മൊഗ്രാല്‍പുത്തൂര്‍: ഈ വർഷത്തെ ഉപജില്ലാ ശാസ്ത്രോത്സവം മൊഗ്രാൽപുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും. സ്കൂളിൽ നടന്ന വിപുലമായ സംഘാടക സമിതി രൂപീകരണയോഗത്തിൽ തദ്ദേശസ്വയംഭരണ സാരഥികൾ, വിദ്യാഭ്യാസ വകുപ്പു മേധാവികൾ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, അധ്യാപക സംഘടനാ നേതാക്കൾ, പൂർവ്വവിദ്യാർത്ഥികൾ, വിവിധ ക്ലബ് പ്രതിനിധികൾ, ഹെഡ്മാസ്റ്റർസ് ഫോറം, അധ്യാപക രക്ഷാകർതൃസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.എ ജലീൽ ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ എൻ.നന്ദികേശൻ ശാസ്ത്രാത്സവ വിഷയമവതരിപ്പിച്ചു കൊണ്ട് സംസാരിച്ചു. ഒക്ടോ: 23 ന് സാമൂഹ്യ, പ്രവൃത്തി പരിചയമേളയും 24 ന് ഗണിത, സയൻസ്, ഐ.ടി മേളയും നടക്കും. പി.ടി.എ.പ്രസിഡന്റ് പി.ബി.അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഹമീദ് ബള്ളൂർ, മുജീബ് കമ്പാർ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ: പി.എ.ഫൈസൽ, എസ്.പി.സലാഹുദ്ദീൻ ഹെഡ്മാസ്റ്റർ കെ.അരവിന്ദ, മഹമൂദ് ബെള്ളൂർ, ഹനീഫ് കോട്ടക്കുന്ന്, മാഹിൻ കുന്നിൽ, പി.ദീപേഷ് കുമാർ, എം.സുരേന്ദ്രൻ, കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ.രഘു നന്ദി പ്രകാശിപ്പിച്ചു. മേളയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ രൂപീകരിച്ചു.ചെയർമാൻ ശ്രീ.എ.എ.ജലീൽ ജന: കൺവീനർ ശ്രീ.ആർ.രഘു
Subscribe to:
Post Comments (Atom)
0 comments:
Post a Comment