Tuesday 23 February 2016

പാറിപ്പറക്കുന്ന പൂമ്പാറ്റകൾ.


സ്കൂൾ ഓഫീസ് ചുമരിൽ വർണശബളിമയിൽ പാറിപ്പറക്കുന്ന പൂമ്പാറ്റകൾ. ഒമ്പത് ചിത്രശലഭങ്ങളെ വരച്ചുവെച്ച് മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് ബട്ടർഫ്ലൈ ഗാലറി ഒരുക്കിയത്.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗാലറി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു..

Sunday 21 February 2016

രക്ഷാകർതപരിശീലന

വെല്ലുവിളി സംഭവിച്ചവരുടെ പുനരധിവാസം ലക്ഷ്യമാക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച്ഡ് തിരുവനന്തപുരം ഏകദിന രക്ഷാകർതപരിശീലന സെമിനാറുകൾ സംഘടിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങളിൽ സാകല്യ വിദ്യാഭ്യാസ ധാരയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ഐ.ഇ.ഡി.സപ്പോർട്ടിങ്ങ് വിംഗാണ് സംഘാടകർ. ജില്ലയിൽ മൊഗ്രാൽപുത്തൂർ, ബദിയഡുക്ക, മാ യിപ്പാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളും സെമിനാറുകളും. ബുദ്ധിപരമായ വെല്ലുവിളി സംഭവിച്ചവരുടെ സാകല്യ വിദ്യാഭ്യാസം, പുനരധിവാസ പ്രവർത്തനങ്ങൾ ,നിയമ പരിരക്ഷയും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ
സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്റ്റേറ്റ്.
എസ്.ഐ.എം.സി. ഏകദിന രക്ഷാകർതൃ പരിശീലനങ്ങൾ: iiii കാസർഗോഡ്: ജില്ലയിലെ മാനസിക വെല്ലുവിളി സംഭവിച്ചവരുടെ പുനരധിവാസം ലക്ഷ്യമാക്കി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച്ഡ് തിരുവനന്തപുരം ഏകദിന രക്ഷാകർതപരിശീലന സെമിനാറുകൾ സംഘടിപ്പിക്കുന്നു.പൊതു വിദ്യാലയങ്ങളിൽ സാകല്യ വിദ്യാഭ്യാസ ധാരയിൽ പ്രവർത്തിക്കുന്ന റിസോഴ്സ് അധ്യാപകരുടെ കൂട്ടായ്മയായ ഐ.ഇ.ഡി.സപ്പോർട്ടിങ്ങ് വിംഗാണ് സംഘാടകർ. ജില്ലയിൽ മൊഗ്രാൽപുത്തൂർ, ബദിയഡുക്ക, മാ യിപ്പാടി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് പരിശീലന ക്യാമ്പുകളും സെമിനാറുകളും. ബുദ്ധിപരമായ വെല്ലുവിളി സംഭവിച്ചവരുടെ സാകല്യ വിദ്യാഭ്യാസം, പുനരധിവാസ പ്രവർത്തനങ്ങൾ ,നിയമ പരിരക്ഷയും ആനുകൂല്യങ്ങളും എന്നീ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർമെന്റലി ചാലഞ്ച് ഡിന്റെ സാമൂഹ്യബോധവൽക്കരണ പരിപാടിയിൽ പെടുത്തിയാണ് സെമിനാർ ഒരുക്കിയത്.
പരിശീലനം ഇന്ന് മൊഗ്രാൽപുത്തൂരിൽ..... കാസർഗോഡ്: ജില്ലയിലെ ബുദ്ധിപരമായി വെല്ലുവിളി സംഭവിച്ചവരുടെ രക്ഷാകർത്താക്കൾക്കായുള്ള ഏകദിന പരിശീലനങ്ങളുടെ തുടക്കം ഇന്ന് (ശനിയാഴ്ച) മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. സെമിനാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.സമീറ ഫൈസൽ ഉദ്ഘാടനം ചെയ്യും.വിവിധ വിഷയങ്ങളിൽ ഡോ.സി.എം.കായി ഞ്ഞി, പി.ദിനേശ് കുമാർ, ബി.ഗിരീശൻ എന്നിവർ ക്ലാസെടുക്കും.

