Wednesday, 26 October 2016

വിദ്യാലയറേഡിയോ

വിദ്യാലയറേഡിയോ 26-10-2016 - മുദ്ധ വാണി 11028 ന് മധുരവും ആവേശകരവുമായ തുടക്കം - മൊഗ്രാൽപുത്തൂർ: കാഴ്ച്ചയുടെ കെടുതിയിൽ ശരീരവും മനസ്സും പണയപ്പെടുന്ന വർത്തമാനകാല വിദ്യാർത്ഥി സമൂഹത്തിൽ ശ്രവണാഭിമുഖ്യം വളർത്തി, നഷ്ടപ്പെട്ട നന്മകളെ തിരിച്ചുപിടിക്കാൻ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ .....മുദ്ധ വാണി 11028 എന്ന മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിന്റെ സ്വന്തം റേഡിയോ പ്രക്ഷേപണത്തിലൂടെയാണ് അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മ നല്ല തുടക്കം കുറിക്കുന്നത്... ആകാശവാണി കണ്ണൂർ നിലയത്തിന്റെ പ്രോഗ്രാം എക്സിക്യുട്ടീവ് ശ്രീ.പി.വി.പ്രശാന്ത് കുമാർ സ്വിച്ച് ഓൺ കർമ്മത്തിനായി വിരൽ തൊട്ടപ്പോൾ മുഴുവൻ ക്ലാസ് മുറികളിലും മുദ്ധ വാണിയുടെ മാന്ത്രിക നാദസ്പർശം.. ഒരു തലമുറയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ആകാശവാണി മ്യൂസിക്കുകൾ മുദ്ധ വാണിയിലൂടെ ഒഴുകിയിറങ്ങിയപ്പോൾ ആദ്യാനുഭവത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും സമന്വയമായി ചടങ്ങ് മാറി. തുടർന്ന് ഒമ്പത് സി.യിലെ നിഷയുടെ മനോഹര ശബ്ദത്തിൽ, പഴമയിലും പുതുമയൂറുന്ന ദൂരദർശൻ സംഗീതത്തിന്റെ അകമ്പടിയോടെ, -പ്രധാന വാർത്തകൾ: .... ആശംസകളോടെ ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദയുടെയും പിടിഎ പ്രസിഡണ്ട്. പി.ബി.അബ്ദുൾ റഹ്മാന്റെയും ശബ്ദങ്ങൾ മുദ്ധവാണിയിലൂടെ ..... കാസർഗോഡ് ജില്ലയിലെ തന്നെ വലിയ വിദ്യാലയങ്ങളിലൊന്നായ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂരിൽ വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും നുറുങ്ങുകളും വാർത്തകളും ,സംഗീത പരിപാടികളുമെല്ലാം കൃത്യമായ ഇടവേളകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ വിപുലമായ പ്രക്ഷേപണ സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.പ്രധാനാധ്യാപകൻ ശ്രീ.കെ.അരവിന്ദ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.ബി അബ്ദുൾ റഹ്മാൻ, വൈ. പ്രസിഡണ്ട് മഹമൂദ് ബള്ളൂർ, സാംസ്കാരിക പ്രവർത്തകൻ ശ്രീ. മാഹിൻ കുന്നിൽ സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ, പ്രോഗ്രാം കൺവീനർ ശ്രീ.എം.എൻ.രാഘവ ,പി രാജേഷ്, പി.അശോകൻ, ശ്രീമതി പി.ഷീമ, മിനി തോമസ് പി.ടി. തുടങ്ങിയവർ സംസാരിച്ചു....

Saturday, 22 October 2016

കലാം അനുസ്മരണം

അബ്ദുൾ കലാം ജന്മദിനാചരണം (ഒക്ടോബർ 15) മൊഗ്രാൽപുത്തൂർ: ക്ഷീണിക്കാത്ത മനീഷയും ത്രസിപ്പിക്കുന്ന വ്യക്തിത്വവുമായി തന്റെ കർമ്മമണ്ഡലത്തെ സമ്പുഷ്ടമാക്കിയ ശ്രീ.ഏ.പി.ജെ അബ്ദുൾ കലാമിന്റെ 85ാം ജന്മദിനത്തിൽ മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വേറിട്ട സ്മരണാഞ്ജലി.... കലാമിന്റെ ജന്മദിനത്തിൽ പതിവ് വിദ്യാലയ സമയത്തേക്കാൾ കൂടുതൽ സമയം പഠിച്ചും പഠിപ്പിച്ചു മാ ണ് അ ർ ത്ഥ വത്തായ ജന്മദിനാഘോഷം സംഘടിപ്പിക്കപ്പെട്ടത്.. സ്കൂളിലെ നല്ല പാഠം പ്രവർത്തകർ കലാമിന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തിയും മൊഴിമുത്തുകൾ ചർച്ച ചെയ്തും ദിനാചരണം വൈവിധ്യപൂർണ്ണമാക്കി. ഹെഡ്മാസ്റ്റർ ശ്രീ കെ.അരവിന്ദ സീനിയർ അസിസ്റ്റന്റ് കെ.അബ്ദുൾ ഹമീദ്, നല്ല പാഠം കോ-ഓർഡിനേറ്റർമാരായ ശ്രീമതി സി.വി.സുബൈദ, എം.എൻ.രാഘവ തുടങ്ങിയവർ നേതൃത്വം നൽകി;

