പഠനത്തോടൊപ്പം കൂൺകൃഷിയും അതോടൊപ്പം സമ്പാദ്യവും കണ്ടെത്തുകയാണ് മൊഗ്രാൽപുത്തൂർ ഹയർ സെക്കണ്ടറി സ്കൂളിലെ കുട്ടികൾ. കൂൺകൃഷിയിലൂടെ പോഷക സമ്യദ്ധമായ കൂണുകൾ ഉത്പാദിപ്പിച്ച് മാതൃകയായിരിക്കുകയാണ് പരിസ്ഥിഥി ക്ലബിലെ കുട്ടികൾ. കൂൺകൃഷിയുടെ ആദ്യ വിളവെടുപ്പ് ബഹു: ഹെഡ്മാസ്റ്റർ കെ.അരവിന്ദ നിർവഹിക്കുകയുണ്ടായി..പഠനത്തോടൊ പ്പം സമ്പാദ്യം എന്ന പദ്ധതിയിലുൾപ്പെടുത്തിയ ഈ കൃഷിയിലൂടെ ലഭിക്കുന്ന കൂണുകൾക്ക് ആവശ്യക്കാർ ഏറിവരികയാണ്.കാസർഗോഡ് സി.പി.സി.ആർ.ഐയിലെ കൃഷി വിഞ്ജാന കേന്ദ്രത്തിലെ ഗവേഷകനായ സനൽ, റിസോർസ് പേർസണായ പണ്ഡുരംഗ എന്നിവരും സ്കൂൾ അധ്യാപകനായ എം.എൻ രാഘവയുമാണ് ഇതിന് നേതൃത്വം നൽകുന്നത് .ആദ്യ വിളവെടുപ്പ് സീനിയർ അധ്യാപകനായ കെ.അബ്ദുൾ ഹമീദ് ഏറ്റുവാങ്ങി.കൂൺകൃഷി രീതിയെക്കുറിച്ച് ക്ലാസും നടത്തുകയുണ്ടായി.എം.സുരേന്ദ്രൻ, സി.വി.സുബൈദ, വിനോദ് കല്ലത്ത് എന്നിവർ സംസാരിച്ചു. കൃഷി കൂടുതൽ വിപുലപ്പെടുത്താനൊരുങ്ങുകയാണ് അധ്യാപകരും കുട്ടികളും
Thursday, 17 August 2017
Wednesday, 16 August 2017
*ദേശസ്നേഹത്തിന്‍ അലകളുയര്‍ത്തി സ്വാതന്ത്ര്യദിനാഘോഷം*
മൊഗ്രാല്‍പുത്തൂര്‍: വിണ്ണില്‍ ത്രിവര്‍ണ്ണപതാക പറന്നുയര്‍ന്നപ്പോള്‍ മണ്ണിലെ മനസ്സുകളില്‍ ദേശസ്നേഹത്തിന്‍ അലകളുയര്‍ത്തി രാജ്യത്തിന്‍റെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷം നടന്നു..
സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ട് നമ്മുടെ മുന്‍ഗാമികള്‍ രക്തവും ജീവനും നല്‍കി പോരാട്ടത്തിലൂടെ രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തിന്‍റെ വാര്‍ഷികാഘോഷം ചരിത്രങ്ങളിലൂടെയുളള സഞ്ചാരത്തിനും മാതൃഭൂമിയോടുളള സ്നേഹപ്രകടനത്തിനും വഴിയൊരുക്കുന്നതായി.
