Tuesday 23 August 2016

വൃക്ഷ സ് നേ ഹി പുരസ്കാരം

മൊഗ്രാൽപുത്തൂർ: എന്റെ മര'ത്തെ ജീവനു തുല്യംസ് നേഹിച്ച് നട്ടുനനച്ചു വളർത്തിയ വിദ്യാർഥിക്ക്' വൃക്ഷ സ് നേ ഹി പുരസ്കാരം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബാണ് വനം വകുപ്പു വഴി ഓരോ വർഷവും സ്കൂളിൽ നിന്നും വിതരണം ചെയ്യുന്ന വൃക്ഷത്തൈകളെ നെഞ്ചോടു ചേർക്കുന്ന കുട്ടികൾക്ക്‌ അവാർഡ് ഏർപ്പെടുത്തിയത്.സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റൻറ് കൺസർവേറ്റർ എ.പി.ഇംതിയാസ്, ഒമ്പതാം തരത്തിലെ സുബൈർ അഷ്ഫാദിന് അവാർഡ് സമ്മാനിച്ചു.....


Friday 19 August 2016

ചിങ്ങപയർക്കളം

മൊഗ്രാൽപുത്തൂർ: ചിങ്ങപയർക്കളം കാണികൾക്ക് കൗതുകമായി.മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് അന്താരാഷ്ട്ര പയർ വർഷാചരണത്തിന്റെ ഭാഗമായി പയർക്കളമൊരുക്കിയത്. പൂക്കളത്തെ തോൽപ്പിക്കും വിധം ആകർഷകമാക്കിയത്.പതിനഞ്ചോളം വ്യത്യസ്ത പയർ വർഗങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി. പയറിന്റെ പോഷകമൂല്യങ്ങളെക്കുറിച്ചും പരിസ്ഥിതി സൗഹൃദമായ കൃഷിരീതിയെപ്പറ്റിയും ബോധവൽക്കരിക്കാനാണ് പയർക്കളം നിർമിച്ചത്. മണ്ണിന്റെ പോഷകമൂല്യം നിലനിർത്താനും പയർ നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്താനും ലക്ഷ്യമിട്ട് വീട്ടിലും സ്കൂൾ പറമ്പിലും വ്യത്യസ്ത യിനം പയറുകൾ കൃഷി ചെയ്യാനും പദ്ധതിയുണ്ട്.... :അജിതാ രാജേഷ്, വി.ചെല്ലപ്പൻ, വി.ഷീബ, പി.സൗരഭ, സി.രാമകൃഷ്ണൻ, കെ.അബ്ദുൾ ഹമീദ്, പി.ദീപേഷ് കുമാർ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. 

Wednesday 17 August 2016

മണ്ണിനെ പൊന്നാക്കാൻ

മൊഗ്രാൽപുത്തൂർ: മണ്ണിനെ പൊന്നാക്കാൻ കഠിനാധ്വാനം ചെയ്ത് രോഗശയ്യയിലായ കർഷകനെ ആദരിച്ച് വിദ്യാർഥികൾ .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളാണ് പ്രദേശത്തെ പ്രമുഖ കർഷകനായ ബി.എ.മുഹമ്മദിനെ വീട്ടിലെത്തി ആദരിച്ച് കൈത്താങ്ങു പകർന്നത്...... 