റൂറൽ ബാക് യാർഡ് പ്രോൾ ട്രീ പ്രോഗ്രാ

19/10/2016  റൂറൽ ബാക് യാർഡ് പ്രോൾ ട്രീ പ്രോഗ്രാമിന്റെ ഭാഗമായി മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് നടന്നു. ബഹു .പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.എ.ജലീൽ ഉദ്ഘാടകനും പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഹമീദ് ബള്ളൂർ അധ്യക്ഷനുമായിരുന്നു. ഡോ. ബീന പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡണ്ട്, മനോജ് മാസ്റ്റർ എന്നിവർ സംസാരിച്ചു'. ആരോഗ്യമാണ് നമ്മുടെ സമ്പത്ത് നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം പദ്ധതിയുടെ ഭാഗമായി മൊഗ്രാൽപുത്തൂർ ജി.എച്ച് എസ്.എസ് പൗൾട്രി ക്ലബ്ബിന്റെ ന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള മുട്ടക്കോഴികളെ വിതരണം ചെയ്തു. അവരവരുടെ ആവശ്യം കഴിഞ്ഞ് ബാക്കി വരുന്ന മുട്ടകൾ ക്ലബ്ബിന്റെ തന്നെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് വിതരണം ചെയ്യുക എന്നതാണ് ലക്ഷ്യം റൂറൽ ബാക് യാർഡ് പൗൾട്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ 19 ന് ബഹു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഏ.എ.ജലീൽ നിർവ്വഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹമീദ് ബള്ളൂർ അധ്യക്ഷനായി. ഡോ. ബീന പദ്ധതി വിശദീകരിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ.അബ്ദുൾ ഹമീദ് സ്വാഗതവും ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീ.സെബി നന്ദിയും പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി, ക്ലബ്ബ് കൺവീനർ ശ്രീ മനോജ്.എം.തുടങ്ങിയവർ സംസാരിച്ചു.

സ്കൂൾ കായികമേള

മൊഗ്രാൽപുത്തൂർ: (Oct 20, 21st)സ്കൂൾ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം...... മാർച്ച് സോംഗിന്റെ ദ്രുതതാളത്തിനൊത്ത് കായിക താരങ്ങൾ തികഞ്ഞ അച്ചടക്കത്തോടെ ചുവടുകൾ വച്ചപ്പോൾ ആരോഗ്യകരമായ മത്സരത്തിന്റെയും അച്ചടക്കത്തിന്റെയും സമന്വയമാകും മേള എന്ന വിളംബരം കൂടിയായി അത് ... മനസ്സിലും ശരീരത്തിലും കരുത്തും കായിക പ്രേമവും ആവാഹിച്ച കായിക പ്രതിഭകളുടെ മാർച്ച് പാസ്റ്റിന്റെ സല്യൂട്ട് ബഹുമാന്യനായശ്രീ.പി.ബി.അബ്ദുൾ റഹ്മാൻ ഏറ്റുവാങ്ങി.മേളയുടെ ഔപചാരിക ഉദ്ഘാടനത്തിന് തിരിതെളിച്ചത് പ്രിൻസിപ്പാൾ ശ്രീ.കെ.ബാലകൃഷ്ണനും കായിക പതാക കുട്ടികളുടെ മനസ്സുകൾക്കൊപ്പം ഉയർത്തിയത് ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദയുമാണ്... സ്റ്റാഫ് സെക്രട്ടറി സ്വാഗതമോതുകയും ശ്രീ.രാമചന്ദ്രൻ മാസ്റ്റർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.: പി.ടി.എ.യുടെ വൈ. പ്രസിഡണ്ട് മഹ്മൂദ് ബെളളൂർ, കായികാധ്യാപകൻ ശ്രീ.ജി.കെ.ഭട്ട് തുടങ്ങിയവർ സംസാരിച്ചു


