Wednesday, 17 December 2014

 മധുരമൂറും  വിഭവങ്ങളുമായി പലഹാര മേള 

ഒന്നാം തരത്തിലെ  ' നന്നായി  വളരാന്‍  ' എന്ന  പാഠത്തിലെ  പഠന  പവര്‍ത്തനമായി ' പലഹാരമേള  സംഘടിപ്പിച്ചു. അമ്മമാര്‍  സ്കൂളില്‍  നിന്ന് കിട്ടിയ  നിര്‍ദ്ദേശ  പ്രകാരമായിരുന്നു വിഭവങ്ങള്‍  തയ്യാറാക്കിയത്.  അമ്മമാര്‍ വിവിധങ്ങളായ മുപ്പതോളം   പലഹാരങ്ങ ള്‍ ഉണ്ടാക്കി  മേളയെ സമ്പന്നമാക്കി.   ഹെഡ് മാസ്റ്റ ര്‍  ഡി  മഹാലിംഗേശ്വര്‍  രാജ് , വി വി (പമീള , നിഷ  എന്നിവര്‍ നേതൃത്വം  നല്കി .


Thursday, 11 December 2014

തേജസ്    പാഠശാല  ക്വിസ് 


തേജസ് ദിനപത്രത്തിന്ടെ  ആഭിമുഖ്യത്തില്‍  നടത്തിയ  തേജസ്    പാഠശാല  ക്വിസ്  മത്സരത്തി ല്‍  നാല്  ബി ക്ലാസ്സിലെ മുഹമ്മദ്‌  വാജിദ്  ബിലാല്‍  ഒന്നാം  സ്ഥാനവും  രണ്ട്  ഇ  യിലെ  ലസിന്‍ അഹമ്മദ്‌   രണ്ടാം സ്ഥാനവും  നേടി . വിജയികള്‍ക്ക്   ഹെഡ് മാസ്റ്റ ര്‍  ഡി  മഹാലിംഗേശ്വര്‍  രാജ് സമ്മാനവും  സര്‍ട്ടിഫിക്കേറ്റും    വിതരണം  ചെയ്തു. ചടങ്ങില്‍  കെ ഹമീദ്  മാസ്റ്റര്‍  , പത്ര പ്രതിനിധി കള്‍, സ്ടാഫംഗങ്ങള്‍എന്നിവര്‍ പങ്കെടുത്തു

ജൈവ കൃഷി വിളവെടുപ്പ്‌

ജൈവ കൃഷി  വിളവെടുപ്പ്‌ 


സ്കൂള്‍  കാര്‍ഷിക ക്ല്ബ്ബിന്ടെ  ആഭിമുഖ്യത്തില്‍  സ്കൂള്‍  കോമ്പൗണ്ടില്‍  സീറോ  ബഡ്ജെറ്റ്  -  പ്രകൃതി  സൌഹൃദ  കൃഷി  വിളവെടുപ്പ്  ഹെഡ് മാസ്റ്റ ര്‍  ഇന്  ചാര്‍ ജ്  കെ  അബ്ദുള്‍  ഹമീദ്  മാസ്റ്റ ര്‍ നിര്‍ വഹിച്ചു  . ചടങ്ങി ല്‍  കാര്‍ഷിക ക്ലബ്  കണ്‍വീനര്‍   ടി വി ജനാര്‍ദ്ദന ന്‍, രജനി എ വി  ,അലി  അക്ബര്‍, ഇബ്രാഹിം  എന്നിവര്‍  സംസാരിച്ചു , പൂണ്ണര്‍മായും  ജൈവ വളവും  കാലാവസ്ഥയും  പ്രയോജനപ്പെടുത്തി  പരിമിതമായ  സ്ഥലത്ത്  നടത്തിയ  കൃഷിയിലൂടെ  ഒരു  ക്വിന്ടലോളം  നാടന്‍  കുമ്പളങ്ങ  വിളവെടുത്തു . 