പത്തു വർഷം മുമ്പെ മൊഗ്രാൽപുത്തൂർ എടച്ചേരി ഗ്രാമത്തിലൂടെ കാർഷിക ഉൽപ്പന്നങ്ങൾ തലയിലേന്തി നടന്നു പോകുമ്പോൾ മരപ്പാലം തകർന്നു വീണ് മുഹമ്മദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. രണ്ടു മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ് പരിക്ക് ഭേദമായപ്പോൾ കാർഷിക വൃത്തിയിൽ വീണ്ടും സക്രിയമായി. പച്ചക്കറികൃഷിയിൽ പാരമ്പര്യമായി കിട്ടിയ നാട്ടറിവുകൾ കോർത്തിണക്കി നൂറുമേനി കൊയ്തു .കുടുംബമൊന്നാകെ കൃഷിയിൽ കൈകോർത്തു നിന്നു. മാപ്പിള കലാ രംഗത്തെ അറിയപ്പെടുന്ന കലാകാരൻ കൂടിയായ മുഹമ്മദ് സബീനപ്പാട്ട്, മാലപ്പാട്ട്, മക്കാനിപ്പാട്ട്, കത്തുപാട്ട് എന്നിവയടക്കം ഇരുന്നൂറോളം പാട്ടുകൾ ഹൃദിസ്ഥമാക്കിയിട്ടുണ്ട്. മുമ്പ് പറ്റിയ പരിക്കിനെ തുടർന്ന് ഇപ്പോൾ ഒന്നര മാസമായി എഴുന്നേറ്റ് നടക്കാൻ പറ്റാതെ കിടപ്പിലാണ് ഈ കർഷകൻ. ഇത്തവണ കൃഷിയിറക്കാൻ സാധിക്കാത്ത സ്ഥിതിയിലുമാണ്. കാർഷിക നാട്ടറിവുകൾ കുട്ടികൾക്ക് പകർന്നും ഇശലിന്റെ കെട്ടഴിച്ചും വാചാലനായി ആദരവേദിയിൽ അറുപതുകാരൻ. ഇപ്പോഴുള്ള കടഭാരം കൂടിയായാലും കൃഷിയെ കൈവിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് മുഹമ്മദ്..... ക്ലാസുകൾ തുടങ്ങുംമുമ്പെ രാ വി ലെ എട്ടു മണിയോടെ കർഷകന്റെ വീട്ടിൽ വെച്ചായിരുന്നു ആദരിക്കൽ.പ്രധാനാധ്യാപകൻ കെ.അരവിന്ദ ആദരിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായി. സാമൂഹ്യ പ്രവർത്തക കെ.രാജീവി, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ.സി.വി.സുബൈദ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു.സ്കൂളിൽ നൂറിലധികം കാർഷികോൽപ്പന്നങ്ങളുടെ പ്രദർശനം, കാർഷിക ക്വിസ് എന്നിവയും നടന്നു.... ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന കർഷക ദിനാചരണത്തിൽ കർഷകനായ ബി.എ.മുഹമ്മദിനെ പ്രധാനാധ്യാപകൻ കെ.അരവിന്ദ ആദരിക്കുന്നു.

Rain water recharging

പെയ്യട്ടെ മഴ പെയ്യട്ടെ എന്ന മഴപ്പാട്ടുമായി കാത്തിരിക്കുകയാണ് ഇവിടത്തെ കുട്ടികൾ. തുള്ളിക്കൊരു കുടമെന്ന പോൽ തിരിമുറിയാതെ മഴ പെയ്യട്ടെ എന്നാണ് മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളുടെ ആഗ്രഹം. കാരണം മഴവെള്ളക്കൊയ്ത്തിന് ഇക്കുറി ഇക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്‌...... 

മൂന്ന് കോൺക്രീറ്റ് കെട്ടിടങ്ങളുടെ ടെറസുകളിൽ പെയ്യുന്ന മഴയത്രയും വിദ്യാലയത്തിലെ 15 മീറ്റർ ആഴമുള്ള കിണറിലേക്ക് ഇറക്കി റീചാർജ് ചെയ്യുകയാണ് ഇവിടത്തെ വിദ്യാർഥികൾ .വാർഷിക വർഷപാതം ശരാശരി 300 സെന്റിമീറ്റർ ഇത്തവണയും പെയ്തിറങ്ങുകയാണെങ്കിത് 4464000 ലിറ്റർ മഴവെള്ളം കിട്ടുമത്രെ ഈ ടെറസുവഴി. ഗുണിച്ചും ഹരിച്ചും കൂട്ടിയുമൊക്കെ കുട്ടികൾ കണ്ടെത്തിയതാണ് ഈ വെള്ളക്കണക്ക്.ഒരു ദിവസം 15 ലിറ്റർ ആളോഹരി വെള്ളം പകുത്തു നൽകിയാൽ 297600 പേർക്ക് ഈ വെള്ളം ഉപയോഗിക്കാനാകും.ഡി സമ്പർ മാസത്തോടെ വരൾച്ച അനുഭവപ്പെടുന്ന കുന്നിൻ മുകളിലുള്ള സ്കൂളിലെയും പരിസരത്തെ വീടുകളിലെയും കിണറുകളിലും കുഴൽകിണറുകളിലും ഈ സംരംഭം ഗുണപ്രദമാകുമെന്ന പ്രതീക്ഷയാണുള്ളത്. യാതൊരു സർക്കാർ ഏജൻസിയുടെയും സഹായമില്ലാതെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ലഭിച്ച അവാർഡ് തുക കൊണ്ടാണ് മഴവെള്ളം കൊയ്യാനുള്ള പൈപ്പുകളും ശുദ്ധീകരണ ടാങ്കുകളും ശുദ്ധീകരണ സാധനങ്ങളും വാങ്ങിയത്. വരും വർഷ ങ്ങളിൽ കൂടുതൽ ടെറസുകളെ മഴ വെള്ളക്കൊയ്ത്തു കേന്ദ്രങ്ങളാക്കി ഈ മഹത് സംരംഭത്തിലൂടെ സമൂഹത്തിനാകെ മാതൃകയുടെ തെളിനീര് പകരാനാകുമെന്ന പ്രതീക്ഷയിലാണ് നിരവധി പരിസ്ഥിതി സംരക്ഷണ അംഗീകാരങ്ങൾ വാരിക്കൂട്ടിയ മൊഗ്രാൽപുത്തൂരിലെ വിദ്യാർഥികൾ .....പ്രധാനാധ്യാപകൻ കെ.അരവിന്ദ ,പ്രിൻസിപ്പൽ ഇൻചാർജ് കെ.ബാലകൃഷ്ണൻ, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ, സി.എച്ച്.നവീൻകുമാർ, പി.അശോകൻ, സി.രാമകൃഷ്ണൻ, കെ.രഘു, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു...... ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ മഴവെള്ളക്കൊയ്ത്തു കേന്ദ്രം

കർഷക ദിനാചരണ

മൊഗ്രാൽപുത്തൂർ: കാർഷിക സംസ്കൃതിയുടെ മഹിമ വിളിച്ചോതി കാർഷിക പ്രദർശനം. മൊ ഗ്രാൽ പുത്തൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിലാണ് കർഷക ദിനാചരണത്തിന്റെ ഭാഗമായിനൂറിൽപ്പരം കാർഷിക ഉൽപ്പന്നങ്ങളുടെയും കാർഷിക ഉപകരണങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചത്.

കുട്ടികളും രക്ഷിതാക്കളും ചേർന്നായിരുന്നു ഈ വിളകളത്രയും ശേഖരിച്ചത്.വിവിധ തരം മുളകുകൾ, വഴുതിനകൾ, ഇലവർഗങ്ങൾ എന്നിവ പ്രദർശനത്തെ ശ്രദ്ധേയമാക്കി. പരിപാടിയുടെ ഭാഗമായി ചികിത്സയിൽ കഴിയുന പ്രമുഖ കർഷകൻ ബി.എ.മുഹമ്മദിനെ പൊന്നാട അണിയിച്ചാദരിച്ചു...... പ്രധാനാധ്യാപകൻ കെ.അരവിന്ദ കാർഷിക പ്രദർശന ഉദ്ഘാടനവും ആദരിക്കലും നിർവഹിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായി.കെ.രാജീവി, ടി.എം.രാജേഷ്, എം.സുരേന്ദ്രൻ, സി.വി.സുബൈദ ,പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന കാർഷിക പ്രദർശനം

Tuesday 16 August 2016

Independence day


മൊഗ്രാൽ പുത്തൂർ: പരുത്തിത്തുണ്ടിൽ ഓരോ കുരുന്നുകളും നിറം മുക്കിയെടുത്ത് ഖാദിത്തുണിയിൽ തേച്ച് കൂറ്റൻ ദേശീയപതാകയൊരുക്കി. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംതരക്കാരാണ് ഒന്നാന്തരം ദേശീയ പതാക തയ്യാറാക്കിയത്‌. രക്ഷിതാക്കളും അധ്യാപികമാരും നിർദേശങ്ങൾ നൽകാനെത്തിയതോ ടെ പ താക മികവുറ്റതായി മാറി.ജലച്ചായമുപയോഗിച്ചായിരുന്നു കുട്ടികൾ വർണം പകർന്നത്...... പ്രധാനാധ്യാപകൻ കെ.അരവിന്ദ സംസാരിച്ചു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ഒന്നാംതരക്കാർ തയ്യാറാക്കിയ കൂറ്റൻ ദേശീയപതാക