Saturday 19 December 2015

സീഡ് ബേങ്ക്

വിദ്യാലയത്തിൽ നടന്നുവരുന്ന മാതൃകാപരമായ പദ്ധതിയാണ് വിത്തു ബേങ്ക് അഥവാ സീഡ് ബേങ്ക് .അന്യം നിന്നു പോകുന്ന സസ്യങ്ങളെ സംരക്ഷിച്ചു നിർത്തുക എന്ന മഹത്തായ ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്.കഴിഞ്ഞ നാലുവർഷമായ വിജയകരമായി നടക്കുന്ന പരിപാടിയാണ് വിത്തുബേങ്ക്.അട്ടപ്പാടിതുവര, മൊഗ്രാൽ പയർ, സോയാബീൻ എന്നിവയുടെ വിത്തുകൾ വിദ്യാർഥികൾക്ക് വീട്ടുവളപ്പിൽ കൃഷി ചെയ്യാൻ വായ്പയായാണ് നൽകുന്നത്. കൃഷി ചെയ്ത ശേഷം കൂടുതൽ വിത്തുകൾ പലിശ എന്ന നിലയിൽ കുട്ടികൾ ബേങ്കിൽ തിരിച്ചേൽപ്പിക്കുന്നു. 2015-16 ലെ പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.അരവിന്ദനിർവഹിച്ചു.

എന്റെ മരം


സ്കൂളിലെ എന്റെ മരം പദ്ധതിയുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.അബ്ദുൾ ഹമീദ് നിർവഹിച്ചു.ഒന്നാംതരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള രണ്ടായിരം വിദ്യാർഥികൾക്കാണ് വൃക്ഷത്തൈകൾ വിതരണം ചെയ്തത്.ഒരു മാസക്കാലത്തെ വളർച്ച രേഖപ്പെടുത്തിയ കണക്ക് ഓരോ വിദ്യാർഥിയിൽ നിന്നുംവാങ്ങി സംരക്ഷണം ഉറപ്പു വരുത്തിയിരുന്നു.ടി.എം.രാജേഷ്, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നായിരുന്നു വൃക്ഷത്തൈ വിതരണ ചടങ്ങ് നടത്തിയത്.

Wednesday 16 December 2015

District level Biodiversity congress


മൊഗ്രാൽപുത്തൂർ: ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസിൽ മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം. പെരിയ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മത്സരത്തിലാണ് മൊഗ്രാൽപുത്തൂർ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രബന്ധാവതരണത്തിൽ മിന്നുന്ന നേട്ടം കൈവരിച്ചത്....... കഴിഞ്ഞ വർഷം യു.പി.വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി പ്രശംസ പിടിച്ചുപറ്റിയിരുന്നു ഈ വിദ്യാലയം.


World Disabled day


Tuesday 15 December 2015

ഏകദിന പ്രകൃതി പഠന സഹവാസ ക്യാമ്പ്

മൊഗ്രാൽപുത്തൂർ: കാടും മേടും തകർത്തെറിഞ്ഞ് മനുഷ്യൻ പ്രകൃതിദുരന്തങ്ങൾ തുടരെത്തുടരെ ഏറ്റുവാങ്ങുമ്പോൾ പ്രകൃതിസംരക്ഷണ പാഠങ്ങൾ മനസ്സിലേറ്റുവാങ്ങി കുട്ടികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഫോറസ്ട്രി ക്ലബ്ബ് വിദ്യാർഥികളാണ് ഉത്തരകേരളത്തിന്റെ ഊട്ടിയായ റാണിപുരം മലനിരകളിൽ ഒത്തുചേർന്നത്. വനം വന്യജീവി വകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെയായിരുന്നു ഏകദിന പ്രകൃതി പഠന സഹവാസ ക്യാമ്പ് .................'' 


X Std Class P T A General Session

മൊഗ്രാൽ പുത്തൂർ ഗവ.എച്ച് എച്ച് എസ്  2015-16 എസ് എസ് എൽ സി ബാച്ച് രക്ഷിതാക്കളുടെ യോഗവും സംസ്ഥാന . ഗണിത ശാസ്ത്രമേളയിൽ പ്യുവർ കൺസ്ട്രക്‌ഷൻ രണ്ടാം സ്ഥാനം നേടിയ ഷംന പിക്ക് പിടിഎ ഏർപ്പെടുത്തിയ ഉപഹാര രവും വിതരണം ചെയ്തു. സ്കൂൾ ഹാളിൽ പിടിഎ പ്രസിഡന്റ് പി.ബി അബ്ദുൾ റഹ് മാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.അരവിന്ദ അധ്യക്ഷനായി. കെ.അബ്ദുൾ ഹമീദ്, മിനി തോമസ് എന്നിവർ സംസാരിച്ചു.രാജേഷ് കടന്നപ്പള്ളി ക്ലാസെടുത്തു. സ്റ്റാഫ് സെക്രട്ടറി എ.ഗിരീഷ് ബാബൂ സ്വാഗതവും എം എൻ രാഘവൻ നന്ദിയും പറഞ്ഞു. 210 രക്ഷിതാക്കൾ പങ്കെടുത്തു.എസ് എസ് എൽ സി നൂറ് ശതമാനം വിജയം ആവർത്തിക്കാൻ ആവശ്യമായ കർമ്മ പദ്ധതികൾ രക്ഷിതാക്കളെ  ബോധ്യപ്പെടുത്തി.