Monday, 17 November 2014

എഴാം  ക്ലാസ്സിലെ   ആസിഡുകളും  ബേസുകളും  എന്ന പാഠവുമായി  ബന്ധപ്പെട്ടു  കുട്ടികള്‍  സോപ്പ്  ഉണ്ടാക്കിയപ്പോള്‍ ......




Wednesday, 12 November 2014

മൊ(ഗാല്‍  പുത്തൂര്‍   ഗവ. ഹയര്‍  സെക്കണ്ടറി  സ്കൂള്‍  കലോത്സവം (പശസ്ത  നാടന്‍പാട്ട്  ഗവേഷകനും  ചെമ്മനാട് ഗവ. ഹയര്‍  സെക്കണ്ടറി  സ്കൂള്‍ അദ്ധ്യാപകനുമായ സതീശന്‍   ബേവിന്ജ   ഉദ്ഘാടനം  ചെയ്തു . പി  .ടി  എ (പസിഡണ്ട്  പി ബി  അ ബദു ള്‍  റഹ്മാന്‍  ഹാജി  അദ്ധ്യക്ഷന്‍  ആയിരുന്നു .
കലോത്സവം കണ്‍വീനര്‍  സരീഷ് സ്വാഗതം  പറഞ്ഞു . (പി ന്‍ സിപ്പാല്‍  ഇന്‍  ചാര്‍ജ്  ഷൈനി  പി  കെ ,ഹെഡ് മാസ്ട ര്‍   ഇന്‍  ചാര്‍ജ്   അബ്ദുള്‍  ഹമീദ് , പി .ടി .എ  വൈസ്  (പസിഡണ്ട്മാരായ   അബ്ദുള്ള  കുഞ്ഞി , ഇസ്മായി ല്‍ , സ്റ്റാഫ്  സെക്ക്രട്ടറിമാരായ  ഗിരീഷ്‌ കുമാര്‍ , ബാലകൃഷ്ണന്‍  , സ്കൂള്‍ ലീഡര്‍  എന്നിവര്‍  ആശംസ  അര്‍ പ്പിച്ചു . 




Tuesday, 11 November 2014


           സ്‌കൂള്‍ കലോത്സവം  2014-15

    മൊ(ഗാല്‍  പുത്തൂര്‍   ഗവ. ഹയര്‍  സെക്കണ്ടറി  സ്കൂള്‍  കലോത്സവം നവംബര്‍  12 ,13 ,14,15  തീയ്യതികളിലായി  സ്കൂള്‍ ഓഡിറ്റോറിയത്തില്‍  വെച്ച്  നടക്കും .   വിവിധ  ഇനങ്ങളിലായി  അഞ്ഞൂറിലധികം   കുട്ടികള്‍  മത്സരത്തില്‍  മാറ്റുരയ്ക്കും . കലോത്സവം 12.11.2014 ന്  രാവിലെ  9.30 ന്  (പശസ്ത  നാടന്‍പാട്ട്  ഗവേഷകനും  ചെമ്മനാട് ഗവ. ഹയര്‍  സെക്കണ്ടറി  സ്കൂള്‍ അദ്ധ്യാപകനുമായ സതീശന്‍   ബേവിന്ജ   ഉദ്ഘാടനം  ചെയ്യും . 

