Sunday, 20 November 2016

ചരിത്ര ച്ചാലുകളിൽ നീന്തിത്തുടിച്ച് കുരുന്നുകൾ


ചരിത്ര ച്ചാലുകളിൽ നീന്തിത്തുടിച്ച് കുരുന്നുകൾ       മൊഗ്രാൽപുത്തൂർ:    ചാച്ചാജിയുടെയും ഗാന്ധിജിയുടെയും കുട്ടിക്കാലം കഥകളായി മുന്നിലെത്തിയപ്പോൾ കുഞ്ഞുമനസ്സുകളിൽ ആഹ്ലാദവും കണ്ണുകളിൽ വിസ്മയവും...' മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ്.നല്ല പാഠം ക്ലബ്ബിന്റെയും, ജവഹർ ബാലജനവേദി മൊഗ്രാൽപുത്തൂരിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വെച്ച് നടന്ന ശിശുദിനാഘോഷ പരിപാടിയിലാണ് ഇത്തരം അവിസ്മരണീയ മുഹൂർത്തങ്ങൾ അരങ്ങേറിയത്.... കുറിപ്പുകളിലൂടെയും ' ചോദ്യങ്ങളിലൂടെയും കഥകളിലൂടെയുമെല്ലാം ചാച്ചാജിയും ഗാന്ധിജിയുമെല്ലാം പുനർജനിച്ചപ്പോൾ കുഞ്ഞുങ്ങൾക്കും അങ്ങിനെയാകണം .... അടുത്തിരിക്കുന്നവനെ മതം നോക്കാതെ സ്നേഹിക്കണം, എല്ലാവർക്കും ഉപകാരം ചെയ്യണം: അറിവിന്റെയും, ലളിത ബോധവത്കരണത്തിന്റെയും വേദിയായി മാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്തത് സീനിയർ അസിസ്റ്റന്റ് കെ അബ്ദുൾ ഹമീദും, മുഖ്യ പ്രഭാഷണം നടത്തിയത് പി.ദീപേഷ് കുമാറുമാണ്.: ബാലജനവേദി പ്രവർത്തകരായ ജവാദ് സ്വാഗതവും, സഫ് വാൻ അധ്യക്ഷതയും വഹിച്ചു നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സുബൈദ സി.വി., രാഘവ.എൻ.എം., പ്രമീള വി.വി, ആബിദ് തുടങ്ങിയവർ സംസാരിച്ചു

അഭിനന്ദനങ്ങൾ!!! .

അഭിനന്ദനങ്ങൾ!!! ....: ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്രമേളകളിലെ അഭിമാനകരമായ വിജയത്തിന് പിന്നാലെ, സബ് ജില്ലാ കായിക മേളയിലും ശ്രദ്ധേയമായ അടയാളപ്പെടുത്തലുകളുമായി നമ്മുടെ വിദ്യാലയ പ്രതിഭകൾ...... ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 800 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാം സ്ഥാനം നേടിXA യിലെ ഷഹനാദും, ഷോട്ട് പുട്ടിൽ X E യിലെ ഹുസൈൻ മൊയ്തീൻ എന്നിവരാണ് സബ് ജില്ലാ കായിക ഭൂപടത്തിൽ നമ്മുടെ വിദ്യാലയത്തെയും വരച്ച് ചേർത്തിരിക്കുന്നത് ......അഭിനന്ദനങ്ങൾ!!!

