മൊഗ്രാൽപുത്തൂർ: അറിവിന്റെ അത്ഭുതലോകത്തിലേക്ക് കുതിക്കാനൊരുങ്ങുന്ന കുരുന്നുകളെ കൈ പിടിച്ചാനയിക്കാൻ അറിവിന്റെയും അനുഭവത്തിന്റെയും ആൾരൂപമായ ആ മുകടവത്ത്.. മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ പ്രവേശനോത്സവേദിയിലായിരുന്നു ഈ അപൂർവ്വ സംഗമം.ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകളെ എൺപതിന്റെ നിറവിലും കൈപിടിച്ചാനയിക്കാൻ സാംസ്കാരിക സായാഹ്ന പ്രതിഭയായ ആ മു കടവത്തെത്തിയത് ചടങ്ങിനെ അർത്ഥവത്താക്കി ഹീറോസ് ബെള്ളൂരിന്റെ പ്രവർത്തകർ അലങ്കരിച്ച വീഥിയിലൂടെ വർണ്ണത്തൊപ്പിയണിഞ്ഞ് കൈകളിൽ ബലൂണുകളും അലങ്കാരങ്ങളും, വിടർന്ന കണ്ണുകളിൽ വിസ്മയവുമായി 75 നവാഗതരും രക്ഷിതാക്കളും അണിനിരന്നത് ഏറെ ആവേശകരമായി. അലങ്കരിക്കപ്പെട്ട ക്ലാസ് മുറികളിൽ മൊഗ്രാൽപുത്തൂർ ബഹ്റൈൻ മുസ്സീം ജമാഅത്ത് കമ്മിറ്റി തങ്ങൾക്കായി നൽകി ഒരുക്കിയ മേശകളും കസേരകളും കണ്ട കുഞ്ഞു മനസ്സുകളിലെ ആഹ്ലാദം കണ്ണുകളിൽ പൂത്തിരിയായി തെളിഞ്ഞു. ആഹ്ലാദം അലതല്ലുന്ന അന്തരീക്ഷത്തിൽ കുട്ടികൾക്കുള്ള വായനാ കാർഡ് ബഹു.ഹെഡ്മാസ്റ്റർ കെ.അരവിന്ദയും, യൂ നീ ഫോമും പഠന കിറ്റുകളും യഥാക്രമം എസ്.എം.സി.ചെയർമാൻ പി.ബി.അബ്ദുൾ റഹ്മാൻ പി ടി എ വൈസ് പ്രസിഡണ്ടുമാരായ സിദ്ധിഖ് ബേക്കൽ, ബി.എ.അബ്ബാസ് എന്നിവർ നല്കുകയുണ്ടായി. പി.ടി.എ.പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂരിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് വൈ. പ്രസി.അഡ്വ.സമീറ ഫൈസലാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ സ്വാഗതവും എസ്.ആർ.ജി.കൺവീനർ ശ്രീമതി പ്രമീള നന്ദിയും പറഞ്ഞ ചടങ്ങിൽ സമൂഹു പ്രവർത്തകനായ മാഹിൻ കുന്നിൽ, സീനിയർ അസിസ്റ്റന്റ് ഹമീദ് ബെള്ളൂർ തുടങ്ങിയവർ ആശംസകളർപ്പിക്കുകയുണ്ടായി.
Subscribe to:
Post Comments (Atom)
0 comments:
Post a Comment