Saturday, 8 November 2014



        സ്കൂള്‍  പൌള്‍(ടി  ക്ലബ്   -   കോഴി  വിതരണം


കേരള  ഗവ . മൃ ഗ  സംരക്ഷണ  വകുപ്പ്  റൂറല്‍  പൌള്‍(ടി  സ്കീം   സ്കൂള്‍  പൌള്‍(ടി  ക്ലബ്  വഴി  നടപ്പിലാക്കുന്ന 'മുട്ടകോഴി  വളര്‍ ത്തല്‍  പദ്ധതി'യുടെ   ഉദ്ഘാടനം മൊ(ഗാല്‍  പുത്തൂ ര്‍  (ഗാമ  പഞ്ചായത്ത്  (പസിഡണ്ട്  (ശീമതി . നജ്മ  അബ്ദുള്‍  ഖാദര്‍  നിര്‍വഹിച്ചു .പി ടി എ    (പസിഡണ്ട് അദ്ധ്യക്ഷനായിരുന്നു . ഹെഡ്  മാസ്റ്റര്‍   ഇന്‍  ചാര്‍ജ്  അബ്ദുള്‍  ഹമീദ്  സ്വാഗതം  പറഞ്ഞു . വാര്‍ ഡ്  മെമ്പ ര്‍   (ശീ മതി  മിസ് രിയ  ഖാദര്‍ അശംസ  അര്‍ പ്പിച്ചു . വീട്ടു വളപ്പിലെ  ശാസ്(തീയ  കോഴി  വളര്‍ത്തല്‍   എന്ന വിഷയത്തില്‍  വെറ്റിനറി സര്‍ജന്‍  (ശീമതി . എം  എം ബബിത ക്ലാസെടുത്തു ..ലൈവ് സ്ടോക്ക്  ഇ ന്‍ സ്പെക്ടെര്‍  ഫെബി കെ എന്‍   സന്നിഹിതനായിരുന്നു . പൌള്‍(ടി  ക്ലബ്  കണ്‍വീനര്‍  ടി വി ജനാര്‍ദ്ദനന്‍    നന്ദി  അര്‍ പ്പിച്ചു .

 ഉപഭോക്താക്കളായ   കുട്ടികള്‍ക്ക്   5  കോഴിക്കുഞ്ഞുങ്ങളെയും  2.5  കിലോ  കോഴിതീറ്റയും  വിതരണം  ചെയ്തു .രക്ഷിതാക്കളും  കുട്ടികളും  ചടങ്ങില്‍  സംബന്ധിച്ചു .








     സാക്ഷരം  പഠിതാക്കളുടെ  സഹവാസ  ക്യാമ്പ് - ഉണര്‍ത്ത്

സാക്ഷ രം  പ ഠി താക്കളുടെ 'ഉണര്‍ത്ത്' -  സഹവാസ  ക്യാമ്പും  രക്ഷിതാക്കളുടെ  ബോധവല്‍ക്കരണ ക്ലാസും   പി .ടി  എ (പസിഡണ്ട്  പി ബി  അ ബദു ള്‍  റഹ്മാന്‍  ഹാജി  ഉദ്ഘാടനം ചെയ്തു . ഹെഡ് മാസ്ടര്‍  ഇന്‍  ചാര്‍ജ്   അബ്ദുള്‍  ഹമീദ് അദ്ധ്യക്ഷന്‍  ആയിരുന്നു . എസ്  അര്‍  ജി  കണ്‍ വീ ന ര്‍  ടി വി ജനാര്‍ ദ്ദനന്‍  സ്വാഗതം  പറഞ്ഞു . ബി അര്‍  സി  (ടയിനര്‍ മാരായ  സജിനി , തുഷാര  എന്നിവരും  അദ്ധ്യാപകമാരായ  (പമീള , രജനി , ഉഷ ,(ശീജ, അലി  അക്ബര്‍ , (പസന്ന , സിന്ധു , നിഷ, സരോജിനി ,സുചേത എന്നിവരും  ക്യാമ്പ്‌  നിയ(ന്തി ച്ചു .









