വിസ്മയക്കാഴ്ചകള്‍ സ്വന്തമാക്കി കുരുന്നുകള്‍
മൊഗ്രാല്‍പുത്തൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവരാശിക്ക് വന്‍കുതിച്ചുചാട്ടമായി മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്‍റെ ദൃശ്യങ്ങള്‍ കുഞ്ഞുകണ്ണുകളില്‍ അദ്ഭുതക്കാഴ്ച്ചകളായി സ്ക്രീനില്‍ തെളിഞ്ഞു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി.എച്ച്.എച്ച്.മൊഗ്രാല്പുത്തൂ രിലാണ് ചാന്ദ്രയാത്രയുടെ നേരനുഭവങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ച് കൊണ്ടുളള വീഡിയോപ്രദര്‍ശനം നടത്തിയത്. ഗലീലിയോ ഗലീലീയെ കുറിച്ചുളള ചെറുവിവരണത്തിലൂടെ ആരംഭിച്ച പ്രദര്‍ശനത്തിലൂടെ ചന്ദ്രനെക്കുറിച്ചും ചാന്ദ്രയാത്രയെ കുറിച്ചും കുട്ടികള്‍ അടുത്തറിഞ്ഞു.
കൂടാതെ സ്കൂള്‍ ആകാശവാണിയിലൂടെ സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സരം കുട്ടികള്‍ക്ക് പുതുഅനുഭവമേകി.
ക്ളാസ്സില്‍ ചുമര്‍പ്രതിക നിര്‍മ്മാണം, കുട്ടികള്‍ക്കായി ചാര്‍ട്ട് നിര്‍മ്മാണ മത്സരംതുടങ്ങിയ വ്യത്യസ്തപരിപാടികളും സംഘടിപ്പിച്ചു. വിനോദ് കുമാര്‍ , ഷംലബീഗം , സൗരഭ, സൈദലവി ,ഫസലുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.