മികച്ച പ്രോജക്റ്റ്


പൊള്ളിക്കുന്ന ഓർമ്മപ്പെടുത്തലുകളുമായെത്തി;ഒന്നാം സമ്മാനവുമായി മടങ്ങി   മൊഗ്രാൽപുത്തൂർ: മലകളും ചെങ്കൽക്കുന്നുകളും യന്ത്രകൈകളാൽ തകർത്ത് തരിശാക്കി ഭൂമിയുടെ ചരമഗീതം രചിക്കുന്ന സമൂഹത്തിന് മുന്നിൽ മുന്നറിയിപ്പുമായി ജില്ലാ ശാസ്ത്രമേളയിലെത്തിയ കുട്ടികൾ മടങ്ങിയത് എ ഗ്രേഡോ ടു കൂടി ഒന്നാം സ്ഥാനവുമായി ..... തീരപ്രദേശങ്ങളിലെ കുടിവെള്ളവും മണ്ണും ഉപ്പു കലർന്ന് ഉപയോഗയോഗ്യമല്ലാതാകുന്നതിന്റെ കാരണം തേടിയുള്ള അന്വേഷണാത്മക പ്രോജക്റ്റ് തയ്യാറാക്കി അവതരിപ്പിച്ച മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസിലെ നിഷ, രശ്മിത എന്നീ വിദ്യാർത്ഥിനികളാണ് ജില്ലാ മേളയിലെ മിന്നും താരങ്ങളായത്.... ബേക്കൽ, കീഴൂർ, മൊഗ്രാൽപുത്തൂർ, കോട്ടക്കുന്ന് തുടങ്ങിയ തീരദേശങ്ങളിലെ വെള്ളവും മണ്ണും പഠനവിധേയമാക്കിയ കുട്ടികൾ കണ്ടെത്തിയത്  ഭീതിദമായ ജലക്ഷാമത്തിന്റെയും, ഉപയോഗയോഗ്യമല്ലാതാകുന്ന മണ്ണിന്റെയും നേർക്കാഴ്ച്ചകൾ .. വരാൻ പോകുന്ന വലിയ ദുരന്തത്തിന്റെ സൂചനകൾ... അശാസ്ത്രീയമായ വികസനങ്ങൾ ചെങ്കൽക്കുന്നുകൾ തകർത്തെറിയുമ്പോൾ ഭൂഗർഭ ജലം വലിയ തോതിൽ കുറയുന്നതാണ് തീരദേശ ജലത്തിലെയും മണ്ണിലെയും ഉപ്പിന്റെ ആധിക്യത്തിനു കാരണമെന്ന കുട്ടികളുടെ കണ്ടെത്തലാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നതും, ജില്ലയിലെ തന്നെ ഏറ്റവും മികച്ച പ്രോജക്റ്റ് ആയി കണ്ടെത്തിയിരിക്കുന്നതും...' സംസ്ഥാന തലത്തിൽ തങ്ങളുടെ കണ്ടെത്തൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ

Thursday, 10 November 2016

മിന്നുന്ന വിജയവുമായി മൊഗ്രാൽപുത്തൂർ

ശാസ്ത്ര ഗണിത ശാസ്ത്രമേളകളിൽ മിന്നുന്ന വിജയവുമായി മൊഗ്രാൽപുത്തൂർ ജി.എച്ച്.എസ്.എസ്. മൊഗ്രാൽപുത്തൂർ: ജി.എച്ച് എസ്.എസ് ചെമ്മനാട് വെച്ച് നടന്ന ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്രമേളയിൽ പത്തരമാറ്റിന്റെ വിജയവുമായി ജി.എച്ച് എസ്.എസ്. മൊഗ്രാൽപുത്തൂർ റണ്ണേഴ്സ് അപ് ആയി മാറി. മത്സരിച്ച ഇനങ്ങളിലെല്ലാം ഗ്രേഡുകളും സ്ഥാനങ്ങളും വാരിക്കൂട്ടിയാണ് ഈ വിജയകുതിപ്പ്.:::... സയൻസ് ഫെയർ വിജയികൾ --- വർക്കിംഗ് മോഡൽ Hട ഫ്രസ്റ്റ് എ ഗ്രേഡ്) റൈന ബിന്ദ് സിദ്ധിഖ്, ആയിഷത്ത് സന..... i റിസർച്ച് ടൈപ്പ് പ്രൊജക്റ്റ് (സെക്കന്റ് എ ഗ്രേഡ്): നിഷ, രഷ്മി ത ....... സ്റ്റിൽ മോഡൽ (തേർഡ് എ ഗ്രേഡ്) നാജിയ, നവനീത് നായിക് ...... ടാലന്റ്സർച്ച് എക്സാം ( ഫസ്റ്റ് എ ഗ്രേഡ്) യദു കൃഷ്ണ ഇ.പി.-----ഗണിത മേള Hട ...... അപ്ലൈഡ് കൺസ്ട്രക്ഷൻ (സെക്കന്റ് എ ഗ്രേഡ്): ഖദീജത്ത് തസ്ലീമ, ..... പ്യൂർ കൺസ്ട്രക്ഷൻ (സെക്കന്റ് എ ഗ്രേഡ്) രൂപേഷ് ..... അദർ ചാർട്ട് ( തേർഡ് എ ഗ്രേഡ്) സൈനബത്ത് അസ് രിഫ ..... സ്റ്റിൽ മോഡൽ (തേർഡ് എ ഗ്രേഡ്) തേജസ് കുമാർ-[ യു.പി. ഗണിതം] ..... നമ്പർ ചാർട്ട് (തേർഡ് എ ഗ്രേഡ്) ഹന്ന ഫാത്തിമ - 'പസിൽ തേർഡ് എ ഗ്രേഡ്) ആയിഷ റിസ.... [എൽ.പി.ഗണിതം] പസിൽ .( തേർഡ് എ ഗ്രേഡ്): ആയിഷത്ത് സജ്ന