 

Sunday 18 October 2015

കണ്ടലിനെ കണ്ടറിഞ്ഞും കണ്ടലുകൾ നട്ടുപിടിപ്പിച്ചും കല്ലേൻ പൊക്കുടന്റെ സ്മരണയിൽ വിദ്യാർഥികൾ. മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് രാവിലെ ഏഴു മണി തൊട്ട് വിദ്യാർഥികൾ കണ്ടലിന്റെ പാരിസ്ഥിതിക പ്രാധാന്യം തൊട്ടറിഞ്ഞ പരിപാടി ഒരുക്കിയത്. ഹെഡ്മാസ്റ്റർ കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു.പി.വേണുഗോപാലൻ ക്ലാസെടുത്തു.കെ.അബ്ദുൾ ഹമീദ്, ടി.എം.രാജേഷ്, സി.എച്ച് നവീൻകുമാർ, സുരേഷ് പുത്തുർ എന്നിവർ സംസാരിച്ചു.


Monday 12 October 2015












സ്കൂളിലെ വിത്ത് ബാങ്കിൽ നിന്നും വിദ്യാർഥികൾക്ക് അട്ടപ്പാടി തുവരവിത്തുകൾ വായ്പയായി നൽകൂന്നതിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.അരവിന്ദനിർവഹിക്കുന്നു























കുടുംബ കൃഷി മത്സരത്തിന്റെ ഭാഗമായി വിദ്യാർഥികൾക്കുള്ള പച്ചക്കറിവിത്തു വിതരണത്തിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ.അരവിന്ദനിർവഹിക്കുന്നു

Sunday 11 October 2015

One day with mothers

A parent-teacher conference is a short meeting or conference between the parents and teachers of students to discuss children's progress at school and find solutions to academic or behavioural problems.But here a teacher conducted a entirely different parents meeting  to make I std at first Smt Prameela teacher conducted a workshop for mothers of I std to recondition the books and worksheet of students studing in I std.


Friday 2 October 2015

ബഹിരാകാശ വാരാചരണം

മൊബൈൽ ഫോണും ടെലി മെഡിസിനും തൊട്ട് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള പ്രവചനം വരെ ബഹിരാകാശ ഗവേഷണത്തിന്റെ ഗുണഫലങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ബോധവൽക്കരണ ക്ലാസ്. മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് ബഹിരാകാശ വാരാചരണത്തിന്റെ ഭാഗമായി ISRO ,\/SSC എന്നിവയുടെ ആഭിമുഖ്യത്തിൽ ബഹിരാകാശ വിജ്ഞാനത്തിന്റെ വാതായനങ്ങൾ ഐ.ടി.സഹായത്തോടെ തുറന്നിട്ടത്.i: .ഐ എസ് ആർ ഒ ഡെപ്യൂട്ടി ജനറൽ മാനേജർ മുരളീകൃഷ്ണൻ ക്ലാസ് നയിച്ചു. പി. ടി..പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.അരവിന്ദ അധ്യക്ഷനായി..ഗിരീഷ് ബാബു, എം.എൻ.രാഘവ എന്നിവർ സംസാരിച്ചു. കെ.അബ്ദുള്‍ ഹമിദ് ആശംസകളര്‍പ്പിച്ചു.


സീഡ്


തുടർച്ചയായി അഞ്ചാം വർഷവും മാതൃഭൂമി- സീ ഡിന്റെ പുരസ്കാരത്തിളക്കവുമായി മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂൾ. ആദ്യത്തെ മൂന്നു വർഷം കാസർകോട് വിദ്യാഭ്യാസ ജില്ലയിൽ ഒന്നാം സ്ഥാനവും തുടർന്നുള്ള രണ്ടു വർഷം രണ്ടാം സ്ഥാനവുമാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്. ഇത്തവണത്തെ ജില്ലാതല അവാർഡ് ദാനം പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം നിർവഹിച്ചു.


