Sunday 20 November 2016

മികച്ച പ്രോജക്റ്റ്


പൊള്ളിക്കുന്ന ഓർമ്മപ്പെടുത്തലുകളുമായെത്തി;ഒന്നാം സമ്മാനവുമായി മടങ്ങി   മൊഗ്രാൽപുത്തൂർ: മലകളും ചെങ്കൽക്കുന്നുകളും യന്ത്രകൈകളാൽ തകർത്ത് തരിശാക്കി ഭൂമിയുടെ ചരമഗീതം രചിക്കുന്ന സമൂഹത്തിന് മുന്നിൽ മുന്നറിയിപ്പുമായി ജില്ലാ ശാസ്ത്രമേളയിലെത്തിയ കുട്ടികൾ മടങ്ങിയത് എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനവുമായി ..... തീരപ്രദേശങ്ങളിലെ കുടിവെള്ളവും മണ്ണും ഉപ്പു കലർന്ന് ഉപയോഗയോഗ്യമല്ലാതാകുന്നതിന്റെ കാരണം തേടിയുള്ള അന്വേഷണാത്മക പ്രോജക്റ്റ് തയ്യാറാക്കി അവതരിപ്പിച്ച മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ നിഷ, രശ്മിത എന്നീ വിദ്യാർത്ഥിനികളാണ് ജില്ലാ മേളയിലെ മിന്നും താരങ്ങളായത്.... ബേക്കൽ, കീഴൂർ, മൊഗ്രാൽപുത്തൂർ, കോട്ടക്കുന്ന് തുടങ്ങിയ തീരദേശങ്ങളിലെ വെള്ളവും മണ്ണും പഠനവിധേയമാക്കിയ കുട്ടികൾ കണ്ടെത്തിയത്  ഭീതിദമായ ജലക്ഷാമത്തിന്റെയും, ഉപയോഗയോഗ്യമല്ലാതാകുന്ന മണ്ണിന്റെയും നേർക്കാഴ്ച്ചകൾ .. വരാൻ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനകൾ... അശാസ്ത്രീയമായ വികസനങ്ങൾ ചെങ്കൽക്കുന്നുകൾ തകർത്തെറിയുമ്പോൾ ഭൂഗർഭ ജലം വലിയ തോതിൽ കുറയുന്നതാണ് തീരദേശ ജലത്തിലെയും മണ്ണിലെയും ഉപ്പിന്റെ ആധിക്യത്തിനു കാരണമെന്ന കുട്ടികളുടെ കണ്ടെത്തലാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതും, ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രോജക്റ്റ് ആയി കണ്ടെത്തിയിരിക്കുന്നതും...' സംസ്ഥാന തലത്തിൽ തങ്ങളുടെ കണ്ടെത്തൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ

0 comments:

Post a Comment