Wednesday, 2 November 2016

കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു ....

കലയുടെ മാമാങ്കത്തിന് തിരിതെളിഞ്ഞു .... മൊഗ്രാൽപുത്തൂർ: ഇശലുകളുടെയും തിറപ്പാട്ടുകളുടെയും സംഗമഭൂമിയായ മൊഗ്രാൽപുത്തൂരിന്റെ മണ്ണിൽ ജി.എച്ച്.എസ്.എസിൽ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി ത്രസിപ്പിക്കുന്ന നാടൻ പാട്ടുകളിലൂടെയുംചടുലതാളങ്ങളിലൂ
ടെയും വേദികൾ കയ്യടക്കുന്ന നാടൻ പാട്ടുകാരൻ ശ്രീ. റംഷിപട്ടുവം കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു മലയാളത്തിന്റെ മഹാനഷ്ടം കലാഭവൻ മണിയുടെ അനശ്വര ഗാനങ്ങൾ റംഷിയിലുടെ മുഴങ്ങിയപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ ഇളകി മറിഞ്ഞു. അകക്കണ്ണിന്റെ വെളിച്ചത്തിൽ ഇമ്പമേറുന്ന ഗാനമാലപിച്ച കുമാരിഷാ ന വിശിഷ്ടാതിഥിയായെത്തി സംഗീതത്തിന്റെ ആർദ്രതയ്ക്കൊപ്പം നനവുള്ള നൊമ്പരവും സദസ്സിന് സമ്മാനിച്ചു.കലാസംസ്കാരത്തിന്റെ വേരുകൾ ആഴത്തിൽ പതിഞ്ഞു കിടക്കുന്ന മതേതരത്വത്തിന്റെ പശിമയുള്ള മണ്ണിൽ കലോത്സവത്തിന്റെ വിവിധ വേദികളിലെ ഒരുക്കങ്ങൾ വിശദീകരിച്ച് പ്രോ ഗ്രാം കമ്മിറ്റി കൺവീനർ ശ്രീ.എം.എൻ രാഘവ സ്വാഗത ഭാഷണ മോതി ... ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഇൻചാർജ്ജ് ശ്രീ.കെ.ബാലകൃഷ്ണ, ഹെഡ്മാസ്റ്റർ ശ്രീ.കെ.അരവിന്ദ, പി.ടി.എ.പ്രസിഡണ്ട് ശ്രീ.പി.ബി.അബ്ദുൾ റഹ്മാൻ, ഹയർ സെക്കന്ററി വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ.രഘു, പ്രോഗ്രാം കൺവീനർ ശ്രീ.രാമചന്ദ്രൻ മാസ്റ്റർ, ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.ദീപേഷ് കുമാർ, കലോത്സവം ജോ. കൺവീനർ ശ്രീമതി: പ്രമീള വി.വി.സ്കൂൾ പാർലമെന്റ് ചെയർമാൻ ഫാറൂഖ് തുടങ്ങിയവർ സംസാരിച്ചു.