Friday 19 February 2016

കർഷകർക്ക് തണലേകി വിദ്യാർഥികൾ

കാസർേഗാഡ്: ഇടത്തട്ടുകാരുടെ ചൂഷണത്തിൽ നിന്ന് കർഷകർക്ക് തണലേകി വിദ്യാർഥികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് മൂന്നാം വർഷവും വിദ്യാലയാങ്കണത്തിൽ സമാന്തര വിപണിയൊരുക്കി കർഷകർക്ക് തുണയായത്..... കേളി കേട്ടതാണ് മൊഗ്രാൽപുത്തൂരിലെ വെള്ളരികൃഷി. ചാണകവും കടലപ്പിണ്ണാക്കും ചേർന്ന മിശ്രിതമാണ് വളമായി ചേർക്കുക.കൃഷി തുടങ്ങിക്കഴിഞ്ഞാൽ ആകെ രണ്ടു തവണ മാത്രമെ വെള്ളമൊഴിക്കൂ. മഞ്ഞുതുള്ളിയിലെ ജലാംശം കൊണ്ടാണ് ചെടി വളർന്ന് കായ്ക്കുകയെന്ന് പരമ്പരാഗത കർഷകർ സാക്ഷ്യപ്പെടുത്തുന്നു ...... എങ്കിലും വെള്ളരി കൂടുതൽ വിളയുന്ന ഈ സമയത്ത് വിലയുടെ കാര്യത്തിൽ ഇടത്തട്ടുകാരിൽ നിന്നും കൊടിയ ചൂഷണത്തിന്റെ കയ്പുനീരനുഭവിക്കേണ്ടി വരുന്നു.ഇത് കണ്ടറിഞ്ഞ വിദ്യാർഥികളും സ്റ്റാഫംഗങ്ങളും ചേർന്ന് കർഷകർക്ക് ആശ്വാസം പകരാനാണ് സമാന്തര ചന്ത സ്കൂളിലൊരുക്കിയത്.കർഷകരുടെ കണ്ണീരൊപ്പുന്നതോടൊപ്പം ഗണിത പാഠങ്ങളും അവർ ശീലിക്കുന്നു കച്ചവടത്തിലൂടെ. ആദ്യ ദിവസം ഏഴ് ക്വിന്റലാണ് വിറ്റഴിഞ്ഞത്. രണ്ടുനാൾ കൂടി സമാന്തര വിപണി തുടരും. ::: പ്രധാനാധ്യാപകൻ കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു.പി.വേണുഗോപാലൻ, പി.അശോകൻ എന്നിവർ സംസാരിച്ചു.

Tuesday 16 February 2016

കുട്ടികളുടെ കാവ്യാർച്ചന.




ഇന്ദ്രനീലിമയും മിഴിതാ മരയുംമലയാളിയുടെ ആസ്വാദന ഹൃദയത്തിൽ പതിപ്പിച്ച പ്രിയ കവിക്ക് കുട്ടികളുടെ കാവ്യാർച്ചന. മൊഗ്രാൽപുത്തൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം സാഹിത്യ വേദിയാണ് ഒ.എൻ വി യുടെ കാവ്യ-നാടക.സിനിമ ഗാനങ്ങൾ കോർത്തിണക്കി കാവ്യാർച്ചന സംഘടിപ്പിച്ചത്. സമകാലിക ജീവിതത്തിന്റെ നേർ ചിത്രങ്ങളും നേരമ്പോക്കുo നിറഞ്ഞ ആവണിപ്പാടവും പാണന്റെ ദു:ഖവും, കോതമ്പുമണികളും തുടങ്ങി നിരവധി കവിതകൾ ആലപിച്ചു. ഇന്ദ്രനിലിമയോടും, അരികിൽ നീ ഉണ്ടായി ന്നു, തുടങ്ങിയ പാട്ടുകൾ അനുഭൂതി പകർന്നു. മനോജ് കാങ്കോൽ ഒ.എൻ വി കവിതകൾ പുല്ലാങ്കുഴലിൽ വായിച്ചു. പുല്ലാങ്കുഴലിൽ ആല പിച്ച ഗാനങ്ങൾക്ക് വിനോദ് പയ്യ നൂർ ക്യാൻവാസിൽ നിറം പകർന്നു. കൃഷ്ണദാസ് പലേരി, ഇ.വി പ്രതാപ ചന്ദ്രൻ, ടിഎം രാജേഷ്, അജിത രാജേഷ്, കെ കെ സുചേത എന്നിവരാണ് കാവ്യ-നാടക.സിനിമ ഗാനങ്ങൾ ആലപിച്ചത്. പ്രധാനധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി. രാജേഷ് കടന്നപ്പള്ളി സ്വാഗതവും പി വേണുഗോപാലൻ നന്ദിയും പറഞ്ഞു. 

Friday 5 February 2016

ലോക തണ്ണീർത്തട ദിനാചരണ

തണ്ണീർത്തടങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലേറ്റുവാങ്ങി മൊഗ്രാൽ പുഴയോരത്ത് വിദ്യാർഥികളുടെ ഒത്തുചേരൽ. ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കൻ ററി സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് കുട്ടികൾ കുളിർ കാറ്റേറ്റുവാങ്ങി പുഴയുടെ തീരത്ത് സംഗമിച്ചത്.

Wednesday 3 February 2016



2A  ക്ലാസ്സിൽ  രജനി ടീച്ചറും കുട്ടികളും   ചേർന്ന്    പാചകകുറിപ്പ്

തയ്യാറാക്കുന്നു