Friday, 19 August 2016

ചിങ്ങപയർക്കളം

മൊഗ്രാൽപുത്തൂർ: ചിങ്ങപയർക്കളം കാണികൾക്ക് കൗതുകമായി.മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ ഭാഗമായി പയർക്കളമൊരുക്കിയത്. പൂക്കളത്തെ തോൽപ്പിക്കും വിധം ആകർഷകമാക്കിയത്.പതിനഞ്ചോളം വ്യത്യസ്ത പയർ വർഗങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി. പയറിന്റെ പോഷകമൂല്യങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദമായ കൃഷിരീതിയെപ്പറ്റിയും ബോധവൽക്കരിക്കാനാണ് പയർക്കളം നിർമിച്ചത്. മണ്ണിന്റെ പോഷകമൂല്യം നിലനിർത്താനും പയർ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ലക്ഷ്യമിട്ട് വീട്ടിലും സ്കൂൾ പറമ്പിലും വ്യത്യസ്ത യിനം പയറുകൾ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.... :അജിതാ രാജേഷ്, വി.ചെല്ലപ്പൻ, വി.ഷീബ, പി.സൗരഭ, സി.രാമകൃഷ്ണൻ, കെ.അബ്ദുൾ ഹമീദ്, പി.ദീപേഷ് കുമാർ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. 

0 comments:

Post a Comment