കണ്ടലിനെ കണ്ടറിഞ്ഞും കണ്ടലുകൾ നട്ടുപിടിപ്പിച്ചും കല്ലേൻ പൊക്കുടന്റെ 
സ്മരണയിൽ വിദ്യാർഥികൾ. മൊഗ്രാൽപുത്തുർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഫോറസ്ട്രി 
ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് രാവിലെ ഏഴു മണി തൊട്ട് വിദ്യാർഥികൾ 
കണ്ടലിന്റെ പാരിസ്ഥിതിക പ്രാധാന്യം തൊട്ടറിഞ്ഞ പരിപാടി ഒരുക്കിയത്. 
ഹെഡ്മാസ്റ്റർ കെ.അരവിന്ദ ഉദ്ഘാടനം ചെയ്തു.പി.വേണുഗോപാലൻ 
ക്ലാസെടുത്തു.കെ.അബ്ദുൾ ഹമീദ്, ടി.എം.രാജേഷ്, സി.എച്ച് നവീൻകുമാർ, സുരേഷ് 
പുത്തുർ എന്നിവർ സംസാരിച്ചു.
Sunday, 18 October 2015
Subscribe to:
Post Comments (Atom)
 
 
 
 
 
 
 
 
 
 
 
 

 
0 comments:
Post a Comment