Tuesday 23 August 2016

വൃക്ഷ സ് നേ ഹി പുരസ്കാരം

മൊഗ്രാൽപുത്തൂർ: എന്റെ മര'ത്തെ ജീവനു തുല്യംസ് നേഹിച്ച് നട്ടുനനച്ചു വളർത്തിയ വിദ്യാർഥിക്ക്' വൃക്ഷ സ് നേ ഹി പുരസ്കാരം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഇക്കോ ക്ലബ്ബാണ് വനം വകുപ്പു വഴി ഓരോ വർഷവും സ്കൂളിൽ നിന്നും വിതരണം ചെയ്യുന്ന വൃക്ഷത്തൈകളെ നെഞ്ചോടു ചേർക്കുന്ന കുട്ടികൾക്ക്‌ അവാർഡ് ഏർപ്പെടുത്തിയത്.സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റൻറ് കൺസർവേറ്റർ എ.പി.ഇംതിയാസ്, ഒമ്പതാം തരത്തിലെ സുബൈർ അഷ്ഫാദിന് അവാർഡ് സമ്മാനിച്ചു.....




 ഇത് ഏഴാം തവണയാണ് വൃക്ഷത്തൈകളെ മികച്ച നിലയിൽ പരിപാലിക്കുന്ന കുട്ടികൾക്ക് പുരസ്കാരം നൽകി വരുന്നത്. ഇതു വഴി 80 ശതമാനം കുട്ടികളും എന്റെ മരത്തെ സംരക്ഷിക്കുന്ന സ്കൂളായി മൊഗ്രാൽപുത്തൂർ മാറി. അറഫാത്ത് നഗറിലെ ഹമീദ് - റംല ദമ്പതികളുടെ മകനായ അഷ്ഫാദ് ഒമ്പതു വർഷത്തെ പഠനത്തിനിടയിൽ വളർത്തി വലുതാക്കിയത് പത്ത് മരങ്ങളെയാണ്. ഏഴ് മഹാഗണിയും രണ്ട് സീതാപ്പഴവും ഒരു കണിക്കൊന്ന യുമടക്കമുള്ള വീട്ടുമുറ്റത്ത് ഹരിതാഭ പടർത്തി മറ്റ് നിരവധി മരങ്ങളുമുണ്ട്. വിദ്യാലയത്തിലെ 1300 കുട്ടികളിൽ അവസാന റൗണ്ടിലെത്തിയ 10 പേരുടെ വീട്ടുപറമ്പുകളിൽ പ്രധാനാധ്യാപകൻ ചെയർമാനായ സമിതി പരിശോധന നടത്തിയാണ് ജേതാവിനെ കണ്ടെത്തിയത്. ഒമ്പതാം തരക്കാരൻ സൈഫുദ്ദീൻ രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ ഷഫായത്ത് മൂന്നാം സ്ഥാനവും നേടി.... പ്രധാനാധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി.സത്യൻ,കെ.അബ്ദുൾ ഹമീദ്, ടി.എം.രാജേഷ്, സി.രാമകൃഷ്ണൻ, ജസ്സി മാത്യു, സി.വി.സുബൈദ, എം എൻ.രാഘവ ,സി.എച്ച്.നവീൻകുമാർ, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥി സുബൈർ അഷ്ഫാദിന് വനം വകുപ്പ് അസി. കൺസർവേറ്റർ എ.പി.ഇതിയാസ് വൃക്ഷ സ് നേഹി പുരസ്കാരം നൽകുന്നു.

0 comments:

Post a Comment