Wednesday 2 November 2016

കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു ....

കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു .... മൊഗ്രാൽപുത്തൂർ: ഇശലുകളുടെയും തിറപ്പാട്ടുകളുടെയും സംഗമഭൂമിയായ മൊഗ്രാൽപുത്തൂരിന്റെ മണ്ണിൽ ജി.എച്ച്.എസ്.എസിൽ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി ത്രസിപ്പിക്കുന്ന നാടൻ പാട്ടുകളിലൂടെയുംചടുലതാളങ്ങളിലൂ
ടെയും വേദികൾ കയ്യടക്കുന്ന നാടൻ പാട്ടുകാരൻ ശ്രീ. റംഷിപട്ടുവം കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു മലയാളത്തിന്റെ മഹാനഷ്ടം കലാഭവൻ മണിയുടെ അനശ്വര ഗാനങ്ങൾ റംഷിയിലുടെ മുഴങ്ങിയപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു. അകക്കണ്ണിന്റെ വെളിച്ചത്തിൽ ഇമ്പമേറുന്ന ഗാനമാലപിച്ച കുമാരിഷാ ന വിശിഷ്ടാതിഥിയായെത്തി സംഗീതത്തിന്റെ ആർദ്രതയ്ക്കൊപ്പം നനവുള്ള നൊമ്പരവും സദസ്സിന് സമ്മാനിച്ചു.കലാസംസ്കാരത്തിന്റെ വേരുകൾ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മതേതരത്വത്തിന്റെ പശിമയുള്ള മണ്ണിൽ കലോത്സവത്തിന്റെ വിവിധ വേദികളിലെ ഒരുക്കങ്ങൾ വിശദീകരിച്ച് പ്രോ ഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.എം.എൻ രാഘവ സ്വാഗത ഭാഷണ മോതി ... ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻചാർജ്ജ് ശ്രീ.കെ.ബാലകൃഷ്ണ, ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.ബി.അബ്ദുൾ റഹ്മാൻ, ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ.രഘു, പ്രോഗ്രാം കൺവീനർ ശ്രീ.രാമചന്ദ്രൻ മാസ്റ്റർ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ദീപേഷ് കുമാർ, കലോത്സവം ജോ. കൺവീനർ ശ്രീമതി: പ്രമീള വി.വി.സ്കൂൾ പാർലമെന്റ് ചെയർമാൻ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.







0 comments:

Post a Comment