വർണ്ണവിസ്മയമായി പ്രവേശനോത്സവം:
മൊഗ്രാൽപുത്തൂർ: അക്ഷരത്തിരുമുറ്റത്തെത്തിയ നവാഗത പ്രതിഭകൾക്ക് ഊഷ്മളമായ വരവേൽപ്പു നല്കി ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ .വർണ്ണ റിബ്ബണുകളും, ബലൂണുകളും വാനിലുയർത്തി, നിറപ്പകിട്ടാർന്ന പരവതാനിയിലൂടെ കുരുന്നുകൾക്ക് ക്ലാസ് മുറിയിലേക്ക് വഴിയൊരുക്കിയാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളുമെല്ലാം കുരുന്നുകളെ ഉത്സാഹഭരിതരാക്കിയത്.. മൊഗ്രാൽപുത്തൂർ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവമായിരുന്നു ജി.എച്ച്.എസ്.എസിൽ നടന്നത്.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എ.ഏ.ജലീൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.. വികസന ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ശ്രീ മുജീബ്കമ്പാർ, ഹമീദ് ബെള്ളൂർ, ഹെഡ്മാസ്റ്റർ ശ്രീ.അരവിന്ദ കെ. തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.. ചടങ്ങിൽ വെച്ച് വിദ്യാർത്ഥികൾക്ക് പഠന കിറ്റുകളും മധുര പലഹാരങ്ങളും വിതരണം ചെയ്തു..

0 comments:
Post a Comment