Thursday 1 October 2015

ഐ.എസ്.എം സന്ദർശനം


            മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഇന്ന് (O 1.10.2015) .എസ്.എം.സംഘം സന്ദർശനം നടത്തി.ഡി.ഡി..സൗമിനി കല്ലത്ത്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ. പി.വി.കൃഷ്ണകുമാർ, ഡയറ്റ് സീനിയർ ലക്ചറർ ജനാർദനൻ മാസ്റ്റർ, കാസർകോട് എ...കെ.രവീന്ദ്രനാഥൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. സ്കൂളിലെ അക്കാദമിക് - അക്കാദമി കേതര പ്രവർത്തനങ്ങളിൽ ടീം പൊതുവെ തൃപ്തി രേഖപ്പെടുത്തി.


ലോക വയോജന ദിനാചരണം


                   ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽപുത്തുർ ഗ്രാമത്തിലെ വിവിധ മേഖലകളിലുളളനാല് മുതിർന്ന പൗരൻമാരെ പൊന്നാട അണിയിച്ചാ ദരിച്ചു. ഹെഡ്മാസ്റ്റർ കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ അധ്യക്ഷനായി. ആദരിക്കപ്പെട്ടവർ അവരുടെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.



പുഷ്പമേള

ഒന്നാംതരത്തിലെ മണവും മധുരവും എന്ന പാഠഭാഗത്തെ ആസ്പദമാക്കിമൊഗ്രാൽപുത്തൂർ.ഗവ.ഹയർ സെക്കന്ററി സ്കൂളിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപികമാരും ചേർന്ന് പുഷ്പമേളയൊരുക്കി. മൺമറയുന്ന ഒട്ടേറെ നാട്ടുപൂക്കൾ ഒത്തു ചേർന്നു ഈ മേളയിൽ.84 ഇനം പൂക്കൾ മേളയിൽ നിറക്കാഴ്ച പകർന്നു.''




Friday 4 September 2015

The dream begins with a teacher who believes in you........Happy Teachers Day....

Headmaster and Staff of GHSS MOGRALPUTHUR Wishes Happy Teachers Day

Wednesday 12 August 2015

യാത്രയയപ്പ് 12-08-2015

ഗവ: ഹയർ സെക്കന്ററി സ്കൂൾ. മൊഗ്രാൽപുത്തൂർ പ്രിൻസിപ്പൽ ലാലു കുമാർ സാറിന്റെ യാത്രയയപ്പ് യോഗം. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഇൻചാർജ് ഷൈനിടീച്ചർ, ഹെഡ്മാസ്റ്റർ ഇൻ ചാർജ് ഹമീദ്മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ബാലകൃഷ്ണൻമാസ്റ്റർ,തോമസ് ഐസക്,  രഘു ആർ, ഗിരീഷ് ബാബു, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു

..

Monday 10 August 2015

ഫോക് ലോർ

കാസർകോട്: കേരള ഫോക് ലോർ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂളുകളിലെ ഫോക് ലോർ ക്ലബ്ബുകളുടെ ജില്ലാതല ഉദ്ഘാടനം ആഗസ്ത്  20 ന് നടക്കും.മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഫോക് ലോർ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ നാടൻ കലാ സെമിനാർ, നാടൻ കലകളായ കളരിപ്പയറ്റ്, കോൽക്കളി, നാട്ടറിവു പാട്ടുകൾ എന്നിവ അവതരിപ്പിക്കും. മേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. - പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാൻ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ ഇൻ ചാർജ് കെ.അബ്ദുൾ ഹമീദ്, കെ.ബാലകൃഷ്ണൻ, മാഹിൻ കുന്നിൽ, പി.എസ്.ഇ ല്യാസ്, ഹനീഫ് കോട്ടക്കുന്ന്, അബ്ദുൾ സത്താർ, ജാ വിർ കുളങ്ങര, എ.കെ.കരീം, അബ്ദുൾ റഹീം, എ ഗിരീഷ് ബാബു ,പി.കെ.സരോജിനി, എം സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. - ഭാരവാഹികൾ: പി.ബി.അബ്ദുറഹിമാൻ    (പി.ടി.എ പ്രസിഡന്റ്) [ചെയർമാൻ), ഇ.കെ.ഷൈനി (ഹയർ സെക്കന്ററി പ്രിൻസി പ്പൽ ഇൻചാർജ് ) വ്രർക്കിങ്ങ് ചെയർമാൻ), കെ.അബ്ദുൾ ഹമീദ (ഹെഡ്മാസ്റ്റർ ഇൻചാർജ് )[ ജനറൽ കൺവീനർ ] എ.ഗിരീഷ് ബാബു, പി.കെ.സരോജിനി [ ക ൺ വീനർമാർ)