രാവിലെ നടന്ന അസംബ്ളിയില്‍ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ബഹുമാന്യനായ പഞ്ചായത്ത് പ്രസിഡന്‍റ് എ.എ.ജലീല്‍ പതാക ഉയര്‍ത്തി.ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പാള്‍ രാധാകൃഷ്ണന്‍ സാര്‍, ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദ,പി.ടി.എ പ്രസിഡന്‍റ് അബ്ദുറഹ്മാന്‍, വൈസ്പ്രസിഡന്‍റ് മഹ്മൂദ് ബളളൂര്‍, സ്റ്റാഫ് സെക്രട്ടറി ദീപേഷ്കുമാര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യദിനസന്ദേശം നല്‍കി. തുടര്‍ന്ന് നടന്ന ജെ.ആര്‍.സി.പരേഡില്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാര്‍ മുജീബ് കമ്പാര്‍ സല്യൂട്ട് സ്വീകരിച്ചു.
അകാലത്തില്‍ പൊലിഞ്ഞുപോയ ഹിന്ദി അധ്യാപിക ചന്ദ്രികടീച്ചറുടെ പേരിലുളള എന്‍ഡോവ്മെന്‍റ് വിതരണവും നടന്നു.
ബഹുവര്‍ണ്ണദണ്ഡുകളേന്തി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി.
തുടര്‍ന്ന്, വന്ദേമാതരത്തിന്‍റെ അകമ്പടിയോടെ കുട്ടികള്‍ ദേശീയപതാകയിലെ വര്‍ണ്ണങ്ങളേന്തി ചൂവടുവെച്ചുകൊണ്ടുളള സംഗീതശില്പം, സ്വാതന്ത്ര്യസമരചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയ ചിത്രീകരണം, സ്കിറ്റ് , ദേശഭക്തിഗാനം, പ്രസംഗം തുടങ്ങി കുട്ടികള്‍ അവതരിപ്പിച്ച വിവിധകലാപരിപാടികള്‍ അരങ്ങേറി.
മുഴുവന്‍ കുട്ടികള്‍ക്കും പായസവിതരണവും നടത്തി.സുബൈദ.സി.വി, രാജന്‍ കോട്ടപ്പുറം, മനോജ്, സവിത, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Wednesday, 9 August 2017
യുദ്ധത്തിന്‍റെ ദുരിതങ്ങളുടെ ഒാര്‍മ്മപ്പെടുത്തലുകളുമായി ഹിരോഷിമ-നാഗസാക്കി ദിനാചരണം*
യുദ്ധത്തിന്‍റെ ദുരിതങ്ങളുടെ ഒാര്‍മ്മപ്പെടുത്തലുകളുമായി ഹിരോഷിമ-നാഗസാക്കി ദിനാചരണം*
മൊഗ്രാല്‍പുത്തൂര്‍: യുദ്ധം ലോകത്തിന് നല്‍കിയ ദുരിതങ്ങളുടെ ഒാര്‍മ്മപ്പെടുത്തലുകളുമായി GHSS മൊഗ്രാല്‍പുത്തൂരില്‍ ഹിരോഷിമ-നാഗസാക്കി ദിനാചരണം നടന്നു. സയന്‍സ്-സോഷ്യല്‍സയന്‍സ് ക്ളബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. ദിനാചരണത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ളിയില്‍ ഹെഡ്മാസ്റ്റര്‍ കെ.അരവിന്ദ സമാധാനത്തിന്‍റെ പ്രതീകമായ വെളളരിപ്രാവിനെ പറത്തുകയും യുദ്ധവിരുദ്ധസന്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നു നടന്ന പ്രസംഗത്തില്‍ യുദ്ധത്തിന്‍റെ കെടുതികള്‍ വിശദീകരിക്കപ്പെട്ടു. കുട്ടികള്‍ സഡാക്കോ കൊക്കുകള്‍ ഉണ്ടാക്കി. യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ പങ്കെടുത്ത യുദ്ധവിരുദ്ധസൈക്കിള്‍ റാലി നടത്തി. സ്ക്കൂളില്‍ നിന്ന് ആരംഭിച്ച റാലി സീനിയര്‍ അസിസ്റ്റന്‍റ് ഹമീദ് മാസ്റ്റര്‍ ഫ്ളാഗ് ഒാഫ് ചെയ്തു. കുന്നില്‍ വഴി മൊഗ്രാല്‍പുത്തൂരെത്തിയ റാലി യുദ്ധവിരുദ്ധസന്ദേശം നല്‍കി തിരികെയെത്തി. വിനോദ് കുമാര്‍,, രാജന്‍ കോട്ടപ്പുറം, G.K.ഭട്ട് സാര്‍, സൈദലവി എന്നിവര്‍ റാലിയെ അനുഗമിച്ചു.
