Friday, 19 February 2016

കർഷകർക്ക് തണലേകി വിദ്യാർഥികൾ

കാസർേഗാഡ്: ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് കർഷകർക്ക് തണലേകി വിദ്യാർഥികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മൂന്നാം വർഷവും വിദ്യാലയാങ്കണത്തിൽ സമാന്തര വിപണിയൊരുക്കി കർഷകർക്ക് തുണയായത്..... കേളി കേട്ടതാണ് മൊഗ്രാൽപുത്തൂരിലെ വെള്ളരികൃഷി. ചാണകവും കടലപ്പിണ്ണാക്കും ചേർന്ന മിശ്രിതമാണ് വളമായി ചേർക്കുക.കൃഷി തുടങ്ങിക്കഴിഞ്ഞാൽ ആകെ രണ്ടു തവണ മാത്രമെ വെള്ളമൊഴിക്കൂ. മഞ്ഞുതുള്ളിയിലെ ജലാംശം കൊണ്ടാണ് ചെടി വളർന്ന് കായ്ക്കുകയെന്ന് പരമ്പരാഗത കർഷകർ സാക്ഷ്യപ്പെടുത്തുന്നു ...... എങ്കിലും വെള്ളരി കൂടുതൽ വിളയുന്ന ഈ സമയത്ത് വിലയുടെ കാര്യത്തിൽ ഇടത്തട്ടുകാരിൽ നിന്നും കൊടിയ ചൂഷണത്തിന്റെ കയ്പുനീരനുഭവിക്കേണ്ടി വരുന്നു.ഇത് കണ്ടറിഞ്ഞ വിദ്യാർഥികളും സ്റ്റാഫംഗങ്ങളും ചേർന്ന് കർഷകർക്ക് ആശ്വാസം പകരാനാണ് സമാന്തര ചന്ത സ്കൂളിലൊരുക്കിയത്.കർഷകരുടെ കണ്ണീരൊപ്പുന്നതോടൊപ്പം ഗണിത പാഠങ്ങളും അവർ ശീലിക്കുന്നു കച്ചവടത്തിലൂടെ. ആദ്യ ദിവസം ഏഴ് ക്വിന്റലാണ് വിറ്റഴിഞ്ഞത്. രണ്ടുനാൾ കൂടി സമാന്തര വിപണി തുടരും. ::: പ്രധാനാധ്യാപകൻ കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു.പി.വേണുഗോപാലൻ, പി.അശോകൻ എന്നിവർ സംസാരിച്ചു.

0 comments:

Post a Comment