Wednesday 16 December 2015

District level Biodiversity congress


മൊഗ്രാൽപുത്തൂർ: ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസിൽ മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന് ഇരട്ട നേട്ടം. പെരിയ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന മത്സരത്തിലാണ് മൊഗ്രാൽപുത്തൂർ യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിൽ പ്രബന്ധാവതരണത്തിൽ മിന്നുന്ന നേട്ടം കൈവരിച്ചത്....... കഴിഞ്ഞ വർഷം യു.പി.വിഭാഗത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടി പ്രശംസ പിടിച്ചുപറ്റിയിരുന്നു ഈ വിദ്യാലയം.






യു.പി.യിൽ മണ്ണിലെ ജീവൻ എന്ന പ്രധാന വിഷയത്തിൽ മണ്ണ് രൂപപ്പെടുന്നതിലും സമ്പുഷ്ടീകരിക്കുന്നതിലും മണ്ണിലെ ജീവൻ വഹിക്കുന്ന പങ്കാണ് പ0ന വിധേയമാക്കിയത്. മണ്ണിര യെ കേന്ദ്രീകരിച്ച് കുട്ടികൾ നടത്തിയ പഠനത്തിൽ മണ്ണിന്റെ ഘടന, താപനില, ഈർപ്പം ,ജൈവാംശം, അമ്ല - ക്ഷാരനില, കാലാവസ്ഥ ,രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവയ്ക്കനുസരിച്ച് മണ്ണിലെ ജീവികൾ വ്യത്യസ്തമായിരിക്കുമെന്ന് കുട്ടികൾ കണ്ടെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ മണ്ണ് സംരക്ഷണം എന്ന മുഖ്യവിഷയത്തിൽ തീരദേശത്തിന്റെ ഉൾഭാഗങ്ങളിലേക്ക് ഉപ്പുവെള്ളം കയറുന്നതിന്റെ കാരണങ്ങളും പ്രതിവിധികളും പ0ന വിധേയമാക്കി. മണ്ണ് സംരക്ഷണവും ജലസംരക്ഷണവും ഒന്നാണ് എന്ന തിരിച്ചറിവിലേക്കാണ് ഈ പഠനം കുട്ടികളെ നയിച്ചത്.... സ്കൂൾ ഇക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിക്കപ്പെട്ട പ്രോജക്ടിന് മാർഗനിർദേശങ്ങൾ നൽകിയത് പ്രധാനാധ്യാപകൻ കെ.അരവിന്ദയായിരുന്നു. അധ്യാപികയായ പി.എ.നളിനിയായിരുന്നു രണ്ട് പ്രോജക്ടുകളുടെയും ഗൈഡായി പ്രവർത്തിച്ചത്.
ജില്ലാതല ജൈവവൈവിധ്യ കോൺഗ്രസിൽ യു.പി, ഹൈസ്കൂൾ വിഭാഗം പ്രബന്ധാവതരണത്തിൽ ഒന്നാം സ്ഥാനം നേടിയ മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ടീം.

0 comments:

Post a Comment