Thursday 6 August 2015

ഇതാണ് ഞങ്ങൾക്ക് പറയാനുള്ളത്‌ .....ഇതാണ് ഞങ്ങൾക്ക് പ്രാർഥി ക്കാനുള്ളത്....."ലോകത്ത് സമാധാനം ഉണ്ടാകണമേ ".മൊഗ്രാൽ പുത്തുർ  ഗവ : ഹയർ സെക്കണ്ടറി സ്കൂൾ ഹിരോഷിമ ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി.കടലാസ് കൊണ്ട് നിർമിച്ച സടാക്കോ പക്ഷികളെ സ്കൂൾ പരിസരത്തെ മരക്കൊമ്പിൽ പ്രദർശിപ്പിച് സമാധാന സന്ദേശം കൈമാറി . ഹിരോഷിമയെ മറക്കരുത് സന്ദേശമെഴുതി ദുരിത ചിത്രങ്ങൾ ആലേഖനം ചെയ്ത ചര്ടുകളുടെ പ്രദർശനവും നടന്നു . അധ്യാപകരായ രാഘവൻ ,ഷീമ സുനിത .വേണുഗോപാലൻ ,സുരേന്ദ്രൻ ,ശ്രീജ എന്നിവർ നേതൃത്വം നല്കി








Tuesday 4 August 2015

പ്രസാദം

മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രസാദം [ സ്കൂൾ ആരോഗ്യ പദ്ധതി 2015-16] ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നജ്മ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.

Monday 27 July 2015

ഫോക് ലോർ

കേരള ഫോക് ലോർ അക്കാദമിയുടെ ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട ആലോചന യോഗത്തിൽ ഫോക് ലോർ അക്കാദമി സിക്രട്ടറി ശ്രീ.എം.പ്രദീപ് കുമാർ സംസാരിക്കുന്നു.ചടങ്ങിൽ സ്റ്റാഫ്സിക്രട്ടറി സ്വാഗതം ആശംസിച്ചു. പി.ടി.എ  പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.യോഗത്തിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ, സ്കൂൾ ക്ലബ് സിക്രട്ടറി, സി .രാമകൃഷ്ണൻ, വിനോദ് കമാർ കല്ലത്ത് , ജനാർദനൻ,സുരേന്ദ്രൻ,വേണു,രാജേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

..

Thursday 16 July 2015

മൊഗ്രാൽ പുത്തൂർ  ഗവ . ഹയർ  സെക്കണ്ടറി സ്കൂളിൽ ആഘോഷ കമ്മറ്റിയുടെ നേതൃത്വ ത്തി ൽ  റംസാൻ പരിപടിയോടനബന്ധിച്ച്  ഹൈ സ്കൂൾ  വിഭാഗം പെണ്‍കുട്ടികൾക്കായി  മൈലാഞ്ചിയിടൽ  മത്സരം  നടന്നു .    നബീസത്ത്  സഫ , ഫാത്തിമത്ത്  നൗറീന  ,  റഫീദ  എന്നിവർ  യഥാക്രമം  ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങൾ കരസ്ഥമാക്കി . അധ്യാപകരായ  മിനി തോമസ്‌ ,വിനോദ് കല്ലത്ത് ,മുരളി എന്നിവർ  നേതൃത്വം  നൽകി .



  

Tuesday 14 July 2015










സ്‌കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഗണിതശാസ്‌ത്ര ചരിത്രം മനസിലാക്കുക  എന്നതിന്റെ ഭാഗമായി നമ്മുടെ ഗണിത "ശാസ്‌ത്രജ്ഞരെ  അറിയുക "എന്ന പരിപാടി 14-07-2015  ന് നടന്നു. പതിനഞ്ചൊളം  ഗണിതശാസ്‌ത്രജ്ഞൻ  മാരുടെ ജീവചരിത്ര കുറിപ്പുകളു, ഫോട്ടോകളും കുട്ടികളെ പരിചയപ്പെടുത്തി .എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പ്രദർശനത്തിൽ പങ്കെടുത്തു.ഇതിനു നേതൃത്വം നല്കിയത്  ഗണിതശാസ്‌ത്ര വിഭാഗത്തിലെ ജെസ്സി ടീച്ചർ ,പ്രെസീന ടീച്ചർ ,മുരളി മാസ്റ്റർ ,ദീപേഷ്‌ മാസ്റ്റർ ,ഗിരീഷ്‌ മാസ്റ്റർ എന്നിവരാണ്‌ .