Friday, 14 October 2016

സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതി - ഉദ്ഘാടനം

സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതി - ബാലമുകുളം 2016-17 ഔപചാരികമായ ഉദ്ഘാടനം (14 -10 -2016) ഇന്ന് 10 മണിക്ക് യു.പി. ഹാളിൽ വെച്ച് നടന്നു പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ എ ജലീൽ നിർവ്വഹിച്ചു വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ഹമീദ് ബള്ളൂർ അധ്യക്ഷനായി.' ഡോ.ലീല എം സ്വാഗതവും, സീനിയർ അസിസ്റ്റന്റ് ഹമീദ് മാസ്റ്റർ, പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ, ശ്രീ മാഹിൻ കുന്നിൽ തുടങ്ങിയവർ ആശംസകളുമർപ്പിച്ചു.D MO ഡോ.സുരേഷ് പദ്ധതികൾ വിശദീകരിച്ചു സ്റ്റാഫ് സെക്രട്ടറി പി. ദീപേഷ് കുമാർ നന്ദി പറഞ്ഞു.ശ്രീമതി സുബൈദ, സ്മിത തുടങ്ങിയവർ നേതൃത്വം നൽകി-- 

Saturday, 8 October 2016

ഗാന്ധിജയന്തി

മൊഗ്രാൽപുത്തൂർ.. ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി ജി എച്ച് എസ് എസ് മൊഗ്രാൽപുത്തൂരിൽ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി . ക്ലാസ് മുറികളിൽ ഗാന്ധിജിയുടെ സന്ദർശനവും പ്രശ്നോത്തരിയും സമ്മാനധാനവുമെല്ലാം കുട്ടികളിൽ കൗതുകമുണർത്തി . 6 ബി യിലെ ഗീതേഷ് ആണ് ഗാന്ധിജിയുടെ വേഷം ധരിച്ച് ക്ലാസുകളിൽ എത്തിച്ചേർന്നത് . ഹെഡ്മാസ്റ്റർ ശ്രീ അരവിന്ദ കെ, സീനിയർ അസിസ്റ്റൻറ് ശ്രീ അബ്ദുൾ ഹമീദ് കെ, നല്ലപാഠം കോർഡിനേറ്റർമാരായ ശ്രീ രാഘവ എം എൻ , ശ്രീമതി സുബൈദ സി വിയും , ശ്രീമതി പ്രമീള വി വി , ശ്രീ ചെല്ലപ്പൻ വി , ശ്രീമതി ഷീമ പി, ശ്രീ സുരേന്ദ്രൻ എം എന്നിവരും വിവിധ പരിപാടികൾക്ക് നേതൃത്യം നൽകി .



നന്മയുടെ വർണ്ണങ്ങൾ സമ്മാനിച്ചു വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ്

നന്മയുടെ വർണ്ണങ്ങൾ സമ്മാനിച്ചു  വിദ്യാർത്ഥികളുടെ ഏകദിന ക്യാമ്പ്മൊഗ്രാൽ പുത്തൂർ : കളിയും ചിരിയും കഥ പറച്ചിലും ചിത്രം വരച്ചും പുതിയ കൂട്ടുകാരോടൊത്ത് ഒരു ദിനം ചെലവഴിച്ചപ്പോൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥികളിൽ ആനന്ദം.

Saturday, 1 October 2016

വയോധികരെ ആദരിച്ച്

മൊഗ്രാൽപുത്തൂർ: വാർധക്യത്തിന്റെ ആകുലതകളിൽ ഉലയാതെ കർമവഴിയിൽ നിറസാന്നിധ്യമായ വയോധി കരെ ആദരിച്ച് വിദ്യാർഥികൾ മൊഗ്രാൽ പുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളാണ് പ്രായമേറെയായിട്ടും യുവത്വത്തിന്റെ പ്രസരിപ്പുള്ള ആമു കടവത്തിനെയും അദ്ദേഹത്തിന്റെ അമ്മായി സുലൈഖയെയും ലോക വയോജന ദിനത്തിൽ വീട്ടിലെത്തി ആദരിച്ചത്. മൊഗ്രാൽപുത്തൂരിലെ സാമൂഹ്യ രംഗത്ത് ഇന്നും സജീവ സാന്നിധ്യമായ 78 കാരനാണ് ആമു കടവത്ത്‌ മാപ്പിള കലാരംഗത്ത് ഇന്നും പഴയ പാട്ടുകൾ ഒരു വരി പോലും തെറ്റാതെ പുതിയ തലമുറയ്ക്ക് പകരുകയാണ് സുലൈഖ. നാടിന്റെ ഭൂതകാലം ഓർത്തെടുത്തും മാപ്പിള കലയുടെ ഇശൽ തേൻമഴ അമ്പതോളം കുരുന്നുകൾക്ക് കൈമാറിയും വയോജന ദിനത്തെ സമ്പന്നമാക്കി ആമുവും സുലൈഖയും.  പ്രധാനാധ്യാപകൻ കെ.അരവിന്ദ പൊന്നാട അണിയിച്ചാദരിച്ചു.കെ.അബ്ദുൾ ഹമീദ് അധ്യക്ഷനായിരുന്നു.എം.എൻ.രാഘവ, സി.വി.സുബൈദ, പി.സൗരഭ, വി.വി. പ്രമീള എന്നിവർ സംസാരിച്ചു.