Saturday, 22 July 2017
ചാന്ദ്രയാത്ര സ്‌ക്രീനില്‍;
വിസ്മയക്കാഴ്ചകള്‍ സ്വന്തമാക്കി കുരുന്നുകള്‍
മൊഗ്രാല്‍പുത്തൂര്‍: വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവരാശിക്ക് വന്‍കുതിച്ചുചാട്ടമായി മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയതിന്‍റെ ദൃശ്യങ്ങള്‍ കുഞ്ഞുകണ്ണുകളില്‍ അദ്ഭുതക്കാഴ്ച്ചകളായി സ്ക്രീനില്‍ തെളിഞ്ഞു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ജി.എച്ച്.എച്ച്.മൊഗ്രാല്പുത്തൂ രിലാണ് ചാന്ദ്രയാത്രയുടെ നേരനുഭവങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിച്ച് കൊണ്ടുളള വീഡിയോപ്രദര്‍ശനം നടത്തിയത്. ഗലീലിയോ ഗലീലീയെ കുറിച്ചുളള ചെറുവിവരണത്തിലൂടെ ആരംഭിച്ച പ്രദര്‍ശനത്തിലൂടെ ചന്ദ്രനെക്കുറിച്ചും ചാന്ദ്രയാത്രയെ കുറിച്ചും കുട്ടികള്‍ അടുത്തറിഞ്ഞു.
കൂടാതെ സ്കൂള്‍ ആകാശവാണിയിലൂടെ സംഘടിപ്പിക്കപ്പെട്ട ക്വിസ് മത്സരം കുട്ടികള്‍ക്ക് പുതുഅനുഭവമേകി.
ക്ളാസ്സില്‍ ചുമര്‍പ്രതിക നിര്‍മ്മാണം, കുട്ടികള്‍ക്കായി ചാര്‍ട്ട് നിര്‍മ്മാണ മത്സരംതുടങ്ങിയ വ്യത്യസ്തപരിപാടികളും സംഘടിപ്പിച്ചു. വിനോദ് കുമാര്‍ , ഷംലബീഗം , സൗരഭ, സൈദലവി ,ഫസലുറഹ്മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Friday, 14 July 2017
മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം
മൊഗ്രാൽപുത്തൂർ: ഹരിത പെരുമാറ്റചട്ടം നടപ്പിൽ വരുത്താൻ വിവിധ കർമപദ്ധതികൾക്ക് തുടക്കമിട്ടും മഴക്കൊയ്ത്ത് ഉത്സവം നടത്തിയും മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ. സംസ്ഥാനസർക്കാർ പ്രഖ്യാപിച്ച ഹരിത പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി മുഴുവൻ അധ്യാപകരും മഷിപ്പേന ഉപയോഗിച്ചും പ്ലാസ്റ്റിക് വാട്ടർബോട്ടിലുകൾ ഉപേക്ഷിച്ചുമാണ് കുട്ടികൾക്കു മുമ്പാകെ മാതൃക പകരുന്നത്.ഇതിന്റെ തുടർച്ചയായി വിദ്യാലയത്തിലെ 1500 ഓളം വിദ്യാർഥികളും പ്ലാസ്റ്റിക് ബോൾ പേനയും പ്ലാസ്റ്റിക് വെള്ളക്കുപ്പികളും ഉപേക്ഷിക്കും. ഇവ കർശനമായി പാലിക്കാൻ കുട്ടികളുടെ ശുചിത്വ സേന തന്നെ രംഗത്തിറങ്ങും. സ്കൂളിലെ മൂന്ന് കെട്ടിടങ്ങളുടെ മേൽക്കൂര യെ മഴക്കൊയ്ത്തുത്സവത്തിന് സജ്ജമാക്കി കിണർ റീചാർജ് ചെയ്യുന്നതിനായി കുട്ടികളുടെ നേതൃത്വത്തിൽ മേൽക്കൂരകൾ വൃത്തിയാക്കി. വൻതോതിലുള്ള മഴക്കൊയ്ത്തിലൂടെ സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചത്ത് കുന്നിലെയും പരിസരങ്ങളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. സ്കൂളിലെ ഗ്രീൻ ബെൽറ്റിൽ നൂറും പഞ്ചത്തുകുന്നിൽ ഇരുന്നൂറും വൃക്ഷത്തൈകൾ നടും. ഹരിത ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനം പ്രധാനാധ്യാപകൻ കെ അരവിന്ദ നിർവഹിച്ചു.എം സുരേന്ദ്രൻ, സി വി സുബൈദ, സെയ്ദലവി, പി ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.
