മൊഗ്രാൽ പുത്തൂർ: കാരുണ്യം പുസ്തകത്താളുകളിലെ കേവലമൊരു വാക്കല്ലെന്നും, ഹൃദയ ചോദനകളുടെ പ്രതിഫലനമാണെന്നും തെളിയിക്കുന്നു ജി.എച്ച്.എസ്.എസ് മൊഗ്രാൽപുത്തൂർ ആറാംതരം സി.യിലെ മുഹമ്മദ് മിഷാൽ കേരളം നടുങ്ങിയ പ്രളയത്തിൽ ദുരിതബാധിതരായവർക്കൊപ്പം കൈകോർക്കുകയാണ് ഈ കൊച്ചു മിടുക്കൻ.. വർഷങ്ങളായി സ്കൂൾ സമ്പാദ്യ പദ്ധതിയിലൂടെ സ്വരൂ ക്കൂട്ടിയ തുക മുഴുവൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് കാരുണ്യത്തിന്റെ മാതൃകയായിത്തീർന്നിരിക്കുന്നു ഈ കുട്ടി. അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പ്രത്യേക അസംബ്ലിയിൽ വെച്ചാണ് മിഷാൽ തന്റെ പിതാവിനൊപ്പമെത്തി തുക ബഹു. ഹെഡ്മാസ്റ്റർക്കും, സ്കൂൾ സമ്പാദ്യ പദ്ധതിയുടെ ചുമതലയുള്ള സൈദലവി മാഷിനും കൈമാറിയത്.. ബഹു .പി .ടി .എ .പ്രസിഡണ്ട് മഹ്മൂദ് ബെള്ളൂർ വിദ്യാലയത്തിന്റെ സ്‌നേഹോപഹാരം വിദ്യാർത്ഥിക്ക് നല്കി ആദരിച്ചു
..
No comments:
Post a Comment