Thursday 4 June 2015



ജി എച്ച്  എച്ച്  എസ് എസ്  മൊ ഗ്രാൽ  പുത്തൂർ 
പ്രവേശനോൽസവം    2015-16 


ജി എച്ച്  എച്ച്  എസ് എസ്  മൊ ഗ്രാൽ  പുത്തൂരിൽ  പ്രവേശനോൽസവം വിപുലമായ  പരിപടികളോടെ  ആഘോഷിച്ചു . ബലൂണു കളാലും  റിബ്ബണു കളാലും  അലങ്കരിച്ച്  , വർണ ശബളമായ  കളിക്കോപ്പുകൾ  നിറഞ്ഞ  ഒന്നാം തരമാണ് കുട്ടികൾക്കായി  ഒരുക്കിയത് .പി ടി എ  യുടെ  നേതൃത്വത്തിൽ  ഒരുക്കിയ ' ഭീമൻ  ആന ' കുട്ടികൾക്ക്  സ്വാഗതമോതി . പ്രവേശന ഗാനത്തിന്റെ  മധുരത്തോടൊപ്പം  കുട്ടികൾക്ക്  മധുര പലഹാരങ്ങളും  പഠന കിറ്റുകളും  പി ടി എ നൽകി . ചടങ്ങിൽ   മെമ്പർ  മിസിരിയ  അബ്ദുൽ കാദർ  അധ്യക്ഷത  വഹിച്ചു. ഹെഡ് മാസ്റ്റർ  ഡി മഹാ ലിംഗേശ്വർ  രാജ്  സ്വാഗതവും  ജില്ല പഞ്ചായത്ത് മെമ്പർ  ഫരീദ സക്കീർ  അഹമ്മെദ്  ഉദ്ഘാടനവും നിർവഹിച്ചു . പി ടി എ പ്രസിഡന്റ്‌  പി ബി അബ്ദുൽ റഹിമാൻ , വൈസ്  പ്രസിഡന്റ്‌  ബി അബ്ബാസ്‌ , സാമൂഹ്യ  പ്രവർത്തകൻ  മാഹിൻ  കുന്നിൽ , സീനിയർ അസിസ്റ്റന്റ്‌  അബ്ദുൽ ഹമീദ്  , സ്റ്റാഫ്‌  സെക്രടരി  ഗിരീഷ്‌ ബാബു  , യു പി  എസ് ആർ  ജി  കണ്‍ വീനർ  ദീപേഷ്  കുമാർ എന്നിവർ  സംസാരിച്ചു.
എൽ . പി  എസ് ആർ  ജി കണ്‍ വീനർ  പി  രാജേഷ്‌ നന്ദിയും പറഞ്ഞു .

0 comments:

Post a Comment