മൊഗ്രാൽപുത്തൂർ :സർഗ്ഗാ ത്മക ഗുരുശിഷ്യബന്ധത്തിന്റെ ചാരുതയും വശ്യതയും വിളിച്ചോതുന്ന ഭാവനാസമ്പന്നവും വൈവിധ്യ പൂർണ്ണവുമായ പരിപാടികളാൽ സമ്പന്നമായിരുന്നുഈ വർഷത്തെ അധ്യാപക ദിനാചരണം.. അധ്യാപക വിദ്യാർത്ഥിബന്ധത്തിന്റെ രസതന്ത്രം വിദ്യാർത്ഥികളുടെ കണ്ണുകളിലൂടെ നീരീക്ഷിക്കുന്നതിനുള്ള വലിയ ശ്രമങ്ങളായിരുന്നു ഓരോ പരിപാടിയും.ദിനാചരണ പ്രത്യേക അസംബ്ലിയിൽ മുഴുവൻ അധ്യാപകരെയും പ്രതീകാത്മകമായി ആദരിച്ചുകൊണ്ടായിരുന്നു തുടക്കം.. എല്ലാവർക്കും വേണ്ടി അധ്യാപക പ്രതിനിധികളായി ശ്രീ.ഹമീദ് മാസ്റ്റർ, ചെല്ലപ്പൻ സാർ, ശ്രീമതി വന്ദന ടീച്ചർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.. സമീപഭൂതകാലത്ത് വിദ്യാലയത്തെ സമ്പന്നമാക്കി. കാലമെത്താതെ കടന്നു പോയ പ്രിയ അധ്യാപകർ ശ്രീ.ഫസലുൽ ഹഖ്, ശ്രീമതി ചന്ദ്രിക ടീച്ചർ എന്നിവരെ ആനുസ്മരിക്കുന്ന വേദി കൂടിയായി അസംബ്ലി മാറി.. അധ്യാപകർ വിദ്യാർത്ഥികളും, വിദ്യാർത്ഥികൾ അദ്ധ്യാപകരുമായി രൂപാന്തരപ്പെട്ട സർഗാത്മകത പല ക്ലാസുകളിലും അനുപമമായി മാറി.. കാലത്തിനൊപ്പമോ, കാലത്തിന് മുന്നേയോ കൈ പിടിച്ച് നടത്തുന്ന ഗുരുത്വത്തെ നിർവ്വചിക്കുന്ന ചാർട്ടുകൾ തയ്യാറാക്കി വിദ്യാർത്ഥികൾ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി.ഗുരു ശിഷ്യബന്ധത്തിന്റെ രസച്ചരടുകൾ പൊട്ടാതെ നിലനിർത്തേണ്ട കാലത്തിന്റെ ആവശ്യകതയും, ആധികാരികതയും വിളിച്ചോതിയ സർഗ്ഗ സംവാദം നവ്യാനുഭവമായി മാറി.. അധ്യാപകരിൽ നിന്ന് വിദ്യാർത്ഥികൾ മാത്രമല്ല വിദ്യാർത്ഥികളിൽ നിന്ന് അധ്യാപകരും പഠിച്ചു കൊണ്ടേയിരിക്കണമെന്ന സന്ദേശം പറയാതെ പറയുന്ന ഒന്നായിരുന്നൂസർഗ്ഗ സംവാദം കുട്ടികളെപ്പോലെ ചിന്തിക്കുകയും പ്രവ്യത്തിക്കുകയും ചെയ്യുന്നവർക്കു മാത്രമേ കുട്ടികൾക്കൊപ്പമോ അവർക്ക് മുന്നിലോ നിലകൊള്ളാൻ കഴിയൂ എന്ന തിരിച്ചറിവായിരുന്നു കുട്ടികൾ സംഘടിപ്പിച്ച അധ്യാപകർക്കു വേണ്ടിയുള്ള കായിക മത്സരത്തിലെ പങ്കാളിത്തം ' അറിവിന്റെയും, തിരിച്ചറിവിന്റേയും ആത്മബന്ധങ്ങളുടെയും ഇഴചേരലുകളിൽ പുതിയ ഒരു ഊർജം പ്രദാനം ചെയ്യുന്ന ദിനമായിരുന്നൂ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഈ വർഷത്തെ അധ്യാപക ദിനാഘോഷം
Subscribe to:
Post Comments (Atom)
0 comments:
Post a Comment