മഷിപ്പേന
മൊഗ്രാൽപുത്തൂർ: ഹരിത ക്യാമ്പസ് ലക്ഷ്യത്തിനായി പ്രധാനാധ്യാപകൻ മാതൃകയായി. മൊഗ്രാൽപുത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലാണ് അറുപത് അധ്യാപകർക്ക് മഷിപ്പേന സമ്മാനിച്ച് പ്രധാനാധ്യാപകൻ തന്നെ നല്ല തുടക്കമിട്ടത്. വിദ്യാലയത്തെ പ്ലാസ്റ്റിക്കു കൊണ്ട് നിർമിച്ച റീഫിൽ പേനകളിൽ നിന്ന് മുക്തമാക്കാൻ തീരുമാനിച്ചിരുന്നു.ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ സഹപ്രവർത്തകർക്ക് മഷിപ്പേന നൽകി പ്രധാനാധ്യാപകൻ കെ അരവിന്ദയാണ് സീനിയർ അസിസ്റ്റൻറ് കെ അബ്ദുൾ ഹമീദിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഇനിയുള്ള നാളുകളിൽ സ്കൂളിലെ 1500 ഓളം കുട്ടികളും മഷിപ്പേന കൊണ്ടെഴുതി പ്ലാസ്റ്റിക്കിനെതിരെയുള്ള ചരിത്രമെഴുതിച്ചേർക്കും. ഇക്കോ ക്ലബ്ബ് കൺവീനർ എം സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തന
നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നതല്ല പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ് മൊഗ്രാൽപുത്തൂരിലെ കുട്ടി കൾ .സ്കൂളിനടുത്തുള്ള പ്രൈമറി ഹെൽത്ത് സെന്ററിൽ 50 ഓളം കുഴികളെടുത്ത് തേക്കിൻതൈകൾ വെച്ചുപിടിപ്പിക്കാൻ ഒരുങ്ങുകയാണവർ.ഇക്കോ ക്ലബ്ബിലെ 25 ഓളം കുട്ടികളാണ് ഇതിനു വേണ്ടി പ്രവർത്തിക്കുന്നത്.പഞ്ചത്ത് കുന്നിനെ ഹരിതാഭമാക്കുന്നതിന്റെ ഭാഗമായുള്ള ഈ പരിപായുടെ ഉദ്ഘാടനം ആശുപത്രി പരിസരത്ത്തേക്കിൻതൈകൾ നട്ടു കൊണ്ട് മെഡിക്കൽ ഓ ഫീസർ ഡോ: ഹിദായത്ത് അൻസാരിയും ഹെഡ്മാസ്റ്റർ കെ.അരവിന്ദയും ചേർന്ന് നിർവ്വഹിച്ചു.
Subscribe to:
Posts (Atom)