Tuesday 23 February 2016

പാറിപ്പറക്കുന്ന പൂമ്പാറ്റകൾ.


സ്കൂൾ ഓഫീസ് ചുമരിൽ വർണശബളിമയിൽ പാറിപ്പറക്കുന്ന പൂമ്പാറ്റകൾ. ഒമ്പത് ചിത്രശലഭങ്ങളെ വരച്ചുവെച്ച് മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് ബട്ടർഫ്ലൈ ഗാലറി ഒരുക്കിയത്.സ്കൂളിലെ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഗാലറി കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇ.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു..

റാണിപുരത്ത് നടന്ന പ്രകൃതി പ0ന ക്യാമ്പിൽ വെച്ച് കുട്ടികൾ കണ്ടെത്തി ക്യാമറയിൽ പകർത്തിയ പൂമ്പാറ്റകളെ സ്കൂളിലെ ചിത്രകലാധ്യാപകൻ വി.ചെല്ലപ്പനാണ് വർണക്കൂട്ടുകളിൽ ചിത്രീകരിച്ചത്.ശലഭങ്ങളെ ഒന്നൊന്നായി പേരു ചൊല്ലി തിരിച്ചറിയാനും അവയുടെ ധർമം മനസ്സിലാക്കി സംരക്ഷിക്കാനും പ്രേരിപ്പിക്കുന്നതിനാണ് ഗാലറി ഒരുക്കിയത്.ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡശലഭം ,കൃഷ്ണ ശലഭം, വിലാസിനി, നാരക ശലഭം, അരളി ശലഭം,പൊന്തച്ചുറ്റൻ, നാട്ടു റോസ്, കരിയില ശലഭം ,ചക്കര ശലഭം എന്നിവയെയാണ് ചിത്രീകരിച്ചത്.സർവചരാചരങ്ങളെയും നെഞ്ചോടു ചേർത്ത് സ്നേഹിക്കാൻ പഠിപ്പിച്ച വിശ്വ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രവും ഗാലറിക്ക് സമീപമുണ്ട്...... പ്രധാനാധ്യാപകൻ കെ.അരവിന്ദ അധ്യക്ഷനായി. വി. ചെല്ലപ്പനെ ഡി.ഇ.ഒ. ഉപഹാരം നൽകി അനുമോദിച്ചു.കെ.അബ്ദുൾ ഹമീദ് ,എ ഗിരീഷ് ബാബു, രാജേഷ് കടന്നപ്പള്ളി, പി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു......

1 comments: