Friday 1 September 2017

*മാനവികതയുടെ നൻമ മരങ്ങൾ പൂത്ത ഓണം _ ബക്രീദ് ആഘോഷങ്ങൾ*


മൊഗ്രാൽപുത്തൂർ:               മാനുഷരെല്ലാരുമൊന്നുപോലെ വാണ ഒരു നല്ല കാലത്തിന്റെ സമൃദ്ധിയുടെ ഓർമ്മകളുണർത്തി കൊതിയൂറും വിഭവങ്ങളോടെ ഓണസദ്യ:.
.ഇശലുകളുടെ താളം മനസ്സിലും പെരുന്നാളിന്റെ മൊഞ്ച് കൈകളിലും വിരിഞ്ഞ മൈലാഞ്ചിയിടൽ....
ഓണക്കളികളുടെ ആവേശവും ആരവവും അന്തരീക്ഷത്തിൽ അലയടിച്ചുയർത്തി മത്സരക്കളികൾ ....
അക്ഷരാർത്ഥത്തിൽ നന്മ മരങ്ങൾ പൂത്തുലയുകയായിരുന്നു മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ ഓണം - ബക്രീദ് ആഘോഷവേളകളിൽ ... സംഘബോധത്തിന്റെയും, സഹവർത്തിത്വത്തിനേറെയും സാക്ഷ്യപത്രമായി പരിപാടികളിലെ പങ്കാളിത്തവും വിജയവും.. മനോജ്, അശോകൻ, രാജൻ, സുബൈദ തുടങ്ങിയ ഒരു കൂട്ടം അധ്യാപകരുടെയും ജീവനക്കാരുടെയും പാചകവൈഭവത്തിന്റെ രുചിക്കൂട്ടുകളായിരുന്നു ഓണസദ്യ ... 
പൂക്കള സദ്യയൊരുക്കാൻ ക്ലാസടിസ്ഥാനത്തിൽ വിദ്യാർത്ഥികൾ മത്സരിക്കുകയായിരുന്നു.ആവേശപൂര്‍വ്വം    ഓരോ ക്ലാസ്സും ഏറ്റെടുത്ത പൂക്കളമത്സരത്തില്‍ ദീപേഷ്കുമാര്‍, ചെല്ലപ്പ, പ്രസീന, രാധിക എന്നിവര്‍ വിധികര്‍ത്താക്കളായി വിജയികളെ തിരഞ്ഞെടുത്തപ്പോള്‍ മൊഗ്രാല്‍പുത്തൂരിന്‍റെ തന്നെ വിജയമായി മത്സരം മാറി.  
കളികളെ, അനീഷ്, രാജൻ, .അബ്ദുൾ സലാം, സ്മിത  തുടങ്ങിയ അധ്യാപകർ നിയന്ത്രിച്ചു.വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം ബഹു' പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ, ബഹു.ഹെഡ്മാസ്റ്റർ കെ.അരവിന്ദ എന്നിവർ നിർവ്വഹിച്ചു.