Thursday, 23 October 2014

2014-15 വര്ഷത്തെ സ്കൂൾ കായിക മേള ഒക്ടോബർ 23,24  തീയ്യതികളിൽ നടന്നു കായിക മേളയുടെ ഔപചാരിക ഉദ്ഘാടനം ബഹു: ഹെദ്മാസ്റെർ ഇന് ചാർജ്  ഹമീദ്  മാസ്റ്ററുടെ ആദ്യക്ഷതയിൽ പി  ടി  എ  വൈസ്  president  ഉദ്ഘാടനം  ചെയ്തു സ്കൂൾ കായിക അധ്യപകൻ ജി കെ ഭട്ട് കായിക താരങ്ങൾക്ക്  പ്രതിജ്ഞ  ചൊല്ലി കൊടുത്തു .
                                         
                                                വിക്ടറി  സ്റ്റാൻഡിൽ നിന്നുള്ള ദൃശ്യം

Monday, 13 October 2014

നൊബേല്‍ സമ്മാനം 2014 - ഒറ്റനോട്ടത്തില്‍

സമാധാനം (PEACE)
ഇന്ത്യാക്കാരനായ കൈലാഷ് സത്യാര്‍ഥിയും പാകിസ്താന്‍കാരി മലാല യുസഫ്‌സായിയും 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പങ്കിട്ടു. കുട്ടികളുടെ അവകാശങ്ങള്‍ക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഇരുവരെയും പുരസ്‌ക്കാരത്തിന് അര്‍ഹമാക്കിയത്
      ബാലവേലയ്‌ക്കെതിരെ രൂപവത്കരിച്ച ബച്ച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയുടെ സ്ഥാപകനാണ് 60 കാരനായ സത്യാര്‍ഥി. 80,000 ത്തിലധികം കുട്ടികളെ ഇതിനോടകം വിവിധതരം പീഡനങ്ങളില്‍നിന്ന് മോചിപ്പിച്ച് പുനരധിവസിപ്പിക്കാന്‍ മുന്‍കൈയെടുത്ത സംഘടനയാണിത്. മദര്‍ തെരേസയ്ക്ക് ശേഷം സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. അതേസമയം, സമാധാന നൊബേലിന് അര്‍ഹനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍ സത്യാര്‍ഥിയാണ്. 1954 ല്‍ മധ്യപ്രദേശിലെ വിദിഷയില്‍ ജനിച്ച സത്യാര്‍ഥി 26 വയസില്‍ ഇലക്ട്രിക് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ച് തെരുവ് കുട്ടികളുടെ പുനരധിവാസത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിഫന്റേഴ്‌സ് ഓഫ് ഡമോക്രസി അവാര്‍ഡ്, സ്‌പെയിനിന്റെ അല്‍ഫോന്‍സോ കൊമിന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മെഡല്‍ ഓഫ് ഇറ്റാലിയന്‍ സെനറ്റ്, അമേരിക്കന്‍ ഫ്രീഡം അവാര്‍ഡ്, ദ ആച്‌നര്‍ ഇന്റര്‍നാഷണല്‍ പീസ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ താമസിക്കുന്ന സത്യാര്‍ഥിക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്
