മൊഗ്രാൽപുത്തൂർ: മണ്ണിനെ പൊന്നാക്കാൻ വീട്ടുകാർക്കൊപ്പം ചേർന്നു നിന്ന
വിദ്യാർഥിനിക്ക് കുടുംബ കൃഷി പുരസ്കാരം .മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി
സ്കൂൾ ഇക്കോ ക്ലബ്ബാണ് കാർഷിക മികവ് പുലർത്തുന്ന കുട്ടിക്ക്അംഗീകാരം നൽകി
വേറിട്ട മാതൃക പകർന്നത്. ആറാംതരത്തിലെ അലീമത്ത് നാഷിയ പുരസ്കാരത്തിനർഹയായി.
സർവശിക്ഷാ അഭിയാൻ ജില്ലാ പ്രോജക്ട് ഓഫീസർ കെ രവിവർമൻ അവാർഡ് സമർപ്പണം
നിർവഹിച്ചു. ചൗക്കി നീർച്ചാലിലെ കാസിം - സുബൈദ ദമ്പതികളുടെ മകളായ നാഷിയ
രക്ഷിതാക്കൾക്കൊപ്പം വെണ്ട, വഴുതിന, ചീര, മത്തൻ, വെള്ളരി, ചേന, വാഴ
എന്നിവയുടെയും ആട്, കോഴി, പശു കൃഷിയും നല്ല നിലയിൽ നടത്തിവരുന്നു.
സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പച്ചക്കറിവിത്തു നൽകിയാണ് പദ്ധതിക്ക്
തുടക്കമിട്ടത്. കുട്ടികളിൽ നിന്ന് അവർ ചെയ്ത വിളവുകൾ പരിശോധിക്കാൻ
അധ്യാപകരായ എം സുരേന്ദ്രൻ, ടി എം രാജേഷ്, സി വി സുബൈദ, എം മനോജ് കുമാർ
എന്നിവരടങ്ങിയ സമിതി വീടുകളിലെത്തി. അവാർഡ് സമർപ്പണ ചടങ്ങിൽ
പ്രധാനാധ്യാപകൻ കെ അരവിന്ദ അധ്യക്ഷനായിരുന്നു.ബി ആർ സി ട്രെയിനർ പി
വേണുഗോപാലൻ, മാഹിൻ കുന്നിൽ ,എം സുരേന്ദ്രൻ, ടി എം രാജേഷ് എന്നിവർ
സംസാരിച്ചു.
0 comments:
Post a Comment