മൊഗ്രാൽപുത്തൂർ: ധനികനെന്നോ, ദരിദ്രനെന്നോ ഭേദമില്ലാതെ ഒരു നാടിന്റെ
ബാല്യകൗമാരങ്ങൾക്ക് അറിവിന്റെ മധുരം പകർന്ന സ്വന്തം വിദ്യാലയത്തിന്റെ
സംരക്ഷണ യജ്ഞത്തിൽ പൊതു സമൂഹം ഒഴുകിയെത്തിയത് നിറഞ്ഞ മനസ്സോടെ ...
മാനവികതയുടെ കരുത്തായി, മൊഗ്രാൽപുത്തൂരിൽ മതേതരത്വത്തിന്റെ പൊതുമണ്ഡലമായി
ജ്വലിച്ചു നിൽക്കുന്ന ജി.എച്ച്.എസ്.എസിന്റെ സംരക്ഷണ യജ്ഞത്തിൽ ഒരേ മനസ്സോടെ
എത്തിച്ചേർന്നത് രക്ഷിതാക്കളും, സന്നദ്ധ പ്രവർത്തകരും നാട്ടുകാരുമായി 400
ലധികം പേർ.. തലമുറകൾക്ക് വിദ്യയുടെയും വിനോദത്തിന്റെയും സ്രോതസ്സായി മാറിയ
തങ്ങളുടെ വിദ്യാലയത്തെ ജൈവ വൈവിധ്യതയുടെ തണലും തണുപ്പും നൽകി പൂർണ്ണമായും
പ്ലാസ്റ്റിക് വിമുക്തമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് ഒരേ മനസ്സോടെയാണ്
അവർ പ്രഖ്യാപിച്ചത്. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ.ഏ.ഏജലീൽ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ ഏക കണ്ഠമായാണ് പൊതുസമൂഹം
ഏറ്റുചൊല്ലിയത്. സംരക്ഷണ യജ്ഞo സംഘാടക സമിതി കൺവീനർ ശ്രീ' മാഹിൻ കുന്നിൽ
,ചെയർമാൻ മുജീബ് കമ്പാർ, പി.ടി.എ.പ്രസിഡണ്ട്പി.ബി.അബ്ദുൾ റഹ്മാൻ ', മദർ
പി.ടി.എ.പ്രസിഡണ്ട് ഷബാനാ 'വിവിധ ക്ലബ്ബുകളുടെ ഭാരവാഹികൾ, പൗരപ്രമുഖർ
തുടങ്ങിയവർ നേതൃത്വം നൽകി
Subscribe to:
Post Comments (Atom)
0 comments:
Post a Comment