മൊഗ്രാൽപുത്തൂർ: കേരളത്തിന്റെ വടക്കേയറ്റത്ത് ഏറെയൊന്നും
അറിയപ്പെടാത്ത മൊഗ്രാൽപുത്തൂർ ഗ്രാമത്തിൽ നിന്നും വിജയവീഥികൾ താണ്ടി ഏവരും
അറിയപ്പെടുന്ന അമേരിക്കൻ മാധ്യമ ലോകത്തെത്തി അത്ഭുതങ്ങൾ തീർത്ത തങ്ങളുടെ
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി മുന്നിലെത്തിയപ്പോൾ കുരുന്നുകൾക്ക് അത്
വിസ്മയത്തിന്റെയും, കൗതുകത്തിന്റെയും,, ജിജ്ഞ്ഞാസയുടെയും മുഹൂർത്തമായി...
:ജി.എച്ച്.എസ്.എസ് .മൊഗ്രാൽപുത്തൂരിലെ പൂർവ്വ വിദ്യാർത്ഥിയും, അമേരിക്കൻ
പത്രപ്രവർത്തകനുമായ മുഹമ്മദ് ആഷിഫ് ആണ് പുതിയ തലമുറയിലെ കുട്ടികളുമായി
സംവദിക്കാൻ മാതൃവിദ്യാലയത്തിലെത്തിയത്. അമേരിക്കയിലെ 'ബെസ്റ്റ് സെല്ലർ '
കൂടിയായ ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് തങ്ങൾക്ക് മുന്നിൽ
നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി എന്നറിഞ്ഞപ്പോൾ കുട്ടികൾക്ക് ചോദിക്കാനും
പറയാനും ഏറെ.. ചോദ്യങ്ങൾക്കെല്ലാം കുസൃതിയും,ആവേശവും ഒപ്പം പ്രചോദനവും
നിറഞ്ഞ മറുപടികൾ .. തങ്ങളുടെ വിദ്യാലയത്തെ നടക്കാവ് വിദ്യാലയം പോലെ
സ്മാർട്ടാക്കാൻ സഹായിക്കാമോ എന്ന ചോദ്യത്തിനും അനുകൂലമായ മറുപടി.... ഒടുവിൽ
മടങ്ങുമ്പോൾ എൽ.പി, യു.പി. വിദ്യാർത്ഥികൾക്കായി ഒരു ജൂനിയർ കമ്പൂട്ടർ ലാബ്
ഒരുക്കാനായുള്ള പ്രവർത്തനം ഏറ്റെടുക്കാമെന്ന ഉറപ്പും വിദ്യാർത്ഥികൾക്കായി
നൽകി: ഒ.എസ്.എ.കൺവീനർ മാഹിൻ കുന്നിൽ, ചെയർമൻ മുജീബ്കമ്പാർ,
പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ തുടങ്ങിയവരും ആഷിഫിനൊപ്പം
വിദ്യാലയത്തിലെത്തി
Subscribe to:
Post Comments (Atom)
0 comments:
Post a Comment