     മലാലയാകട്ടെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കുമായി സ്വന്തം ജീവന് നേരെയുള്ള ആക്രമണം പോലും വകവെയ്ക്കാതെ പ്രവര്‍ത്തിച്ച പെണ്‍കുട്ടിയാണ്. നൊബേല്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയാണ് മലാല. 1997 ല്‍ പാകിസ്താനിലെ സ്വാത് താഴ്‌വരയില്‍ ജനിച്ച മലാല, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നിലകൊണ്ടതിന് താലിബാന്റെ ആക്രമണത്തിനിരയായപ്പോഴാണ് ലോകശ്രദ്ധ നേടിയത്. 2009 ല്‍ 11 വയസുള്ളപ്പോള്‍ ബി ബി സിയില്‍ അപരനാമത്തില്‍ മലാല എഴുതിയിരുന്ന ബ്ലോഗാണ്, താലിബാന്‍ നിയന്ത്രണത്തില്‍ പെണ്‍കുട്ടികളുടെ ജീവിതം എത്ര ശോചനീയമാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത്. മലാലയുടെ പ്രവര്‍ത്തനത്തിന് താലിബാന്റെ മറുപടി വെടിയുണ്ടകള്‍ കൊണ്ടായിരുന്നു. 2012 ഒക്ടോബര്‍ 9 ന് സ്‌കൂളില്‍നിന്ന് മടങ്ങും വഴി അവള്‍ ആക്രമിക്കപ്പെട്ടു. വെടിയേറ്റ് ബോധം നശിച്ച മലാലയെ ബ്രിട്ടനിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവന്‍ രക്ഷിച്ചത്. താലിബാന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെയും ലോകമെമ്പാടും പ്രതിഷേധമുയരാന്‍ മാലലയ്ക്ക് നേരെയുണ്ടായ ആക്രമണം നിമിത്തമായി. ആഗോളതലത്തില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പിന്നീട് മലാല നടത്തിയത്.
ഭൗതികശാസ്‌ത്രം (PHYSICS)
നീല എല്‍.ഇ.ഡി. വികസിപ്പിച്ച ജപ്പാന്‍ വംശജരായ മൂന്ന് ഗവേഷകര്‍ക്ക് 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചു. ജപ്പാന്‍ ഗവേഷകരായ ഇസാമു അകസാകി, ഹിരോഷി അമാനോ, യു.എസ്.ഗവേഷകനായ ഷുജി നകാമുറ എന്നിവരാണ്  സമ്മാനം പങ്കിട്ടത്.  ഊര്‍ജക്ഷമതയേറിയ ശക്തിയേറിയ പ്രകാശസ്രോതസ്സ് എന്ന നിലയ്ക്ക് നീല ലൈറ്റ്-എമിറ്റിങ് ഡയോഡുകള്‍ വികസിപ്പിച്ചതിനാണ് ഈ മൂന്ന് ഗവേഷകര്‍ നൊബേല്‍ പങ്കിടുന്നത്.  നിലവിലുണ്ടായിരുന്ന പച്ച, ചുവപ്പ് എല്‍.ഇ.ഡി.കളുമായി നീല വെളിച്ചം സമ്മേളിപ്പിച്ചാണ്, തീവ്രതയേറിയ പ്രകാശമുള്ള, അതേസമയം കുറച്ച് ഊര്‍ജം ചിലവാക്കുന്ന വൈദ്യുതവിളക്കുകള്‍ക്ക് രൂപംനല്‍കാന്‍ ഈ ഗവേഷകര്‍ക്ക് കഴിഞ്ഞത്. കൂടുതല്‍ പ്രകാശം കൂടിയ ആയുസ്സ്, എന്നാല്‍ കുറഞ്ഞ ഊര്‍ജോപയോഗം - ഇതാണ് എല്‍.