Monday, 27 July 2015

ഫോക് ലോർ

കേരള ഫോക് ലോർ അക്കാദമിയുടെ ജില്ലാതല ഉദ്ഘാടനവുമായി ബന്ധപ്പെട ആലോചന യോഗത്തിൽ ഫോക് ലോർ അക്കാദമി സിക്രട്ടറി ശ്രീ.എം.പ്രദീപ് കുമാർ സംസാരിക്കുന്നു.ചടങ്ങിൽ സ്റ്റാഫ്സിക്രട്ടറി സ്വാഗതം ആശംസിച്ചു. പി.ടി.എ  പ്രസിഡന്റ് അധ്യക്ഷതവഹിച്ചു.യോഗത്തിൽ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ,ഹെഡ്മാസ്റ്റർ, സ്കൂൾ ക്ലബ് സിക്രട്ടറി, സി .രാമകൃഷ്ണൻ, വിനോദ് കമാർ കല്ലത്ത് , ജനാർദനൻ,സുരേന്ദ്രൻ,വേണു,രാജേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു

..

Thursday, 16 July 2015

മൊഗ്രാൽ പുത്തൂർ  ഗവ . ഹയർ  സെക്കണ്ടറി സ്കൂളിൽ ആഘോഷ കമ്മറ്റിയുടെ നേതൃത്വ ത്തി ൽ  റംസാൻ പരിപടിയോടനബന്ധിച്ച്  ഹൈ സ്കൂൾ  വിഭാഗം പെണ്‍കുട്ടികൾക്കായി  മൈലാഞ്ചിയിടൽ  മത്സരം  നടന്നു .    നബീസത്ത്  സഫ , ഫാത്തിമത്ത്  നൗറീന  ,  റഫീദ  എന്നിവർ  യഥാക്രമം  ഒന്നും രണ്ടും മൂന്നും  സ്ഥാനങ്ങൾ കരസ്ഥമാക്കി . അധ്യാപകരായ  മിനി തോമസ്‌ ,വിനോദ് കല്ലത്ത് ,മുരളി എന്നിവർ  നേതൃത്വം  നൽകി .



  

Tuesday, 14 July 2015










സ്‌കൂൾ ഗണിത ശാസ്ത്ര ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ഗണിതശാസ്‌ത്ര ചരിത്രം മനസിലാക്കുക  എന്നതിന്റെ ഭാഗമായി നമ്മുടെ ഗണിത "ശാസ്‌ത്രജ്ഞരെ  അറിയുക "എന്ന പരിപാടി 14-07-2015  ന് നടന്നു. പതിനഞ്ചൊളം  ഗണിതശാസ്‌ത്രജ്ഞൻ  മാരുടെ ജീവചരിത്ര കുറിപ്പുകളു, ഫോട്ടോകളും കുട്ടികളെ പരിചയപ്പെടുത്തി .എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടെ പ്രദർശനത്തിൽ പങ്കെടുത്തു.ഇതിനു നേതൃത്വം നല്കിയത്  ഗണിതശാസ്‌ത്ര വിഭാഗത്തിലെ ജെസ്സി ടീച്ചർ ,പ്രെസീന ടീച്ചർ ,മുരളി മാസ്റ്റർ ,ദീപേഷ്‌ മാസ്റ്റർ ,ഗിരീഷ്‌ മാസ്റ്റർ എന്നിവരാണ്‌ .
ലോക ജനസംഖ്യാ ദിനാ ചരണത്തിൻറെ ഭാഗമായി സ്കൂളിൽ നടന്ന പ്രശ്നോത്തരി (ജനസംഖ്യ).ഹൈസ്കൂൾ വിഭാഗത്തിലെ നാല്പതോളം കുട്ടികൾ മത്സര ത്തിൽ പങ്കെടുത്തു  പ്രശ്നോത്തരി നിയന്ത്രിച്ചത് ഹൈസ്കൂൾ വിഭാഗത്തിലെ സുനിത ടീച്ചർ ,ഷീമ ടീച്ചർ ,രാഘവൻ മാസ്റ്റർ എന്നിവരായിരുന്നു

പ്രശ്നോത്തരി (ജനസംഖ്യ). വിജയികൾ 

Friday, 10 July 2015

യൂണിഫോം  വിതരണോദ്ഘാടനം 


2015-16 വർഷത്തെ  സൗജന്യ  യൂണിഫോം വിതരണം വാർഡ്‌  മെമ്പർ ശ്രിമതി . മിസിരിയ അബ്ദുൽ ഖാദർ  നിർവഹിച്ചു . ഒന്നു മുതൽ എട്ടാം  തരം  വരെയുള്ള മുഴുവൻ പെണ്‍കുട്ടികൾക്കും  എസ് .സി  / എസ്  ടി / ബി .പി .എൽ  വിഭാഗത്തിൽ പെട്ട   ആണ്‍കുട്ടികൾക്കും  രണ്ട് സെറ്റ് യൂണിഫോം സൗജന്യമായി  ലഭിക്കും . 


Monday, 6 July 2015




Marie Curie
Marie Curie c1920.jpg
Marie Skłodowska Curie, c. 1920
BornMaria Salomea Skłodowska
7 November 1867
WarsawKingdom of Poland, then part of Russian Empire[1]
Died4 July 1934 (aged 66)
Passy, Haute-Savoie, France
Cause of death
Aplastic anemia
CitizenshipPoland (by birth)
France (by marriage)
Spouse(s)Pierre Curie (1859–1906) m. 1895
ChildrenIrène Joliot-Curie (1897–1956)
Ève Curie (1904–2007)
Scientific career
FieldsPhysicschemistry
InstitutionsUniversity of Paris
Alma materUniversity of Paris
ESPCI
Doctoral advisorGabriel Lippmann
Doctoral students
Known for
Notable awards
SignatureMarie Curie Skłodowska Signature Polish.svg
Notes
She is the only person to win a Nobel Prize in two different sciences.


മേരി ക്യൂറി  ചരമ ദിനം .

മേരി ക്യൂറി  ചരമ ദിനത്തോടനുബന്ധിച്ചു  മേരി ക്യൂറിയുടെ ഛായാചിത്രം ഹെഡ് മാസ്റ്റർ  ഇൻ ചാർജ്  കെ അബ്ദുൽ ഹമീദ്  അനാച്ഛാദനം  ചെയ്തു.സ്കൂളിലെ ചിത്ര കലാധ്യപകനായ  ശ്രി .ചെല്ലപ്പൻ  സാറാണ്   മേരി ക്യൂറിയുടെ ഛായാചിത്രം വരച്ചത് .സയൻസ് ക്ലബ് കണ്‍ വീനർ  മിനി തോമസ്‌ , അദ്ധ്യാപകരായ  സൗരഭ , സുബൈദ , വിനോദ് കുമാർ  എന്നിവർ  ചടങ്ങിൽ പങ്കെടുത്തു .