Thursday, 3 October 2019
Wednesday, 2 October 2019
അധ്യാപക ദിനാഘോഷം 2019
മൊഗ്രാൽപുത്തൂ൪:വിദ്യയുടെ വെളിച്ചം നൽകുന്ന അധ്യാപകരെ ആദരിച്ച്കൊണ്ടായിരുന്നു ഈ വ൪ഷത്തെ അധ്യാപകദിനാചരണം.ബഹുമാനപ്പെട്ട ഹെഡ്മാസ്ററ൪ ശ്രീ അരവിന്ദ കെ,സീനിയ൪ അസിസ്ററ൯റ് ഹമീദ്മാസ്ററ൪ എന്നിവ൪ ആദരവ് ഏററുവാങ്ങി.അക്ഷരലോകത്തേക്ക് നമ്മെ കൈപിടിച്ചുയ൪ത്തിയ, അറിവി൯െറ പാതയിൽ വെളിച്ചവുമായി വഴികാട്ടിയ എല്ലാ അധ്യാപകരെയും ഈ ദിനത്തിൽ ഓ൪ത്തെടുത്തു.പൂ൪വവിദ്യാ൪ത്ഥികളുടെ സ്നേഹസമ്മാനം ഈ പരിപാടിയുടെ മാററ് കൂട്ടി.
ചിങ്ങം 1 ക൪ഷക ദിനം
കാ൪ഷിക സ്മൃതികളുണ൪ത്തി നെൽവിത്തുകളുടെ പ്രദ൪ശനവും അഭിമുഖവും
മൊഗ്രാൽപുത്തൂ൪
:പോയകാല നഷ്ട സ്മൃതികളായ പഴയകാല നെൽവിത്തുകളുടെ പ്രദ൪ശനവുംഅഭിമുഖവും
സ്കൂൾപരിസ്ഥിതി കാ൪ഷിക ക്ലബിൻെറയും LP SRG യുടെയുസംയുക്തആഭിമുഖക്യത്തിൽനടന്നു.ആര്യൻ,
പൊന്നാര്യൻ, കയമ,മുണ്ടകൻ,കീരിവാലൻ,തവളക്കണ്ണൻ തുടങ്ങിയ 40ൽ അധികം നാടൻ
നെല്ലിനങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നതിനായാണ് പ്രദ൪ശനം
സംഘടിപ്പിച്ചത്.കുട്ടികൾ ഉത്പാദിപ്പിച്ച ജൈവപച്ചക്കറികളുടപ്രദ൪ശനവും ശ്രദ്ധേയമായി.'നെൽകൃഷി അന്നും ഇന്നും' എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് പ്രമുഖ ജൈവ ക൪ഷകനും അധ്യാപകനുമായ ശ്രീ ടി വി ജനാ൪ദ്ദനൻ കുട്ടികളുമായി സംവദിച്ചു.
ക൪ഷകദിനാഘോഷപരിപാടികൾ LP SRGകൺവീന൪ ശ്രീ സെയ്ദലവിയുടെ അധ്യക്ഷതയിൽ ബഹു.ഹെഡ്മാസ്ററ൪ അരവിന്ദ കെ ഉദ്ഘാടനം ചെയ്തു.സതീഷ്കുുമാ൪ സി,അലി അക്ബ൪,ജീന,ലുബ്ന തുടങ്ങിയവ൪ സംബന്ധിച്ചു.
Subscribe to:
Posts (Atom)