Wednesday, 22 February 2017

കദന പർവ്വത്തിൽ കാരുണ്യത്തിന്റെ നീരുറവയായ് വിദ്യാർത്ഥികൾ ....


മൊഗ്രാൽപുത്തുർ: സ്വാർത്ഥതയും, താൻപോരിമയും കുലം മുടിക്കുന്ന വർത്തമാനത്തിൽ കാരുണ്യത്തിന്റെ പുത്തന ധ്യായം രചിച്ച് മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ .... ഉറവകൾ വറ്റുന്ന നൻമകളെ തിരിച്ചുപിടിക്കാനും, മാനവികതയുടെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാനുമുള്ള വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത് ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂരിലെ നല്ല പാഠം ക്ലബ്ബാണ് '.... ക്ലബ്ബിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'ഒരുപിടി അരി' പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജനറൽ ആശുപത്രിയിലെ അശരണരായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകിയാണ്, ആതുര സേവനത്തിന്റെ പുതിയ മാതൃക വിദ്യാർത്ഥികൾ സമൂഹത്തിനായി നൽകിയത്.. പരിപാടിയിൽ ഹെഡ്മാസ്റ്റർ അരവിന്ദ കെ, സീനിയർ അസിസ്റ്റൻറ് അബ്ദുൾ ഹമീദ്, ക്ലബ്ബ് കൺവീനർമാരായ എം.എൻ.രാഘവ ,സുബൈദ. സി.വി., സുരേന്ദ്രൻ എം, പ്രമീള.വി.വി. പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ, സാമൂഹ്യ പ്രവർത്തകൻ മാഹിൻ കുന്നിൽ തുടങ്ങിയവർ പങ്കെടുത്തു....

മാധ്യമ ലോകത്തു നിന്നും ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളുമായി വിദ്യാലയത്തിരുമുറ്റത്ത്.

മൊഗ്രാൽപുത്തൂർ:   കേരളത്തിന്റെ വടക്കേയറ്റത്ത് ഏറെയൊന്നും അറിയപ്പെടാത്ത മൊഗ്രാൽപുത്തൂർ ഗ്രാമത്തിൽ നിന്നും വിജയവീഥികൾ താണ്ടി ഏവരും അറിയപ്പെടുന്ന അമേരിക്കൻ മാധ്യമ ലോകത്തെത്തി അത്ഭുതങ്ങൾ തീർത്ത തങ്ങളുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി മുന്നിലെത്തിയപ്പോൾ കുരുന്നുകൾക്ക് അത് വിസ്മയത്തിന്റെയും, കൗതുകത്തിന്റെയും,, ജിജ്ഞ്ഞാസയുടെയും മുഹൂർത്തമായി... :ജി.എച്ച്.എസ്.എസ് .മൊഗ്രാൽപുത്തൂരിലെ പൂർവ്വ വിദ്യാർത്ഥിയും, അമേരിക്കൻ പത്രപ്രവർത്തകനുമായ മുഹമ്മദ് ആഷിഫ്‌ ആണ് പുതിയ തലമുറയിലെ കുട്ടികളുമായി സംവദിക്കാൻ മാതൃവിദ്യാലയത്തിലെത്തിയത്. അമേരിക്കയിലെ 'ബെസ്റ്റ് സെല്ലർ ' കൂടിയായ ഒരു പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് തങ്ങൾക്ക് മുന്നിൽ നിൽക്കുന്ന പൂർവ്വ വിദ്യാർത്ഥി എന്നറിഞ്ഞപ്പോൾ കുട്ടികൾക്ക് ചോദിക്കാനും പറയാനും ഏറെ.. ചോദ്യങ്ങൾക്കെല്ലാം കുസൃതിയും,ആവേശവും ഒപ്പം പ്രചോദനവും നിറഞ്ഞ മറുപടികൾ .. തങ്ങളുടെ വിദ്യാലയത്തെ നടക്കാവ് വിദ്യാലയം പോലെ സ്മാർട്ടാക്കാൻ സഹായിക്കാമോ എന്ന ചോദ്യത്തിനും അനുകൂലമായ മറുപടി.... ഒടുവിൽ മടങ്ങുമ്പോൾ എൽ.പി, യു.പി. വിദ്യാർത്ഥികൾക്കായി ഒരു ജൂനിയർ കമ്പൂട്ടർ ലാബ് ഒരുക്കാനായുള്ള പ്രവർത്തനം ഏറ്റെടുക്കാമെന്ന ഉറപ്പും വിദ്യാർത്ഥികൾക്കായി നൽകി: ഒ.എസ്.എ.കൺവീനർ മാഹിൻ കുന്നിൽ, ചെയർമൻ മുജീബ്കമ്പാർ, പി.ടി.എ.പ്രസിഡണ്ട് പി.ബി.അബ്ദുൾ റഹ്മാൻ തുടങ്ങിയവരും ആഷിഫിനൊപ്പം വിദ്യാലയത്തിലെത്തി

Thursday, 2 February 2017

തണ്ണീർത്തട സെമിനാർ

ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങളെ സംരക്ഷിക്കാനുള്ള ആഹ്വാനവുമായി ജില്ലാതല തണ്ണീർത്തട സെമിനാർ .സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് സെമിനാർ സംഘടിപ്പിച്ചത്.സ്കൂൾ ഇക്കോ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാർ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് സ്  പി ബിജു ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ അരവിന്ദ അധ്യക്ഷനായിരുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ വി സത്യൻ, എം സുനിൽകുമാർ, ഇക്കോ ക്ലബ്ബ് കോ-ഓർഡിനേറ്റർ എം സുരേന്ദ്രൻ, സി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡോക്യുമെന്ററി പ്രദർശനവും നടന്നു.