ഇ.ഡി.ലൈറ്റുകളുടെ സവിശേഷത. ലോകത്താകെ ഉപയോഗിക്കുന്ന വൈദ്യുതിയില്‍ നാലിലൊന്ന് ഭാഗവും ലൈറ്റുകള്‍ കത്തിക്കാനാണ് ഉപയോഗിക്കുന്നത്. ആ നിലയ്ക്ക് ഊര്‍ജ്ജോപയോഗം കുറയ്ക്കുന്നതില്‍ എല്‍.ഇ.ഡി.ലൈറ്റുകളുടെ പങ്ക് വളരെ വലുതാണ്. മാത്രമല്ല, എല്‍.ഇ.ഡി.ബള്‍ബുകള്‍ക്ക് ഒരു ലക്ഷം മണിക്കൂര്‍ വരെ ആയുസ്സുണ്ട്. അതേസമയം പഴയ വൈദ്യുതബള്‍ബുകള്‍ക്ക് ആയിരം മണിക്കൂറും ഫ് ളൂറസെന്റ് ലൈറ്റുകള്‍ക്ക് പതിനായിരം മണിക്കൂറുമാണ് ആയുസ്സ്. അതിനാല്‍, എല്‍.ഇ.ഡി.കള്‍ ഉപയോഗിക്കുന്നതാണ് നമ്മുടെ വിഭവങ്ങള്‍ ലാഭിക്കാനും പരിസ്ഥിതി സംരക്ഷിക്കാനും എന്തുകൊണ്ടും നല്ലത്.
രസതന്ത്രം (CHEMISTRY)
അതിശക്തമായ ഫ്ലൂറസന്റ് സൂക്ഷ്മദര്‍ശിനി വികസിപ്പിക്കുന്നതിന് അടിത്തറയിട്ട മൂന്ന് ഗവേഷകര്‍ക്ക് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. അമേരിക്കക്കാരായ എറിക് ബെറ്റ്‌സിഗ്, വില്യം മോണര്‍, ജര്‍മനിയുടെ സ്റ്റെഫാന്‍ ഹെല്‍ എന്നിവരാണ് വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിയിട്ട നാനോസ്‌കോപ്പി ഗവേഷണങ്ങളുടെ പേരില്‍ അംഗീകരിക്കപ്പെട്ടത്. കോശങ്ങളെ തന്മാത്രാതലത്തില്‍ പഠിക്കാന്‍ കഴിയുന്നതാണ് പുതിയ നാനോ സൂക്ഷ്മദര്‍ശിനി. ഭൗതിക ശാസ്ത്രനിയമമനുസരിച്ച് പ്രകാശതരംഗദൈര്‍ഘ്യത്തിന്റെ പകുതിയായ 200 നാനോമീറ്ററില്‍ (ഒരു മീറ്ററിന്റെ 20,000 കോടിയിലൊരംശം) കുറവുള്ള വസ്തുവിന്റെ ദൃശ്യം വ്യക്തമാവില്ല. സാധാരണപ്രകാശം ഉപയോഗിക്കുന്ന സൂക്ഷ്മദര്‍ശിനികളുടെ പരിമിതി ഇതായിരുന്നു. ഫ്ലൂറസന്റ് തന്മാത്രകള്‍ ഉപയോഗപ്പെടുത്തിയാണ് ഗവേഷകര്‍ ഈ പരിമിതി മറികടന്നത്. നിരീക്ഷിക്കേണ്ട വസ്തുവില്‍ ഫ്ലൂറസന്റ് തന്മാത്രകള്‍ ചേര്‍ക്കുന്നു. തുടര്‍ന്ന് തന്മാത്രകള്‍ തെളിയാനായി വസ്തുവിലേക്ക് ലേസര്‍ രശ്മികള്‍ പായിക്കുന്നു. തുടര്‍ന്ന് രണ്ടാമതൊരു ലേസര്‍രശ്മിയിലൂടെ നിരീക്ഷിക്കേണ്ട ചെറിയഭാഗമൊഴികെയുള്ള ഇടങ്ങളിലെ ഫ്ലൂറസന്റ് നീക്കുകയും ചെയ്യുന്നു. തത്ഫലമായി 20 നാനോ മീറ്ററുള്ള വസ്തുവിനെപ്പോലും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്നു. രോഗം കണ്ടെത്തുന്നതിലും പുതിയമരുന്നുകള്‍ വികസിപ്പിക്കുന്നതിലും വിപ്ലവം സൃഷ്ടിക്കാന്‍ പുതിയ സാങ്കേതികവിദ്യയ്ക്ക് കഴിയും.
