ഭാഷാ സംഗമഭൂമിയിലെ സൗഹൃദ കൂട്ടായ്മയായ് ഇഫ്താർ മൊഗ്രാൽപുത്തൂർ: അവാച്യമായ നോമ്പ് തുറയുടെ അനുഭൂതിക്കായി കാത്തിരിക്കുന്ന കൂട്ടായ്മ ...നോമ്പ് നോൽക്കലിന്റെ നേരനുഭവങ്ങൾ പങ്കിടുന്ന സൗഹൃദാന്തരീക്ഷം, മഗ് രിബിന്റെ പുണ്യകാഹളം അന്തരീക്ഷത്തിൽ മുഴങ്ങിയപ്പോൾ മുന്നിൽ നിരത്തിയ നോമ്പ് തുറ വിഭവങ്ങളാൽ നോമ്പ് പകലിന് അറുതി; ... മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിൽ നടന്ന സമൂഹ നോമ്പ് തുറ ചടങ്ങിലെ വൈവിധ്യമാർന്ന വൈകാരിക മുഹൂർത്തങ്ങളിൽ ചിലതായിരുന്നു ഇവ... രുചിയൂറുന്ന വിഭവങ്ങളാലും, നോമ്പനുഷ്ഠാന സംസ്കൃത മാനസങ്ങളാലും, അളവില്ലാത്ത സൗഹൃദങ്ങളാലും സമ്പന്നമായ അർത്ഥവത്തായ ഇഫ്താർ ആയി ചടങ്ങ് മാറി. പി.ടി.എ.യുടെ അധ്യക്ഷൻ പി.ബി.അബ്ദുൾ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.അരവിന്ദ സ്വാഗതവും, പ്രിൻസിപ്പാൾ കെ.ബാലകൃഷ്ണൻ ഉദ്ഘാടനവും, സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദി പ്രകടനവും നടത്തുകയുണ്ടായി: സാമൂഹ്യ പ്രവർത്തകനായ മാഹിൻ കുന്നിൽ സീനിയർ അസിസ്റ്റന്റ് അബ്ദുൾ ഹമീദ്, അധ്യാപകരായ എം.സുരേന്ദ്രൻ, ഫസൽ, സൈദലവി,സലാം, രാജേഷ്, രഘു, ഷൗജത്ത്, സുബൈദ, റംല, നസീമ ,ശ്രീജ തുടങ്ങിയവർ സംസാരിച്ചു
.
0 comments:
Post a Comment