അക്ഷരങ്ങളുടെ പുണ്യം പകര്‍ന്നു നല്‍കിയ വിദ്യാലയത്തിരുമുറ്റത്ത് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി രണ്ടാം ഘട്ട വികസന സെമിനാറിന് കൊടി പാറിച്ചപ്പോള്‍ സംഭവിച്ചത് വിസ്മയ മുഹൂര്‍ത്തം. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂളിലേയും ഹയര്‍ സെക്കന്‍ഡറിയിലേയും ക്ലാസ് മുറികള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും കൂട്ടായ്മയില്‍ ഇനി സ്മാര്‍ട്ടാകും.
വികസന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ സ്വാഗതവും മുജീബ് സി എച്ച് വിഷയാവതരണവും നടത്തി. പൂര്‍വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ മാഹിന്‍ കുന്നില്‍, ഹെഡ്മാസ്റ്റര്‍ കെ അരവിന്ദ, പി ടി എ പ്രസിഡന്റ് പി ബി അബ്ദുര്‍ റഹ് മാന്‍, പി ടി എ വൈസ് പ്രസിഡന്റ് മഹ് മൂദ് ബെള്ളൂര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സി കെ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. സെപ്തംബര്‍ ആദ്യവാരത്തില്‍ തന്നെ ക്ലാസ് മുറികളുടെ നവീകരണ പ്രവൃത്തി ആരംഭിക്കും.
0 comments:
Post a Comment