വൈദ്യശാസ്‌ത്രം (MEDICINE)
ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് തലച്ചോറിന്റെ 'ആന്തര ജി.പി.എസ് ' സംവിധാനം കണ്ടെത്തിയ മൂന്ന് ഗവേഷകര്‍ അര്‍ഹരായി. ബ്രിട്ടീഷ്-അമേരിക്കന്‍ ഗവേഷകന്‍ ജോണ്‍ ഒ. കിഫ്, നോര്‍വീജിയന്‍ ദമ്പതിമാരായ മേയ് ബ്രിറ്റ് മോസര്‍, എഡ്വേഡ് ഐ മോസര്‍ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. തലച്ചോറിലെ കോശങ്ങളുടെ സ്ഥാനം സംബന്ധിച്ച പഠനത്തിനാണ് മൂന്നു പേര്‍ക്കും പുരസ്കാരം ലഭിച്ചത്. ചുറ്റുമുള്ള പരിസരം തിരിച്ചറിഞ്ഞ് സ്ഥാനനിര്‍ണയം നടത്താനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും പ്രാപ്തമാക്കുന്ന തലച്ചോറിലെ കോശങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള പഠനമാണ് ഇവരെ നോബലിന് അര്‍ഹരാക്കിയത്. ഈ കണ്ടെത്തല്‍ വഴി നൂറ്റാണ്ടുകളായി മനുഷ്യനെ ചുറ്റിക്കുന്ന ചോദ്യങ്ങള്‍ക്കാണ് ഗവേഷകര്‍ ഉത്തരം കണ്ടെത്തിയിരിക്കുന്നത്. വളരെ സങ്കീര്‍ണമായ ചുറ്റുപാടുകളില്‍ ശരിയായ ദിശ കണ്ടെത്താനും, അതിന്റെ രുപരേഖ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാനും മനുഷ്യനെ പ്രാപ്തമാക്കുന്നത് എന്താണ് എന്ന ചോദ്യത്തിന്റെ മറുപടിയാണ് ഇവരുടെ കണ്ടുപിടിത്തം. അള്‍ഷിമേഴ്സ് രോഗികള്‍ ചുറ്റുപാടിനെ കുറിച്ച് അജ്ഞരാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കാനും നാഡീസംബന്ധമായ വിവിധ അസുഖങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കാനും ഈ കണ്ടെത്തല്‍ ഉപകരിക്കും
സാഹിത്യം (Literature)
പാട്രിക് മോദിയാനോ
സാഹിത്യത്തിനുള്ള 2014 ലെ നൊബേല്‍ സമ്മാനം ഫ്രഞ്ച് സാഹിത്യകാരന്‍ പാട്രിക് മോദിയാനോയ്ക്ക്. ലെ ഹെര്‍ബെ ദെ ന്യൂട്ട്, ലെ ഹൊറൈസണ്‍, നൈറ്റ് റൗണ്ട്‌സ്, റിംഗ് റോഡ്‌സ്, മിസിംഗ് പേഴ്‌സണ്‍, ട്രെയ്‌സ് ഓഫ് മലീസ്, ഡോറ ബര്‍ഡര്‍, ഹണിമൂണ്‍, ഔട്ട് ഓഫ് ദ ഡാര്‍ക്ക് തുടങ്ങിയ കൃതികളിലൂടെ പ്രശസ്തനായ മോദിയാനോ 1945 ല്‍ പാരീസിലാണ് ജനിച്ചത്. 1968 ലാണ് ആദ്യ നോവല്‍ പാലസ് ദെ ടോയിലെ പുറത്തിറങ്ങി. ബാലസാഹിത്യവും തിരക്കഥകളും എഴുതിയിട്ടുണ്ട്

