മൊഗ്രാൽപുത്തൂർ: അസാധ്യമെന്നു തോന്നുന്ന സമസ്യകൾ, ഗണിത സൂത്രത്തിലൂടെ നിസ്ലാ തമാക്കിയപ്പോൾ കുരുന്നുകൾക്ക് വിസ്മയവും ആഹ്ലാദവും .. ഗണിതത്തിന്റെ രസതന്ത്രം രൂപപ്പെടുന്ന വഴികൾ തിരിച്ചറിഞ്ഞപ്പോൾ അഭിമാനം: തീർത്തും ഗണിതത്തിന്റെ വിസ്മയ പ്രപഞ്ചം ഏറെ ആസ്വാദ്യകരമെന്ന തിരിച്ചറിവിലൂടെ ഗണിതവുമായി ചങ്ങാത്തം .. മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ നടന്ന ഗണിത ക്യാമ്പാണ് ഗണിതവിസ്മയങ്ങളുടെ അരങ്ങായി മാറിയത്.. കാസർഗോഡ് ബി.ആർ.സി.യിലെ ശ്രീ.കൃഷ്ണദാസ് പലേരിയായിരുന്നു ക്യാമ്പിന് നേതൃത്വം നല്കിയത് അധ്യാപകരായ ശ്രീമതി പ്രസീന, പ്രസീത, നവീൻകുമാർ,സജീഷ്, ദീപേഷ് കുമാർ, മനോജ്, ഫസലുൽ റഹ്മാൻ, നിഷ തുടങ്ങിയവരും ഗണിത ക്ലബ്ബ് ഭാരവാഹികളും അദ്ദേഹത്തോടൊപ്പം പങ്കാളികളായി.. വിവിധ ക്ലാസുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളായിരുന്നു ക്യാമ്പിലുണ്ടായിരുന്നത്.2018- 19 വർഷത്തെ ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനവും ശ്രീ.കൃഷ്ണദാസ് പലേരി നിർവ്വഹിച്ചു.i
Subscribe to:
Post Comments (Atom)
0 comments:
Post a Comment