മൊഗ്രാൽപുത്തൂർ: പിറന്ന നാടിന്റെ റിപ്പബ്ലിക് ദിനം
കേവലം ആഘോഷിക്കാൻ മാത്രമുള്ള ഒരു ദിനം അല്ല മൊഗ്രാൽപുത്തൂരിലെ
വിദ്യാർത്ഥികൾക്ക് ... അന്നം അമൃതമായി കാണുന്ന അശരണർക്കായി ഒരു ഭക്ഷണ
പദ്ധതിയുടെ തുടക്കം കുറിക്കുന്ന ദിനം കൂടിയാണ്.- .ജി.എച്ച്.എസ്.എസിലെ നല്ല
പാഠം ക്ലബ്ബിലെ കൂട്ടുകാരാണ് ഉദാത്തമായ ഒരു പ്രവർത്തന പദ്ധതിക്ക് തുടക്കം
കുറിച്ചിരിക്കുന്നത്. കാസർഗോഡ് ജനറൽ ആശുപത്രിയിലെ പാവപ്പെട്ട
അന്തേവാസികൾക്ക് ഒരു നേരത്തെ ഭക്ഷണം ആദ്യഘട്ടമായി നൽകാനാണ്
ഉദ്ദേശിക്കുന്നത്.ഇതിനാവശ്യമായ മുഴുവൻ അരിയും സാധനങ്ങളും 'ഒരുപിടി അരി'
പദ്ധതിയിലൂടെ വിദ്യാർത്ഥികൾ തന്നെ ശേഖരിക്കും. നല്ല പാഠം ക്ലബ്ബിന്റെ
കൺവീനർമാരായ ശ്രീമതി സി.വി.സുബൈദ, എം.എൻ.രാഘവ ,ഹെഡ്മാസ്റ്റർ
ശ്രീ.കെ.അരവിന്ദ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി വരുന്നു
No comments:
Post a Comment