Friday, 3 October 2014

                                     "ജീവനായ്  ഓരോ തുള്ളി ജീവ രക്തവും "

കാസറഗോഡ്  വിദ്യനഗർ നവഭാരത് സയൻസ് കോളേജ്  വിദ്യാർഥികൾ ദേശിയ രക്ത ദാന ദിനത്തോടനുബന്ധിച് ഗവ: ഹയർ സെക്കന്ററി  കുട്ടികൾക്കായി സൗജന്യ രക്തപരിശോധന കാമ്പ്  നടത്തി .

Saturday, 27 September 2014


സ്കൂളിൽ  നടന്ന ചിത്ര രചനാ മത്സരം











Thursday, 25 September 2014

To know more about " mangalyan" CLICK HERE
മംഗൾയാൻ വിക്ഷേപണ വിജയത്തിന്റെ ഭാഗമായി സ്‌കൂളിൽ നടന്ന സ്പെഷ്യൽ അസെംബ്ലി

Tuesday, 16 September 2014


അകാലത്തിൽ പൊലിഞ്ഞ കഥാകൃത്തിനു കുട്ടികളുടെ പ്രണാമം..മൊഗ്രാൽ പുത്തൂർ ഗവ ഹയെർ സെക്കന്ററി സ്കൂൾ വിദ്യാരംഗം സാഹിത്യവേദി അനുസ്മരണം നടത്തി, അനൂപിന്റെ കദകലും കൃതികളും പരിചയപെടുത്തി> ഹെഡ് മാസ്റ്റർ ഇൻ ചാർജ് അബ്ദുൽഹമീദ്; ടി മം രാജേഷ്; രാജേഷ്‌ കടന്നാപ്പള്ളി: പീ കെ സരോജിനി; ഫതിമത് സാലിസ: ബി എ ജവഹർ എന്നിവര് സംസാരിച്ചു< .

അകാലത്തിൽ പൊലിഞ്ഞ കഥാകൃത്തിനു കുട്ടികളുടെ പ്രണാമം..മൊഗ്രാൽ പുത്തൂർ ഗവ ഹയെർ സെക്കന്ററി സ്കൂൾ വിദ്യാരംഗം സാഹിത്യവേദി അനുസ്മരണം നടത്തി, അനൂപിന്റെ കദകലും കൃതികളും പരിചയപെടുത്തി.

Sunday, 17 August 2014

അകാലത്തിൽ  നമ്മെ വിട്ടുപിരിഞ്ഞ മൊഗ്രാൽപുത്ത ഗവേന്മേന്റ്റ് ഹൈസ്കൂൾ യു പി വിഭാഗം ഹിന്ദി അധ്യാപിക ചന്ദ്രിക ടീച്ചർ (50 വയസ് ).തൃശുർ  പേരാമംഗലം സ്വദേശിയാണ്‍ 

Saturday, 16 August 2014

STEPS ന്റെ ഭാഗമായി നടന്ന പത്താം ക്ലാസ്സിലെ കുട്ടികളുടെ രക്ഷിതാക്കളുടെ യോഗം

Wednesday, 6 August 2014

          സാക്ഷരം 2014 സ്കൂൾ തല ഉദ്ഘാടനം ബഹു : കാസറഗോഡ് ഡി. ഇ. ഒ ശ്രീ സദാശിവ നായിക്  നിർവഹിക്കുന്നു 

ഹിരൊഷിമ - നഗസാക്കി  ദിനാചരണത്തിന്റെയും പലസ്തീൻ ഐക്യദാർഡ്ഡ്യ്യ്ത്തിന്റേയും ഭാഗമായി
മജിഷ്യൻ സുധീർമാടക്കത്തിന്റെ യുദ്ധവിരുദ്ധ മാജിക്



Thursday, 10 July 2014

                                             JULY 11- WORLD POPULATION DAY

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്  ജനസംഖ്യാദിന സന്ദേശം സ്കൂൾ ലീഡർ കുമാരി ഫാതിമത് സാലിസ നൽകുന്നു 

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം

വൈക്കം മുഹമ്മദ്‌ ബഷീർ അനുസ്മരണം ചുമര്പത്രിക് മത്സരത്തിന്റെ ഭാഗമായി നടന്നപ്രദർശനം


Wednesday, 9 July 2014

                                                         വൃക്ഷസ്നേഹി പുരസ്കാരസമര്‍പ്പണം
                                                           Sri.A Jayamadhavan
                                             Asst.Conservator Social Forest Department