മൊഗ്രാല്‍പുത്തൂര്‍: വിണ്ണില്‍ ത്രിവര്‍ണ്ണപതാക പറന്നുയര്‍ന്നപ്പോള്‍ മണ്ണിലെ മനസ്സുകളില്‍ ദേശസ്നേഹത്തിന്‍ അലകളുയര്‍ത്തി രാജ്യത്തിന്‍റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷം നടന്നു..
സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് നമ്മുടെ മുന്‍ഗാമികള്‍ രക്തവും ജീവനും നല്‍കി പോരാട്ടത്തിലൂടെ രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ വാര്‍ഷികാഘോഷം ചരിത്രങ്ങളിലൂടെയുളള സഞ്ചാരത്തിനും മാതൃഭൂമിയോടുളള സ്നേഹപ്രകടനത്തിനും വഴിയൊരുക്കുന്നതായി.
രാവിലെ നടന്ന അസംബ്ളിയില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡന്‍റ് എ.എ.ജലീല്‍ പതാക ഉയര്‍ത്തി.ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ സാര്‍, ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദ,പി.ടി.എ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, വൈസ്പ്രസിഡന്‍റ് മഹ്മൂദ് ബളളൂര്‍, സ്റ്റാഫ് സെക്രട്ടറി ദീപേഷ്കുമാര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന ജെ.ആര്‍.സി.പരേഡില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാര്‍ മുജീബ് കമ്പാര്‍ സല്യൂട്ട് സ്വീകരിച്ചു.
അകാലത്തില്‍ പൊലിഞ്ഞുപോയ ഹിന്ദി അധ്യാപിക ചന്ദ്രികടീച്ചറുടെ പേരിലുളള എന്‍ഡോവ്മെന്‍റ് വിതരണവും നടന്നു.
ബഹുവര്‍ണ്ണദണ്ഡുകളേന്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന്, വന്ദേമാതരത്തിന്‍റെ അകമ്പടിയോടെ കുട്ടികള്‍ ദേശീയപതാകയിലെ വര്‍ണ്ണങ്ങളേന്തി ചൂവടുവെച്ചുകൊണ്ടുളള സംഗീതശില്പം, സ്വാതന്ത്ര്യസമരചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രീകരണം, സ്കിറ്റ് , ദേശഭക്തിഗാനം, പ്രസംഗം തുടങ്ങി കുട്ടികള്‍ അവതരിപ്പിച്ച വിവിധകലാപരിപാടികള്‍ അരങ്ങേറി.
മുഴുവന്‍ കുട്ടികള്‍ക്കും പായസവിതരണവും നടത്തി.സുബൈദ.സി.വി, രാജന്‍ കോട്ടപ്പുറം, മനോജ്, സവിത, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 comments:
Post a Comment