മൊഗ്രാൽപുത്തൂർ: കാലം ആവശ്യപ്പെടുന്ന തരത്തിൽ വിദ്യാലയങ്ങൾ ഹൈടെക്കായി മാറുമ്പോൾ മാറ്റത്തിന്റെ വേഗത കൂട്ടാൻ അധ്യാപക കൂട്ടായ്മ .. ഹൈടെക് സ്വപ്ന പദ്ധതിയുടെ സമ്പൂർണ്ണമായ ആവിഷ്കാരത്തിനും, അതിന് പ്രായോഗിക തലത്തിൽ ഉണ്ടാകുന്ന പ്രയാസങ്ങളെ പൂർണ്ണമായും മറികടക്കുന്നതിനും വേണ്ടിയുള്ള ഇച് ഛാശക്തിയോടെയാണ് എല്ലാവർക്കും ലാപ് ടോപ്പ് എന്ന ആശയം സ്റ്റാഫ് കൗൺസിൽ മുന്നോട്ട് വച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം 27.6.2018 ബുധനാഴ്ച്ച ബഹു.ഹെഡ്മാസ്റ്റർ കെ.അരവിന്ദനിർവ്വഹിച്ചു. അധ്യാപകരിൽ പകുതിയിലധികം പേരും സ്വന്തമായ ലാപ്ടോപ്പുമായാണ് ഉദ്ഘാടനത്തിനെത്തിയത്. എസ്.ഐ.ടി. സി.മാരായ ഫസലുൽ റഹ്മാൻ, സിന്ധു, ടി.ടി.വി. എന്നിവർ ഉദ്ഘാടന ദിനത്തിലെ പരിശീലനത്തിന് നേതൃത്വം നൽകി.. ഔദ്യോഗിക പരിശീലനത്തിന് പുറമേ നവം നവങ്ങളായ ഐ.ടി. സാധ്യതകളെക്കുറിച്ചുള്ള പ്രായോഗിക പരിശീലനങ്ങൾ എല്ലാ ആഴ്ച്ചയിലും സംഘടിപ്പിക്കുക എന്നത് കൂടി പദ്ധതിയുടെ ഭാഗമാണ്. രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ അവസാന വാരത്തിൽ നടക്കുന്നതാണ്.
No comments:
Post a Comment