്കുമെന്ന് വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു ..          പ്ലാസ്റ്റിക് രഹിത ' പച്ചപ്പുള്ള വിദ്യാലയമെന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കാനുള്ള നിരവധി കർമ്മ പരിപാടികൾ വേദിയിൽ പ്രഖ്യാപിക്കപ്പെട്ടു.   പുതുവർഷത്തോടെ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും അധ്യാപകരും മഷിപ്പേനയിലേക്ക് മാറൽ, വിഷ രഹിത ജൈവ പച്ചക്കറി വിദ്യാലയത്തിൽ വിപുലമായി കൃഷി ചെയ്യൽ, ഹരിതവത്കരണത്തിന്റെ ഭാഗമായി തുടങ്ങിയ പൂന്തോട്ടത്തെ വിപുലീകരിക്കൽ, കടുംബ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മികച്ച കർഷക കുടുംബത്തെ കണ്ടെത്തി ആദരിക്കൽ  ഉപയോഗിക്കുന്ന ജലത്തെ പാഴാക്കാതെ തോട്ടങ്ങളിലേക്ക് തിരിച്ചുവിടാനുള്ള പദ്ധതികൾ നടപ്പിലാക്കൽ, പൊതുജന ബോധവത്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ക്ലബ്ബുകളുമായി സഹകരിച്ച് നോട്ടീസുകളും ലഘുരേഖകളും വീടുകളിലെത്തിക്കൽ തുടങ്ങിയവ പ്രധാനപ്പെട്ട പ്രവർത്തനങ്ങളാണ് ' പുതുവർഷം പുതു കാമ്പസ് എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള അക്ഷരാർത്ഥത്തിലുള്ളതുടക്കം തന്നെയായി ഹരിതവിദ്യാലയത്തിന്റെ ഉദ്ഘാടനം:






0 comments:

Post a Comment