മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ വിവിധ
കർമപദ്ധതികൾക്ക് തുടക്കമിട്ടും മഴക്കൊയ്ത്ത് ഉത്സവം നടത്തിയും
മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഹരിത
പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും മഷിപ്പേന ഉപയോഗിച്ചും
പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ ഉപേക്ഷിച്ചുമാണ് കുട്ടികൾക്കു മുമ്പാകെ
മാതൃക പകരുന്നത്.ഇതിന്റെ തുടർച്ചയായി വിദ്യാലയത്തിലെ 1500 ഓളം
വിദ്യാർഥികളും പ്ലാസ്റ്റിക് ബോൾ പേനയും പ്ലാസ്റ്റിക് വെള്ളക്കുപ്പികളും
ഉപേക്ഷിക്കും. ഇവ കർശനമായി പാലിക്കാൻ കുട്ടികളുടെ ശുചിത്വ സേന തന്നെ
രംഗത്തിറങ്ങും.
Wednesday, 7 June 2017
envoirnment day
Subscribe to:
Post Comments (Atom)
0 comments:
Post a Comment